Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
തണുത്ത വെള്ളത്തിലെ കുളി ഉന്മേഷം മാത്രമല്ല; ആയുസ്സിന്റെ താക്കോല്‍
ആരോഗ്യ സംരക്ഷണത്തിന് എല്ലാ ദിവസവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ ദിവസവും നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യം പ്രതിസന്ധിയില്‍ ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട. തണുത്ത വെള്ളത്തിലെ കുളി വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ കുളി തണുത്ത വെള്ളത്തിലാക്കുകയാണെങ്കില് അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.
തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ധാരാളം ആരോഗ്യ - സൗന്ദര്യ ഗുണങ്ങള്‍ നല്കുന്നു. തണുത്ത അല്ലെങ്കില്‍ നേരിയ തണുത്ത വെള്ളത്തില്‍ ചെറിയ കുളി കുളിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലും ആരോഗ്യത്തിലും അവിശ്വസനീയമായ മാറ്റം വരുത്തുന്നതിനുള്ള കഴിവുണ്ട്. ദിവസേനയുള്ള തണുത്ത വെള്ളത്തിലെ കുളി നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇത് ചര്‍മ്മത്തിന് ആരോഗ്യകരമായ തിളക്കം നല്കുന്നു.
രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന്, ഇത് ഒരു പുതിയ തിളക്കമുള്ള ഗുണം നല്കുന്നു. നിങ്ങളുടെ ചര്‍മ്മം തെളിച്ചമുള്ളതാക്കാന്‍ നിങ്ങള്‍ കൂടുതല്‍ നേരം തണുപ്പായിരിക്കേണ്ടതില്ല എന്നതാണ് സന്തോഷ വാര്‍ത്ത. നേരിയ തണുപ്പിലോ ഇളം ചൂടുള്ള വെള്ളത്തിലോ കുളിക്കുന്നത് മതിയാകും. ഇത് തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളതും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വാര്‍ദ്ധക്യത്തെ തടയുന്നു.
വാര്‍ദ്ധക്യം പലപ്പോഴും ചര്‍മ്മത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്. തണുത്ത വെള്ളം നിങ്ങളുടെ നാഡീവ്യവസ്ഥയെ സജീവമാക്കുന്നു, നിങ്ങളുടെ ശരീരം ഹോര്‍മോണുകളും മസ്തിഷ്ക രാസവസ്തുക്കളും പുറത്തുവിടുന്നു. മാനസിക സമ്മര്‍ദ്ദം ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ നേരിട്ട് ബാധിക്കുമെന്നും ശരീരത്തിലെ പല സിസ്റ്റങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇവയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും നമുക്ക് തണുത്ത വെള്ളത്തിലെ കുളി ശീലമാക്കാവുന്നതാണ്.

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം
ഒരു തണുത്ത കുളി കുളിക്കുന്നത് തലച്ചോറിലേക്ക് വളരെയധികം വൈദ്യുത പ്രേരണകള്‍ അയയ്ക്കുകയും ''ഹാപ്പി ഹോര്‍മോണുകളുടെ'' അല്ലെങ്കില്‍ എന്‍ഡോര്‍ഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ രാസവസ്തുക്കള്‍ ശരീരം പുറത്തുവിടുമ്പോള്‍, നിങ്ങളുടെ സമ്മര്‍ദ്ദ നില കുറയുകയും മുഖക്കുരു, സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത കുറവായിരിക്കും. അതുകൊണ്ട് തന്നെ മാനസിക സമ്മ്ര്ദ്ദത്തെ കുറക്കുന്നതിന് തണുത്ത വെള്ളത്തിലെ കുളി എപ്പോഴും മികച്ചതാണ്.

ഇത് ചര്‍മ്മത്തിലെ അസ്വസ്ഥത ഒഴിവാക്കുന്നു
ചര്‍മ്മത്തിലെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചുവപ്പ്, ചൊറിച്ചില്‍, പുറംതൊലിയിലെ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ദിവസവും തണുത്ത വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. സോറിയാസിസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി.

രക്തയോട്ടം വര്‍ദ്ധിക്കുന്നു
ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തലചുറ്റല്‍, തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തിലെ കുളി മികച്ച ഓപ്ഷനാണ്.

ശരീരത്തിലെ വീക്കം കുറക്കുന്നു
ശരീരത്തിലെ വീക്കം കുറക്കുന്നതിനും കാലിലേയും കൈയ്യിലേയും കടച്ചിലും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തിലെ കുളി മികച്ചതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് തണുത്ത വെള്ളത്തിലെ കുളി. ഈ കുളി ആരോഗ്യത്തിനുണ്ടാക്കുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതില്‍ മികച്ചതാണ്. എല്ലാ ദിവസവും രാവിലെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളിലെ ഏത് അസ്വസ്ഥതക്കും പരിഹാരം കാണുന്നതിനും ഇത് കൂടാതെ നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുന്നതിനും മികച്ചതാണ്

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ ഇല്ലാതാക്കുന്നതിനും നമുക്ക് എല്ലാ ദിവസവും തണുത്ത വെള്ളത്തിലെ കുളി ശീലമാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും മികച്ച ഗുണമാണ് നല്‍കുന്നത്. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എപ്പോഴും മികച്ചത് ഈ തണുത്ത വെള്ളത്തിലെ കുളി തന്നെയാണ്.



Click it and Unblock the Notifications