Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
കാലില്‍ നീര് ഇങ്ങനെയെങ്കില്‍ കിഡ്നിക്ക് ഗുരുതര തകരാറ്: വേദനയും ചൊറിച്ചിലും പുറകേ
കിഡ്നിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ശരീരത്തിന് പുറമേ പ്രകടമാവുന്ന ലക്ഷണങ്ങള്‍ നോക്കിയാല്‍ നമുക്ക് കിഡ്നിയുടെ ആരോഗ്യവും അനാരോഗ്യവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. വൃക്കകളില്‍ തകരാറുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ പ്രകടമായ ലക്ഷണം കാണിക്കുന്നതിന് വൈകുന്നു. എന്നാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ സാധാരണ ലക്ഷണങ്ങളായി കണക്കാക്കുന്നത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല എന്നതാണ് സത്യം. ഇത് നിങ്ങളുടെ ദൈനം ദിന ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഭക്ഷണം, ജീവിത ശൈലിയിലെ മാറ്റങ്ങള്‍ എല്ലാം നമ്മുടെ ആരോഗ്യത്തേയും ആന്തരികാവയവങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തന ക്ഷമതക്കും അത്യാവശ്യമാണ്. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ആരോഗ്യമുള്ള വൃക്കകള്‍ കൂടിയേ തീരൂ. എന്നാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വൃക്കകള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. വൃക്കയുടെ ആരോഗ്യത്തിന് പ്രശ്നമുണ്ടാകുമ്പോള്‍ അത് ശരീരത്തെ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

വൃക്കകളുടെ പ്രവര്‍ത്തനം എപ്രകാരം?
വൃക്കകളുടെ പ്രവര്‍ത്തനം എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് വേണ്ടി കിഡ്നി ഉപയോഗിക്കുന്നു. വൃക്കകള്‍ നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുകയും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത് മൂത്രം വഴി പുറത്തേക്ക് വിടുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ വൃക്കകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുകയും ശരീരത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ കിഡ്നി പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് കിഡ്നി പൂര്‍ണമായും പ്രവര്ത്തനരഹിതമാവുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു.

ആരിലൊക്കെ ഗുരുതരമാവുന്നു?
വൃക്കകളിലെ തകരാറ് ആരിലെല്ലാം ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പ്രമേഹ രോഗികളില്‍ ഇത്തരം അവസ്ഥകള്‍ അപകടമുണ്ടാക്കുന്നു. ഹൃദ്രോഗികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, വൃക്കരോഗത്തിന്റെ കുടുംബ ചരിത്രമുള്ളവര്‍, വൃക്കയുടെ ഘടനയില്‍ പ്രശ്നങ്ങളുള്ളവര്‍, പ്രായം അറുപതിന് മുകളിലുള്ളവര്‍, ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരിലെല്ലാം തന്നെ പലപ്പോഴും വൃക്കരോഗം ഗുരുതരാവസ്ഥകള്‍ സൃഷ്ടിക്കുന്നു.

ശരീരത്തില്‍ എന്ത് സംഭവിക്കും
വൃക്കകളുടെ തകരാര്‍ സംഭവിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കും എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. കാരണം വൃക്കകളെ രോഗം ബാധിക്കുമ്പോള്‍ അതില്‍ ഓരോ ഘട്ടങ്ങള്‍ ആയാണ് രോഗത്തെ തിരിച്ചിരിക്കുന്നത്. ഗ്ലോമെറുലാര്‍ ഫില്ട്ടറേഷന് നിരക്ക് (ഇജിഎഫ്ആര്‍) എന്നിങ്ങനെയാണ് അതിനെ പറയുന്നത്. നിങ്ങളുടെ വൃക്ക ശരീരത്തിലെ മാലിന്യങ്ങളെ എപ്രകാരം ക്ലീന്‍ ചെയ്യുന്നു എന്നതിന്റെ ഏകദേശ കണക്കാണ് ഇജിഎഫ്ആര്‍ നിരക്ക്. സാധാരണ അവസ്ഥയില്‍ ഒരു മനുഷ്യനില്‍ ഇജിഎഫ്ആര്‍ എന്ന് പറയുന്നത് ഏകദേശം 100 ആണ്. എന്നാല്‍ രോഗാവസ്ഥയിലുള്ളവരെങ്കില് അവരില്‍ ഏറ്റവും കുറഞ്ഞ eGFR 0 ആണ്.

