Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മമ്മൂക്കയുടെ ചെറുപ്പത്തിനപുറകിലെ സ്പെഷല്പ്രാതല്
മമ്മൂട്ടിയുടെ ചെറുപ്പവും ഓട്സ് കഞ്ഞിയും
മലയാള സിനിമയിലെ നിത്യയൗവനം എന്നു വിശേപ്പിയ്ക്കാവുന്ന മമ്മൂട്ടിയ്ക്ക്, നമ്മുടെ മമ്മൂക്കയുടെ ബര്തേഡേയാണ് ഇന്ന്. 68 തികയുമ്പോഴും 38ന്റെ ചെറുപ്പത്തിലും ഊര്‍ജസ്വലതയിലും നില്ക്കുന്ന ഈ താരമാണ് ഫിറ്റ്നസിലെ തങ്ങളുടെ മാതൃകയെന്ന് സിനിമാക്കാര് പോലും പറയുന്നുണ്ട്.
മമ്മൂട്ടിയുടെ ചെറുപ്പത്തിനു പുറകില്‍ ചിട്ടയായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാമുണ്ട്. ഏതു തിരക്കിലും ഭക്ഷണ ചിട്ടകള്‍ പാലിയ്ക്കുന്ന മമ്മൂട്ടിയ്ക്ക് മിക്കവാറും കൂടെ തന്റെ സ്വന്തം ഷെഫോ അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഭക്ഷണമെത്തിയ്ക്കാനുള്ള സംവിധാനമോ ഉണ്ടാകും. ഇത്തരം കാര്യങ്ങളിലെ ശ്രദ്ധ തന്നെയാണ് മമ്മൂക്കയെ ഇപ്പോഴും മലയാള സിനിമാ ലോകത്തെ ചുള്ളനായി നില നിര്‍ത്തുന്നതും.
പ്രാതല്‍ ഒരാളുടെ പ്രധാനപ്പെട്ട ഭക്ഷണമാണെന്നു വേണം, പറയുവാന്‍. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണമാണിത്. പ്രാതല്‍ ഒഴിവാക്കുന്നത് പല തരത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ക്കും പൊണ്ണത്തടിയ്ക്കുമെല്ലാം കാരണമാകുന്ന ഒന്നാണ്.

ഓട്സ്
ആരോഗ്യത്തിന് ഏറെ നല്ലതെന്നു കരുതുന്ന ഓട്സ് മമ്മൂക്കയുടേയും ഭക്ഷണ ശീലം തന്നെയാണ്. ഓട്സ് കഞ്ഞി, ഒപ്പം പഴുത്ത പപ്പായ, മുട്ടയുടെ വെള്ള എന്നിവ ഇദ്ദേഹത്തിന്റെ ആരോഗ്യകരമായ പ്രാതലില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമേ വെള്ളത്തിലിട്ടു കുതിര്‍ത്തു തൊലി കളഞ്ഞ പത്തോളം ബദാമും ഇദ്ദേഹം കഴിയ്ക്കാറുണ്ട്.

മമ്മൂട്ടിയ്ക്കായി
ഓട്സ് കഞ്ഞി പ്രത്യേക രീതിയിലാണ് മമ്മൂട്ടിയ്ക്കായി തയ്യാറാക്കുന്നത്. വെള്ളം തിളപ്പിച്ച ശേഷം ഓട്സിട്ട് ഇതു വെന്തു കുറുകുമ്പോള്‍ ലേശം ഉപ്പു ചേര്‍ത്തു വാങ്ങി ഇതാണ് കഴിയ്ക്കുക. ഇതില്‍ സാധാരണ നാം ചെയ്യുന്നതു പോലെ മധുരം ചേര്‍ക്കുന്ന

അധികം മസാലകള്‍
അധികം മസാലകള്‍ ചേര്‍ക്കാതെയുള്ള ഭക്ഷണമാണ് ഇദ്ദേഹത്തിന് പ്രിയം. മീന്‍ പ്രിയ ഭക്ഷണവുമാണ്. വറുത്തല്ല, ആരോഗ്യത്തിന് ചേര്‍ന്ന മീന്‍കറി. ഇതില്‍ തന്നെ ചെറുമീനുകളോട് താല്പര്യം കൂടും. അരി ഭക്ഷണം കഴിവതും ഒഴിവാക്കും. ഓട്സ്, ഗോതമ്പ് എന്നിവയാണ് ഉച്ചയ്ക്കും രാത്രിയിലും. ഇത് ദോശയോ ചപ്പാത്തിയോ പുട്ടോ ആകും.

കുരുമുളകിട്ട പച്ചക്കറി സാലഡ്, സൂപ്പ്
കുരുമുളകിട്ട പച്ചക്കറി സാലഡ്, സൂപ്പ്, പ്രത്യേകിച്ചും കൂണ് സൂപ്പ് എന്നിവയും ഇദ്ദേഹത്തിന്റെ പ്രിയ ഭക്ഷണങ്ങളില്‍ പെടുന്നു. വറുത്ത ഭക്ഷണങ്ങള്‍, മധുരം കലര്‍ത്തിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തീരെ ഒഴിവാക്കുന്നതും ഇദ്ദേഹത്തിന്റെ ചിട്ടകളില്‍ പെടുന്നതാണ്. ഇടയ്ക്കിടെ കട്ടന്‍ ചായ കുടിയ്ക്കുന്നതാണ് അല്പമൊരു ദുശീലം എന്നു പറയാനുള്ളത്.

വ്യായാമവും
വ്യായാമവും മമ്മൂട്ടിയുടെ യൗവന രഹസ്യങ്ങളില്‍ പെടുന്നു. ദിവസവും അര മണിക്കൂര്‍ മുടങ്ങാതെ വ്യായാമം ചെയ്യുന്നത് പതിവാണ്. ഇത് എത്ര തിരക്കിലും ഇദ്ദേഹം മുടക്കാറുമില്ല.

സ്ട്രെസും ടെന്‍ഷനും
ഇതിനൊപ്പം സ്ട്രെസും ടെന്‍ഷനും ഇല്ലാതിരിയ്ക്കുകയെന്നതും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമാണെന്നും മമ്മൂക്ക പറയുന്നു. ഈ മഹാനടന് ആയുരാരോഗ്യം ആശംസിയ്ക്കുന്നു.



Click it and Unblock the Notifications
