Latest Updates
-
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ?
മൂന്നിലൊരാള്‍ക്ക് മരണം വിതയ്ക്കുന്ന 'നിയോകോവ് വൈറസ്'; മുന്നറിയിപ്പുമായി ചൈന
2019ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വിവരം കൂടി. 'നിയോകോവ്' എന്ന പുതിയൊരു തരം കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇവിടത്തെ ശാസ്ത്രജ്ഞര്‍. ഇതിന് ഉയര്‍ന്ന മരണനിരക്കും വ്യാപനശേഷിയും ഉണ്ടെന്ന് പറയപ്പെടുന്നു.

എന്നിരുന്നാലും, റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് വൈറസ് പുതിയതല്ല. മേഴസ് വൈറസുമായി ബന്ധപ്പെട്ടതാണ് ഇത്. 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവി 2 ന് സമാനമാണ് ഇത്.
ദക്ഷിണാഫ്രിക്കയിലെ ഒരു വവ്വാലില്‍ നിന്നാണ് നിയോകോവ് കണ്ടെത്തിയത്. ഇത് മൃഗങ്ങള്‍ക്കിടയില്‍ മാത്രമേ നിലവില്‍ പടര്‍ന്നിട്ടുള്ളൂവെങ്കിലും, ഒരു പുതിയ പഠനം പറയുന്നത് നിയോകോവും അതിന്റെ അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവിയും മനുഷ്യരെ ബാധിക്കുമെന്നാണ്.
വുഹാന്‍ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാന്‍ ഈ വൈറസിന് ഒരു മ്യൂട്ടേഷന് മാത്രമേ ആവശ്യമുള്ളൂ എന്നാണ്. കൊറോണ വൈറസ് രോഗകാരിയേക്കാള്‍ വ്യത്യസ്തമായി ACE2 റിസപ്റ്ററുമായി ബന്ധിപ്പിക്കുന്നതിനാല്‍ കൊറോണ വൈറസ് അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ഗവേഷണ കണ്ടെത്തലുകള്‍ പ്രസ്താവിച്ചിട്ടുണ്ട്. തല്‍ഫലമായി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരോ പ്രതിരോധ കുത്തിവയ്പ് എടുത്തവരോ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ക്കോ പ്രോട്ടീന്‍ തന്മാത്രകള്‍ക്കോ നിയോകോവിനെ ചെറുക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.
ചൈനീസ് ഗവേഷകര്‍ പറയുന്നതനുസരിച്ച്, നിയോകോവിന്റെ മരണനിരക്ക് വളരെ ഉയര്ന്നതാമെന്നാണ്. ഓരോ മൂന്ന് രോഗബാധിതരില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയേക്കാമെന്ന് ഇവര്‍ പറയുന്നു. ഇതുവരെ, ആളുകള്‍ക്ക് നിയോകോവ് ബാധിച്ച കേസുകളൊന്നും ഉണ്ടായിട്ടില്ല, ഇത് മനുഷ്യരെ ബാധിക്കുമോ ഇല്ലയോ എന്ന് സ്ഥാപിക്കാന്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. ലോകാരോഗ്യ സംഘടന ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
