Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേ? വിശപ്പില്ലായ്മ ചില്ലറ പ്രശ്നമല്ല; കാരണവും ലക്ഷണങ്ങളും ഇതാ
സ്വാദിഷ്ടമായ ഭക്ഷണം മുന്നില്‍ വെച്ചാല്‍ പോലും കഴിക്കാന്‍ തോന്നുന്നില്ലേ? എങ്കില്‍ നിങ്ങള്‍ വിശപ്പില്ലായ്മ പ്രശ്നം അനുഭവിക്കുന്നവരാണ്. വിവിധ പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ വിശപ്പില്ലായ്മ ഒരു സാധാരണ പ്രശ്നമാണ്. ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിശപ്പില്ലായ്മ ഉണ്ടാകാം. ചിലപ്പോള്‍ ഡിമെന്‍ഷ്യ, കിഡ്നി പ്രശ്നം, ബാക്ടീരിയല്‍ അണുബാധ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ മൂലവും വിശപ്പില്ലായ്മ സംഭവിക്കാം.
നിങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹം കുറയുമ്പോള്‍ വിശപ്പില്ലായ്മ വരുന്നു. ഇതിനെ വൈദ്യശാസ്ത്രപരമായി അനോറെക്സിയ എന്ന് വിളിക്കപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഈ പ്രശ്നം ഗുരുതരമായേക്കാം. അതിനാല്‍ നിങ്ങളുടെ വിശപ്പില്ലായ്മയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്. വിശപ്പില്ലായ്മയുടെ ലക്ഷണങ്ങളും കാരണങ്ങളും ചില വീട്ടുവൈദ്യങ്ങളും അറിയാന്‍ ലേഖനം വായിക്കൂ.

വിശപ്പ് കുറയുന്നതിന് കാരണങ്ങള്‍
പല ആരോഗ്യപ്രശ്നങ്ങളും വിശപ്പ് കുറയുന്നതിന് കാരണമാകാം. വിശപ്പില്ലായ്മയുടെ ചില പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വിശപ്പില്ലായ്മയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ബാക്ടീരിയ അല്ലെങ്കില്‍ വൈറസുകള്‍. കാരണം ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധയാണെങ്കില്‍ നിങ്ങള്‍ക്ക് വിശപ്പില്ലായ്മ വരാം. എന്നാല്‍, അണുബാധ ചികിത്സിച്ച് ഭേദമായ ശേഷം നിങ്ങളുടെ വിശപ്പ് പെട്ടെന്ന് സാധാരണ നിലയിലാകും.

ചില മരുന്നുകള്‍
ചില മരുന്നുകളുടെ ഉപയോഗം കാരണമുണ്ടാകുന്ന സാധാരണ പാര്‍ശ്വഫലമാണ് വിശപ്പില്ലായ്മ. ഒരു വ്യക്തിയുടെ ആമാശയത്തിലൂടെയും ദഹനനാളത്തിലൂടെയും മരുന്നുകള്‍ കടന്നുപോകുമ്പോഴാണ് ഈ പ്രശ്നം കൂടുതലും സംഭവിക്കുന്നത്. ചില ആന്റിബയോട്ടിക്കുകള്‍, ഇമ്മ്യൂണോതെറാപ്പി, കീമോതെറാപ്പി എന്നിവയാണ് സാധാരണയായി വിശപ്പ് കുറയാന്‍ കാരണമാകുന്ന മരുന്നുകളും ചികിത്സയും.

മാനസികപ്രശ്നങ്ങള്‍
മാനസിക പ്രശ്നങ്ങളും മാനസികാരോഗ്യ നിലയും ഒരു വ്യക്തിയുടെ വിശപ്പില്‍ കാര്യമായ സ്വാധീനം ചെലുത്തും. വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി, സമ്മര്‍ദ്ദം, ഭക്ഷണ ക്രമക്കേട് തുടങ്ങിയ മാനസികാവസ്ഥകള്‍ വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്നു.

രോഗാവസ്ഥകള്‍
വിശപ്പ് നഷ്ടപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം ദീര്‍ഘകാല മെഡിക്കല്‍ അവസ്ഥകളും ആകാം. വിശപ്പ് കുറയുന്നത് രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം കുറയുന്നതും, അസുഖം തോന്നുന്നതും, വയറുവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദഹനപ്രശ്നങ്ങള്‍, ആസ്ത്മ, പ്രമേഹം, തൈറോയ്ഡ്, ഹൃദയസ്തംഭനം, ആമാശയം, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ ചില രോഗാവസ്ഥകള്‍ വിശപ്പില്ലായ്മയ്ക്ക് കാരണമാകും.

വിശപ്പില്ലായ്മയുടെ ലക്ഷണങ്ങള്‍
ശരീരഭാരം കുറയുന്നു
വിശപ്പില്ലായ്മയുടെ ഏറ്റവും സാധാരണവും തുടക്കത്തിലുള്ളതുമായ ലക്ഷണമാണ് ശരീരഭാരം കുറയല്‍. ഇത് ചില സന്ദര്‍ഭങ്ങളില്‍ പോഷകാഹാരക്കുറവിലേക്ക് നയിക്കുന്നു. ഒരു കാരണവുമില്ലാതെ നിങ്ങള്‍ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. വിഷാദം, മദ്യപാനം, അനോറെക്സിയ പോലുള്ളവ കാരണമാണ് നിങ്ങളുടെ ഭക്ഷണതകരാറ് എന്നു തോന്നിയാല്‍ പെട്ടെന്നു തന്നെ വൈദ്യസഹായം തേടുക.

