Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
തൈറോയ്ഡിനെ തുടക്കത്തിലേ മാനേജ് ചെയ്യാന്‍ ഡയറ്റ് ഉത്തമം
തൈറോയ്ഡ് സംബന്ധമായ രോഗാവസ്ഥകള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ രോഗാവസ്ഥയെ നമ്മുടെ നിയന്ത്രണത്തില്‍ വരുത്താവുന്നതാണ്. അമിതശരീരഭാരവും എപ്പോഴും ഉത്കണ്ഠയും വിശപ്പും നിങ്ങളിലുണ്ടാവുന്നുണ്ടോ? എന്നാല്‍ അത് പലപ്പോഴും തൈറോയ്ഡിന്റെ കൂടെ ലക്ഷണങ്ങളില്‍ ഒന്നായിരിക്കാം. നിങ്ങളില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്കുള്ള സാധ്യതയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തൈറോയ്ഡ് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളതെന്ന് നമുക്കറിയാം, അതില്‍ ഒന്നാണ് ഹൈപ്പോതൈറോയ്ഡിസും മറ്റേത് ഹൈപ്പര്‍ തൈറോയ്ഡിസവും ആണ്. ഹൈപ്പര്‍തൈറോയിഡിസം ഒരു ഓവര്‍ ആക്ടീവ് തൈറോയിഡ് ആണ്, അതേസമയം ഹൈപ്പോതൈറോയിഡിസം നിങ്ങളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത തൈറോയിഡിനെയാണ് സൂചിപ്പിക്കുന്നത്.

ഇതില്‍ ഹൈപ്പോതൈറോയിഡിസം കൂടുതല്‍ സാധാരണമാണ്. ഇത്തരമൊരു രോഗാവസ്ഥ പുരുഷന്‍മാരിലേക്കാള്‍ സ്ത്രീകളിലാണ് ഉണ്ടാവുന്നത്. പോഷകാഹാരത്തിന്റെ സഹായത്തോടെ നമുക്ക് ഇതിനെ പ്രതിരോധിക്കാവുന്നതാണ്. എങ്ങനെ ഭക്ഷണത്തിലൂടെ അല്ലെങ്കില്‍ കൃത്യമായ ഡയറ്റിലൂടെ ഈ രോഗാവസ്ഥയെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. ഇതിന് മുന്‍പ് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നത് നാം ആദ്യം അറിഞഅഞിരിക്കണം. പലപ്പോഴും വന്ധ്യത, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ശരീരഭാരം, ക്ഷീണം, ഉത്കണ്ഠ, പേശി വേദന, സന്ധികളുടെ കാഠിന്യം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടുതല്‍ വിശദമായി നമുക്ക് നോക്കാം.

തൈറോയ്ഡും കുടലിന്റെ ആരോഗ്യവും
ഭക്ഷണത്തിലൂടെ എപ്രകാരം നമുക്ക് തൈറോയ്ഡ് നിയന്ത്രിക്കാം എന്നത് നമുക്ക് നോക്കാം. നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് ആദ്യം വായിലെ ഉമിനീരുമായാണ് കലരുന്നത്. പിന്നീട് അതിന്റെ അടുത്ത ഘട്ടം എന്നത് ആമാശയത്തിലേക്ക് എത്തുന്നു എന്നതാണ്. ഭക്ഷണം ചവച്ചരച്ചതിന് ശേഷം അത് വയറ്റിലേക്ക് എത്തുകയും എന്നാല്‍ ഹൈപ്പോതൈറോയ്ഡിസം ഉള്ള ഒരു വ്യക്തിയില്‍ ചവച്ച ഭക്ഷണം ദഹന വ്യവസ്ഥയിലൂടെ സഞ്ചരിക്കുന്നതിന് പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ഇത് ദഹനക്കേടും കുടലിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുകയും ചെയ്യുന്നു. കാരണം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ 70 ശതമാനവും നിങ്ങളുടെ കുടലിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ കുടലിലെ നല്ല ബാക്ടീരിയകള്‍ക്ക് അസന്തുലിതാവസ്ഥയുണ്ടാവുന്നു. ഇതില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ട്രിഗര്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
നിങ്ങളില്‍ ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് ഉള്ളവരാണെന്ന് കണ്ടെത്തിയാല്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് ആദ്യം കണ്ടെത്തുക. ഇവരുടെ പ്രധാന ട്രിഗറുകളില്‍ ഒന്നാണ് ഗ്ലൂറ്റന്‍. ഇത് വീക്കം ഉണ്ടാക്കുകയും തൈറോയ്ഡ് രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടെങ്കില്‍ ഇത്തരം ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ കാര്‍ബോഹൈഡ്രേറ്റുകള്‍, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ മധുരപലഹാരങ്ങള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

പ്രോബയോട്ടിക്‌സ്
പലപ്പോഴും തൈറോയ്ഡ് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് തന്നെ കുടലിന് ഹാനീകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ തൈറോയ്ഡ് ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു. അച്ചാറിട്ട പച്ചക്കറികള്‍, സോര്‍ക്രാട്ട്, തൈര് തുടങ്ങിയവയെല്ലാം നല്ല ഓപ്ഷനുകളാണ്. ഇവ കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകുന്നു. ഇത് നിങ്ങളുടെ ദഹനത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

പ്രത്യേക പോഷകങ്ങള്‍
ശരീരത്തില്‍ തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി ഭക്ഷണത്തില്‍ ചില പ്രത്യേക പോഷകങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അതില്‍ വരുന്നതാണ് അയോഡിന്‍, സെലിനിയം, സിങ്ക്, ഇരുമ്പ്, ടൈറോസിന്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ എ എന്നിവ. കടല്‍ വിഭവങ്ങള്‍, ചെമ്മീന്‍, പാല്‍, മുട്ട, സീഫുഡ്, ബ്രസീല്‍ പരിപ്പ്, കടല്‍ ഭക്ഷണം, ചിക്കന്‍, കക്ക, ചുവന്ന മാംസം, മത്തങ്ങ വിത്തുകള്‍, റെഡ്മീറ്റ്, ഇലക്കറികള്‍, പയര്‍, മുട്ടയുടെ വെള്ള, തൈര്, അവോക്കാഡോകള്‍, മധുരക്കിഴങ്ങ്, കാരറ്റ്, പച്ചിലകള്‍, കാപ്‌സിക്കം, മുട്ടയുടെ മഞ്ഞക്കരു, വെളിച്ചെണ്ണ, നെയ്യ്, ഒലിവ് ഓയില്‍, പരിപ്പ്, ഒമേഗ 3 തുടങ്ങിയ ആരോഗ്യകരമായ ഓപ്ഷനുകള്‍ എല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
എപ്പോഴും കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും വളരെയധികം ശ്രദ്ധിക്കണം. ഫില്‍ട്ടര്‍ ചെയ്ത വെള്ളം കുടിക്കുന്നതിന് കഴിവതും ശ്രദ്ധിക്കുക , തുറന്ന് വെച്ച ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ടോക്‌സിന്‍ കൂടുതലുണ്ടാവുന്ന അവസരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക, കൂടാതെ മാനസിക സമ്മര്‍ദ്ദം പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കുക, അനാരോഗ്യകരമായ ഭക്ഷണക്രമം ഒഴിവാക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലപ്പോഴും നല്ലൊരു ശതമാനവം നമ്മുടെ ഭക്ഷണ ശീലങ്ങളുമായി അടുത്ത് വരുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications











