Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അടിവയറ്റിലെ കൊഴുപ്പ് കൂട്ടും ഹോർമോണ്‍ പ്രശ്നം
അമിതവണ്ണം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. എന്നാൽ അതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് നമുക്കറിയുകയില്ല. ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടിയുന്ന സ്ഥലമാണ് വയർ. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമ്മൾ പെടാപാടു പെടുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നോക്കാവുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് ശ്രമിച്ചാൽ അടിവയറ്റിലേയും അനാവശ്യ കൊഴുപ്പുകളേയും നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം.
മറ്റേതൊരു ശരീരഭാഗത്തേക്കാൾ പെട്ടെന്ന് കൊഴുപ്പ് അടിയുന്ന സ്ഥലമാണ് വയറ് എന്ന് പറയുന്നത്. ഇത് കൂടിക്കഴിഞ്ഞാൽ പിന്നെ പോവാനും അൽപം പ്രയാസം തന്നെയാണ്. കാരണം അമിതവണ്ണത്തിന് തുടക്കം കുറിക്കുന്നത് പലപ്പോഴും ഇത്തരം കൊഴുപ്പുകൾ തന്നെയാണ്. വണ്ണവും വയറും കൂടിക്കഴിഞ്ഞാൽ പിന്നെ രോഗങ്ങളുടെ ഘോഷയാത്രയായി. നിരവധി രോഗങ്ങളാണ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ വലിച്ചിടുന്നത്. ഇതിനെല്ലാം കാരണം അമിതവണ്ണവും കൂടിയാണ് എന്ന കാര്യം മനസ്സിലാക്കണം. ഹോർമോണൽ ബെല്ലിഫാറ്റ് എന്താണെന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ നമുക്ക് നോക്കാം.

കഷ്ടപ്പെട്ടിട്ടും തടി കുറയുന്നില്ലേ?
കഠിന വ്യായാമം, ഡയറ്റ് എല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലേ? ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഹോർമോൺ നിലയിലെ മാറ്റങ്ങൾ തന്നെയാവും ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം തടി കുറയാത്തവർ ഒന്ന് ഹോർമോൺ ലെവല്‍ പരിശോധിക്കുന്നത് നല്ലതാണ്. കാരണം ഇത്തരക്കാരിൽ പലപ്പോഴും അൽപം ശ്രദ്ധ കൂടുതൽ നൽകേണ്ടതാണ്.

ആര്‍ത്തവ വിരാമ സമയത്ത്
ആര്‍ത്തവ വിരാമത്തിന്‍റെ സമയത്ത് പല വിധത്തിലുള്ള ആരോഗ്യ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഹോർമോൺ പ്രശ്നങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇവരിൽ പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. ആർത്തവവിരാമത്തോട് അടുക്കുന്തോറും സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്‍റെ അളവ് വ്യത്യാസപ്പെടുന്നുണ്ട്. ഇത് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. ഇത്തരക്കാരിൽ മാനസിക പ്രതിസന്ധികൾ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. വിഷാദം, സ്ട്രെസ്സ് എന്നിവയെല്ലാം ഇതിന്‍റെ ഫലമാണ് എന്ന കാര്യവും അറിഞ്ഞിരിക്കണം.

ഉറക്കക്കുറവ്
ഉറക്കക്കുറവ് പലപ്പോഴും നിങ്ങളുടെ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. ഇതിന് കാരണം നിങ്ങളിൽ ഉണ്ടാവുന്ന ഹോര്‍മോൺ ബാലൻസ് അമിതവണ്ണത്തിലേക്കാണ് ഓരോരുത്തരേയും നയിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. എത്രയൊക്കെ ക്ഷീണമുണ്ടെങ്കിലും ഉറക്കം വരാത്ത അവസ്ഥയാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഒരിക്കലും ഡോക്ടറെ കാണാൻ മറക്കരുത്. ഇവർക്ക് പെട്ടെന്ന് കൊഴുപ്പടിയുന്നത് വയറ്റിലാണ്.

ആഹാരശീലവും സ്ട്രെസും
ആഹാര ശീലവും സ്ട്രെസും അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ചിലരിൽ ആഹാര ശീലം തടി കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. കാരണം ചിലരെങ്കിലും സ്ട്രെസ് ഉണ്ടെങ്കിൽ അൽപം കൂടുതൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കാറുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമാകുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. സ്ട്രെസ് കുറക്കുന്നതിന് വേണ്ടി ജീവിത രീതികൾ ആണ് മാറ്റേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ശ്രദ്ധിച്ചാൽ ഹോർമോൺ വ്യതിയാനത്തെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതൊന്നും കൂടാതെ മറ്റ് ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ജനിതക കാരണങ്ങൾ
അമിതവണ്ണത്തിന് പലപ്പോഴും ജനിതകമായ കാരണങ്ങൾ വരെ ഉണ്ടാവുന്നുണ്ട്. ഇതിന് കാരണം ജീനുകളാവാം. വിസറൽഫാറ്റ് ആണ് ഇതിന് കാരണം. ഇതാണ് ആളുകൾക്ക് വയറു വെക്കുന്നതിന് കാരണമാകുന്നത്. നമ്മുടെ അച്ഛനോ അപ്പൂപ്പൻമാർക്കോ തടിയോ കുടവയറോ ഉണ്ടെങ്കിൽ അത് പലപ്പോഴും വരും തലമുറയിലേക്ക് പകരുന്നതിനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ് ജനിതക കാരണങ്ങൾ.

ഹൈപ്പോതൈറോയ്ഡിസം
ഹൈപ്പോ തൈറോയ്ഡിസം പോലുള്ള അവസ്ഥകളും നിങ്ങളിൽ അമിതവണ്ണത്തിലേക്ക് എത്തിക്കുന്നുണ്ട്. അനാവശ്യമായിഭാരം കൂടുന്നതിന് ഇത് പ്രധാന കാരണം തന്നെയാണ്. നിങ്ങളിൽ ഹൈപ്പോതൈറോയ്ഡിസം പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഇത് മെറ്റബോളിസം കുറയുന്നതിന് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ ഹോർമോൺ ബാലന്‍സിൽ മാറ്റമുണ്ടാക്കുന്നു. ഇതെല്ലാം അമിതവണ്ണത്തിന് കാരണമാകുന്നുണ്ട് എന്നതാണ് സത്യം

വിഷാദം അകറ്റുന്നതിനുള്ള മരുന്നുകൾ
വിഷാദം അകറ്റുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നതും പലപ്പോഴും നിങ്ങളിൽ അമിതവണ്ണത്തിലേക്ക് നയിക്കുന്നുണ്ട്. ഇത് അനാവശ്യ കൊഴുപ്പ് വയറ്റിൽ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പുണ്ടാക്കുന്ന രോഗങ്ങളെ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിഷാദം അകറ്റുന്നതിനുള്ള ആന്‍റി ഡിപ്രസന്‍റുകൾ കഴിക്കുന്നത് പലപ്പോഴും അനാവശ്യകൊഴുപ്പുകൾ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം.



Click it and Unblock the Notifications