രുചിയില്ലായ്മയും ക്ഷീണവും
അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വിശപ്പില്ലായ്മയുടെ ലക്ഷണമായി ചില ആളുകള്‍ക്ക് രുചി നഷ്ടപ്പെടാം. ശരിയായി ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരത്തിന് ക്ഷീണവും ബലഹീനതയും വരുന്നു. ശരിയായ അളവില്‍ പോഷകങ്ങള്‍ ലഭിക്കാത്തത് നിങ്ങളില്‍ ക്ഷീണത്തിന് കാരണമാകും.

ഭക്ഷണം കഴിക്കാന്‍ തോന്നാതിരിക്കല്‍
ഭക്ഷണം കഴിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അതും വിശപ്പില്ലായ്മയുടെ ലക്ഷണമാണ്. ഭക്ഷണം കഴിക്കാന്‍ തോന്നാത്തത് വിശപ്പില്ലായ്മയുടെ പ്രധാനവും ശ്രദ്ധേയവുമായ ലക്ഷണമാണ്.

വിശപ്പില്ലായ്മയ്ക്ക് ചില വീട്ടുവൈദ്യങ്ങള്‍
ദഹനം മെച്ചപ്പെടുത്താനും വിശപ്പ് വര്‍ദ്ധിപ്പിക്കാനും കുരുമുളക് പലപ്പോഴും ഉപയോഗിക്കുന്നു. ആമാശയത്തിലെയും കുടലിലെയും ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച സുഗന്ധവ്യഞ്ജനം കൂടിയാണിത്. കുരുമുളക് രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു, ഇത് ദഹനം മെച്ചപ്പെടുത്തുന്ന ആമാശയത്തിലെ ആസിഡിന്റെ സ്രവണം വര്‍ദ്ധിപ്പിക്കുന്നു. ഒരു ടീസ്പൂണ്‍ ശര്‍ക്കരപ്പൊടിയും അര ടീസ്പൂണ്‍ കുരുമുളകും യോജിപ്പിക്കുക. ഈ മിശ്രിതം കുറച്ച് ദിവസത്തേക്ക് പതിവായി കഴിക്കുക.

ഇഞ്ചി
ദഹനക്കേട് മാറ്റാനും വിശപ്പ് ഉത്തേജിപ്പിക്കാനും ഇഞ്ചി ഉത്തമമാണ്. വയറുവേദന ശമിപ്പിക്കാനും ഇത് സഹായിക്കുന്നു. അര ടീസ്പൂണ്‍ ഇഞ്ചി നീര് എടുത്ത് അതില്‍ ഒരു നുള്ള് റോക്ക് സാള്‍ട്ട് ചേര്‍ക്കുക. 10 ദിവസത്തേക്ക് ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഈ മിശ്രിതം പതിവായി കഴിക്കുക.

നെല്ലിക്ക
ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന വിശപ്പില്ലായ്മയ്ക്ക് പരിഹാരമാണ് നെല്ലിക്ക. ഇത് ദഹനനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക നീരും നാരങ്ങാനീരും തേനും ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക.

ഏലയ്ക്ക
ദഹനജ്യൂസിന്റെ സ്രവണം പ്രോത്സാഹിപ്പിക്കുന്നതിന് ഏലയ്ക്ക സഹായിക്കുന്നു. ഇത് വിശപ്പ് മെച്ചപ്പെടുത്തുന്നു. ഭക്ഷണത്തിന് മുമ്പ് രണ്ടോ മൂന്നോ ഏലയ്ക്ക ചവച്ചാല്‍ മാത്രം മതി. അല്ലെങ്കില്‍ നിങ്ങളുടെ ചായയില്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തും കഴിക്കാം.

അയമോദകം
വയറുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് അയമോദകം. ദഹനത്തിന് ആവശ്യമായ എന്‍സൈമുകളുടെയും മറ്റ് ആസിഡുകളുടെയും സ്രവണം ഉത്തേജിപ്പിക്കാന്‍ അയമോദകം നിങ്ങളെ സഹായിക്കുന്നു. കുറച്ച് നാരങ്ങാനീരില്‍ രണ്ട് മൂന്ന് ടീസ്പൂണ്‍ അയമോദകം ചേര്‍ക്കുക. ഇത് പൂര്‍ണ്ണമായും ഉണങ്ങുന്നത് വരെ സൂക്ഷിക്കുക. ഇതിലേക്ക് കറുത്ത ഉപ്പ് കലര്‍ത്തുക. എല്ലാ ദിവസവും ചൂടുവെള്ളത്തോടൊപ്പം ഇത് കഴിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിന് മുമ്പ് അര ടീസ്പൂണ്‍ അയമോദകം ചവച്ചരച്ച് കഴിക്കുകയും ചെയ്യാം.



Click it and Unblock the Notifications
