Latest Updates
-
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം!
കൊഴുപ്പ് കത്തും, തടി കുറയും; ഈ ജ്യൂസ് ശരിയായ രീതിയില്‍ കുടിച്ചാല്‍ ഫലം ഉറപ്പ്
തടി കുറയ്ക്കാനായി പെടാപ്പാട് പെടുന്നവര്‍ ഒരുപാടുണ്ട്. അവര്‍ക്ക് സഹായകമായ ഒരു ജ്യൂസിനെക്കുറിച്ചുള്ളതാണ് ഈ ലേഖനം. ശരിയായ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് മാത്രമേ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനാകൂ. ശരീരഭാരം കുറയ്ക്കാന്‍ പല പഴങ്ങള്‍ കഴിക്കുന്നതും ഗുണം ചെയ്യും. അതിലൊന്നാണ് മുസമ്പി. മുസമ്പി ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.
ഇതില്‍ കലോറിയുടെയും കൊഴുപ്പിന്റെയും അളവ് വളരെ കുറവാണ്. അതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു പാനീയമാണ്. വിറ്റാമിന്‍ സി അടങ്ങിയ മുസമ്പി നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ, ഇത് സ്വാഭാവിക രീതിയില്‍ നിങ്ങളുടെ കൊഴുപ്പ് കത്തിക്കുകയും ചെയ്യും. അതിനാല്‍, തടി കുറയ്ക്കാന്‍ ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ വ്യായാമത്തോടൊപ്പം മുസമ്പി ജ്യൂസും നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. ശരീരഭാരം കുറയ്ക്കാന്‍ മുസമ്പി ജ്യൂസ് എങ്ങനെ സഹായിക്കുന്നുവെന്നും എത്ര അളവില്‍ ദിവസവും ഇത് കഴിക്കണമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മുസമ്പി ജ്യൂസിലെ പോഷകങ്ങള്‍
കലോറി: 25 കിലോ കലോറി
കാര്‍ബോഹൈഡ്രേറ്റ്: 8.4 ഗ്രാം
ഡയറ്ററി ഫൈബര്‍: 0.4 ഗ്രാം
കൊഴുപ്പ്: 0.1 ഗ്രാം
പൊട്ടാസ്യം: 117 മില്ലിഗ്രാം
കാല്‍സ്യം: 14 മില്ലിഗ്രാം
ഫോസ്ഫറസ്: 14 മില്ലിഗ്രാം
ഇരുമ്പ്: 0.9 മില്ലിഗ്രാം
വിറ്റാമിന്‍ സി: 30 മില്ലിഗ്രാം
വിറ്റാമിന്‍ എ: 50 IU
ബീറ്റാ കരോട്ടിന്‍: 30 µg
ഫോളേറ്റ്: 10 µg

വിശപ്പ് തടയുന്നു
മുസമ്പിയില് വിശപ്പ് നിയന്ത്രിക്കുന്ന സിട്രിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. സിട്രിക് ആസിഡ് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കും.

കലോറി കുറവ്
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ കലോറി ഉപഭോഗം ശദ്ധിക്കണം. ഒരു കപ്പ് (200 മില്ലി) മുസമ്പി ജ്യൂസില്‍ 31 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് നിങ്ങളുടെ തടി കുറയ്ക്കാനുള്ള ഉത്തമ പാനീയമായി മാറുന്നു.

വേഗത്തില്‍ കൊഴുപ്പ് കത്തിക്കുന്നു
മുസമ്പിയിലെ വിറ്റാമിന്‍ സി നിങ്ങളെ ജലദോഷം, ചുമ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതുമാത്രമല്ല, ശരീരത്തിന്റെ കൊഴുപ്പ് കത്തിക്കുന്ന ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷന്‍ ജേണല്‍ പറയുന്നതനുസരിച്ച്, ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ സി ഉള്ള ആളുകള്‍ വ്യായാമ വേളയില്‍ താഴ്ന്ന നിലയിലുള്ളവരേക്കാള് 30 ശതമാനം വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്.

ഫൈബര്‍ അടങ്ങിയത്
മുസമ്പി ജ്യൂസിലെ ഉയര്‍ന്ന ജലാംശവും നാരിന്റെ അംശവും നിങ്ങളുടെ വയറ് നിറയ്ക്കുന്നു. മുസാമ്പി ജ്യൂസ് അരിച്ചെടുക്കരുത്, നാരുകളുള്ള പള്‍പ്പ് കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന ഫൈബറിന്റെ അളവ് നല്കുന്നു. വേഗത്തില്‍ ക്ഷീണിക്കാതിരിക്കാന്‍ വ്യായാമത്തിന് മുമ്പ് ഫിറ്റ്നസ് കോച്ചുകള്‍ 20 മില്ലി മുസമ്പി ജ്യൂസ് കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സമയം വ്യായാമം ചെയ്യാനും കൂടുതല്‍ കലോറി എരിച്ചുകളയാനും സാധിക്കും.

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു
മുസമ്പിയിലെ ആസിഡുകള്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് അനാവശ്യമായ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. തല്‍ഫലമായി, അവയവങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാനും സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ അമിതവണ്ണവും കുറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ മുസമ്പി ജ്യൂസ് കഴിക്കുന്ന വിധം
മുസമ്പി ജ്യൂസ് കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍, ഇത് അമിത അളവില്‍ കുടിക്കരുത്. ഒരു ദിവസം രണ്ട് ഗ്ലാസില്‍ കൂടുതല്‍ മുസമ്പി ജ്യൂസ് കഴിക്കരുത്. പഞ്ചസാര ചേര്‍ക്കാതെയും അരിച്ചെടുക്കാതെയും തയാറാക്കിയ മുസമ്പി ജ്യൂസ് കഴിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇതിലെ നാരിന്റെ സാന്നിധ്യം ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. കനം കുറഞ്ഞ ഉറച്ച തൊലിയുള്ളവയാണ് ജ്യൂസ് തയാറാക്കാന്‍ അനുയോജ്യമായ മുസമ്പി. ജ്യൂസ് കൂടുതല്‍ രുചികരമാക്കാന്‍ നിങ്ങള്‍ക്ക് ചാട്ട് മസാലയോ ഉപ്പോ ചേര്‍ക്കാവുന്നതാണ്.

മുസമ്പി ജ്യൂസ് തയാറാക്കുന്ന വിധം
ഒരു സാധാരണ പാനീയമാണ് മുസമ്പി ജ്യൂസ്. മൊസമ്പി ജ്യൂസ് ഫ്രഷ് ആയി കഴിക്കുക, കാരണം ഇത് കൂടുതല്‍ നേരം സൂക്ഷിച്ചാല്‍ കയ്പ്പ് രുചിയായി മാറും. 6-7 മുസമ്പി തൊലി കളഞ്ഞ് അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് ജീരകം വറുത്ത് പൊടിച്ചത്, രുചിക്കനുസരിച്ച് ചാട്ട് മസാല എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു ജ്യൂസറില്‍ ഇതെല്ലാം ഇട്ട് നന്നായി അടിച്ചെടുക്കുക. ഗ്ലാസില്‍ കുറച്ച് ഐസ് ക്യൂബുകള്‍ ഇട്ട് ജ്യൂസ് ഒഴിച്ചെടുത്ത് കുടിക്കുക. ഇതിന്റെ പള്‍പ്പില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമത്തിന് മുമ്പ് 20 മില്ലി മൊസാമ്പി ജ്യൂസ് കഴിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും വേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.



Click it and Unblock the Notifications