Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അരക്കെട്ടിലെ കൊഴുപ്പകറ്റി ആകൃതിക്ക് നാടൻവഴി
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. എപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ തന്നെയാണ് ഒതുക്കമില്ലാത്ത അരക്കെട്ടും ആരോഗ്യമില്ലാത്ത ശരീരവും ചാടിയ വയറും എല്ലാം. അമിതവണ്ണമാണ് ഇതിന്റെയെല്ലാം ഫലമായി നിങ്ങളിൽ ഉണ്ടാവുന്നതും.
ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഈ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമോ അതെല്ലാം ശ്രദ്ധിക്കാൻ എപ്പോഴും പലർക്കും കഴിയുന്നില്ല. ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത് പലപ്പോഴും അമിതവണ്ണത്തിലോ കുടവയറിലോ ശരീരത്തിൽ മറ്റ് പലയിടങ്ങളിലും കൊഴുപ്പ് നിറഞ്ഞ അവസ്ഥയിലേക്കോ ആയിരിക്കും.
അമിതവണ്ണത്തിന്റെ ഭാഗമായി നമ്മുടെ അരക്കെട്ടിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഈ അവസ്ഥയിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ കൊഴുപ്പ് അമിതമായാൽ അത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വീട്ടിലിരുന്ന് തന്നെ അരക്കെട്ടിലെ കൊഴുപ്പകറ്റി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

കലോറി കണക്കാക്കുക
ആദ്യം ചെയ്യേണ്ടത് കലോറി കണക്കാക്കുകയാണ്. നമ്മുടെ ഭക്ഷണത്തിൽ എത്ര കലോറി നമ്മൾ അകത്താക്കുന്നുണ്ട് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ആദ്യം തിരിച്ചറിഞ്ഞാൽ അതിലൂടെ കലോറി കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് നിങ്ങളുടെ ശരീരം തടിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പച്ചക്കറികൾ, ഗ്രീൻ ടീ, പഴങ്ങൾ എന്നിവ സ്ഥിരം കഴിച്ച് മധുരമുള്ളവ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.

വെള്ളം പ്രധാനപ്പെട്ടത്
വെള്ളമാണ് പ്രധാനപ്പെട്ട ഒരു കാര്യം. എപ്പോഴും വെള്ളം കുടിച്ച് കൊണ്ടിരിക്കണം. കൊഴുപ്പിനെ ഉരുക്കിക്കളയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും മൂന്ന് നാല് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. ഇത് കൃത്യമായി പാലിച്ചാൽ തന്നെ നിങ്ങളുടെ അനാരോഗ്യത്തേയും അമിതകൊഴുപ്പിനേയും ഇല്ലാതാക്കിശരീരത്തിന്റെ ആകൃതി നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്.

നാരങ്ങ വെള്ളത്തിൽ തുടങ്ങാം
നിങ്ങളുടെ ഒരു ദിവസം ഉപ്പിട്ട ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ തുടങ്ങാവുന്നതാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ വിറ്റാമിൻ സി എന്ന ഘടകം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ അരക്കെട്ടിലെ കൊഴുപ്പ് ഒതുക്കുന്നതിനും ഏറ്റവും നല്ല ഘടകമാണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്.

ആപ്പിൾ സിഡാർ വിനീഗർ
ആപ്പിള്‍ സിഡാർ വിനീഗർ ഉപയോഗിച്ചും നിങ്ങളുടെ ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്ലാൻ ചെയ്യാവുന്നതാണ്. അതിന് വേണ്ടി രണ്ട് സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ട് വെച്ച് അടുത്ത ദിവസം രാവിലെ ഇത് അരിച്ചെടുത്ത് അതിൽ ആപ്പിൾ സിഡാർ വിനീഗർ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളിലെ അമിതവണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും കൊഴുപ്പകറ്റി അരക്കെട്ട് ഉഷാറാക്കുന്നതിനും മികച്ച ഓപ്ഷനാണ് ആപ്പിള്‍ സിഡാർ വിനീഗർ.

ആരോഗ്യമുള്ള കൊഴുപ്പുകൾ
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കൊഴുപ്പുകൾ. എന്നാൽ എല്ലാ തരത്തിലുള്ള കൊഴുപ്പുകളും ആരോഗ്യത്തിന് സഹായിക്കുന്നതല്ല. പക്ഷേ ഒലീവ് ഓയിൽ, നെയ്യ്, സൺഫ്ളവർ ഓയിൽ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതെല്ലാം ഭക്ഷണത്തിൽ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കാവുന്നതാണ്. ഒതുങ്ങിയ അരക്കെട്ടിന് ഇതെല്ലാം വളരെയധികം സഹായിക്കുന്നുണ്ട്.

ഗ്രീൻ ടീ
അരക്കെട്ടിലെ കൊഴുപ്പ് വയറിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട. അതിനെ പ്രതിരോധിക്കുന്നതിന് ഗ്രീൻ ടീ ഏറ്റവും മികച്ചതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് നല്ലതാണ് എന്നതിലുപരി നല്ല മെറ്റബോളിസത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ടോക്സിനെ പുറന്തള്ളി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന്ഏറ്റവും നല്ല ഓപ്ഷനാണ് ഗ്രീൻ ടീ.



Click it and Unblock the Notifications