വൃക്കരോഗത്തിന്റെ ഘട്ടങ്ങള്‍
നിങ്ങളെ വൃക്കരോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ഓരോ ഘട്ടങ്ങളായാണ് രോഗാവസ്ഥയെ തരം തിരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടം എന്ന് പറയുന്നത് നിങ്ങളുടെ ഇജിഎഫ്ആര്‍ 90-ല്‍ കൂടുതലാണ് എന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ ചെറിയ തകരാറുണ്ടെങ്കിലും പ്രവര്‍ത്തന ക്ഷമമാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തിലെങ്കില്‍ നിങ്ങളുടെ ഇജിഎഫ്ആര്‍ 89-നും 60-നും ഇടക്കായിരിക്കും. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വൃക്കകളില്‍ തകരാറുണ്ട്, എങ്കിലും പ്രവര്‍ത്തനക്ഷമമാണ് എന്നത് തന്നെയാണ്.

വൃക്കരോഗത്തിന്റെ ഘട്ടങ്ങള്‍
എന്നാല്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതില്‍ ഇജിഎഫ്ആര്‍ നിരക്ക് 59-ല്‍ താഴേയെ 30-ന് ഇടയിലോ ആയിരിക്കാം ഈ അവസ്ഥയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ വൃക്കയെ ബാധിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ നാലാം ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഇജിഎഫ്ആര്‍ 29-ല്‍ താഴേയെ 15-ന് ഇടയിലോ ആണ് എന്നാണ്. ഇതിന്റെ അര്‍ത്ഥം ഗുരുതരമായ വൃക്കരോഗത്തിലേക്ക് നിങ്ങള്‍ എത്തി എന്നതാണ്. ഉടന്‍ ചികിത്സ വേണ്ട ഘട്ടമാണ് ഇത്. എന്നാല്‍ അഞ്ചാം ഘട്ടം വളരെയധികം ഗുരുതരമായ ഒന്നാണ്. ഇജിഎഫ്ആര്‍ 15-ല്‍ താഴെയാണെങ്കില്‍ കിഡ്നികള്‍ രണ്ടും പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്.

ലക്ഷണങ്ങള്‍
പലപ്പോഴും രോഗം തുടക്കത്തിലേ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. നിങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് കടന്നിരിക്കുകയാണെങ്കില് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. കടുത്ത ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്, ശരീരത്തില്‍ വീക്കം, പ്രത്യേകിച്ച് നിങ്ങളുടെ കൈകള്‍, കണങ്കാല് അല്ലെങ്കില്‍ മുഖം എന്നിവയ്ക്ക് ചുറ്റും വീക്കം, ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്, പേശികളില്‍ അസ്വസ്ഥത, ചര്‍മ്മത്തില്‍ ചൊറിച്ചില്‍ വരള്‍ച്ച, ഭക്ഷണത്തില്‍ ലോഹരുചി എന്നിവയെല്ലാം ഗുരുതരമായ ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്.

രോഗനിര്‍ണയവും പരിശോധനകളും
കിഡ്നിയുടെ അനാരോഗ്യം എപ്രകാരമാണ് കണ്ടെത്തുന്നത് എന്ന് നമുക്ക് നോക്കാം. ശരീരത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്ന ഡോക്ടറെ കാുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. നിങ്ങള്‍ ഡോക്ടറെ കണ്ട് ആവശ്യത്തിന് പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. രക്തപരിശോധന നടത്തുകയും രക്തത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത് എപ്രകാരമെന്ന് മനസ്സിലാക്കുകയും വേണം എന്നതാണ് സത്യം. ഇത് കൂടാതെ മൂത്ര പരിശോധനയും നടത്തുന്നു. കൂടാതെ കിഡ്നി അള്‍ട്രാസൗണ്ട്, സിടി യൂറോഗ്രാം, എംആര്‍ഐ എന്നിവയും ചെയ്ത് കിഡ്നിയുടെ തകരാറുകള്‍ കണ്ടെത്താവുന്നതാണ്.



Click it and Unblock the Notifications