Latest Updates
-
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ് -
2026 ഓഗസ്റ്റ് 26: പിഎസ്സി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പോകുന്നവർക്ക് ഇന്നത്തെ രാശിഫലവും വിജയമന്ത്രങ്ങളും -
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം!
കൊഴുപ്പകറ്റി നീര്‍ക്കെട്ടു കുറക്കാന്മുതിരമരുന്ന്
കൊഴുപ്പകറ്റി നീര്‍ക്കെട്ടു കുറയ്ക്കാന്‍ മുതിര മരുന്ന്
ശരീരത്തിലെ കൊഴുപ്പും നീര്‍ക്കെട്ടുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തന്നെ പ്രധാനപ്പെട്ടൊരു ആരോഗ്യ പ്രശ്നമാണ്. ഇതു വരുത്തുന്ന രോഗങ്ങളും പലതാണ്.
ശരീരത്തിലെ നീര്‍ക്കെട്ട് പലരേയും അലട്ടുന്നുണ്ട്. യൂറിക് ആസിഡ് ശരീരത്തില്‍ അടിഞ്ഞു കൂടന്നതും തൈറോയ്ഡ് പ്രശ്നങ്ങളും കിഡ്നി പ്രശ്നങ്ങളുമെല്ലാം തന്നെ ഇതിനു പ്രധാന കാരണങ്ങളുമാണ്.
ശരീരത്തിലെ കൊഴുപ്പു നീക്കാനും ഒപ്പം നീര്‍ക്കെട്ട് അകറ്റാനും സഹായിക്കുന്ന പലതരത്തിലെ വീട്ടുവൈദ്യങ്ങളുണ്ട്. യാതൊരു ദോഷങ്ങളും വരുത്താത്ത, പാര്‍ശ്വഫലങ്ങളില്ലാത്ത ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ്.
കൊഴുപ്പും ശരീരത്തിലെ നീര്‍ക്കെട്ടും ഒപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വീട്ടുവൈദ്യത്തെ കുറിച്ചറിയൂ. നമ്മുടെ അടുക്കളക്കൂട്ടുകള്‍ തന്നെയാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവകള്‍.

മുതിര
മുതിരയാണ് ഇതിനാണ് പ്രധാനമായി ഉപയോഗിയ്ക്കുന്ന ഒന്ന്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും നാരുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത്. പോഷകങ്ങളുടെ കലവറ.

ജീരകം
ഇതില്‍ ജീരകം ഉപയോഗിയ്ക്കും. നല്ല ജീരകം അഥവാ സാധാരണ ജീരകമാണ് ഉപയോഗിയ്ക്കുന്നത്. ജീരകം തടി കുറയ്ക്കാന്‍ ഏറെ പ്രധാനപ്പെട്ട ഒരു ചേരുവയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഇത് ദഹനം മെച്ചപ്പെടുത്തുവാനും ഏറെ സഹായിക്കുന്നു. കൊഴുപ്പു നീക്കാനും നീര്ക്കെട്ടൊഴിവാക്കാനുമെല്ലാം മികച്ച ഒന്നാണ് ജീരകം.

ചുക്കും
ചുക്കും ഇതില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഡ്രൈ ജിഞ്ചര്‍ അഥവാ ഇഞ്ചി ഉണക്കിയതാണ് ചുക്ക്. ആരോഗ്യത്തിനും കൊഴുപ്പു കളയാനും സഹായിക്കുന്ന ഇത് പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

കൂട്ടുണ്ടാക്കുവാന്‍
ഒരു കപ്പു മുതിര, അരക്കപ്പ് ജീരകം, രണ്ടു മൂന്നു കഷ്ണം ഇഞ്ചി എന്നിവയാണ് ഈ പ്രത്യേക കൂട്ടുണ്ടാക്കുവാന്‍ വേണ്ടത്. കട്ടിയുള്ള പാത്രത്തില്‍, ഇരുമ്പു ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, മുതിര, ജീരകം, ചുക്ക് എന്നിവയിട്ടു വറുക്കുക. ജീരകം പൊട്ടുന്നതു വരെയുള്ള പാകത്തിനു ചൂടാക്കണം. നല്ല ഗന്ധവും വരും. ഇത് ചൂടോടെ തന്നെ മിക്സിയില്‍ ഇട്ടു പൊടിച്ചെടുക്കുക. ഇത് ചൂടോടെ പൊടിച്ചാല്‍ പെട്ടെന്നു നല്ലതു പോലെ പൊടിഞ്ഞു കിട്ടും.

ദിവസവും രണ്ടു നേരവും
ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക. ഇതു നല്ല പോലെ തിളച്ചു വരുമ്പോള്‍ പൊടിയില്‍ നിന്നും ഒരു സ്പൂണ്‍ ഇട്ട് വെള്ളം വാങ്ങി വയ്ക്കുക. ഇത് ഇളം ചൂടോടെ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ടു നേരവും കുടിച്ചാല്‍ ഏറെ നല്ലതാണ്.

പ്രമേഹ രോഗികള്‍
ശരീരത്തിലെ കൊഴുപ്പും നീര്‍ക്കെട്ടും നീക്കാന്‍ മാത്രമല്ല, പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണിത്. മുതിര ദിവസവും പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു തന്നെ ഏറെ ഗുണകരമാണ്. സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നിനുള്ള നല്ലൊരു പരിഹാരമാണിത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം പോലുളളവയ്ക്കും നല്ലതാണ്.

ഗര്‍ഭിണി, ഗൗട്ട് രോഗമുള്ളവര്‍
എന്നാല്‍ ഗര്‍ഭിണി, ഗൗട്ട് രോഗമുള്ളവര്‍ എന്നിവ ഇതു കഴിയ്ക്കരുത്. ഇതു പോലെ ഏതെങ്കിലും വിധത്തിലെ മരുന്നുകള്‍ കഴിയ്ക്കുന്നുവെങ്കില്‍ ഡോക്ടറുടെ അഭിപ്രായമനുസരിച്ചു മാത്രം ഇതു കഴിയ്ക്കുക. ഇതു ശരീരത്തിന് ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെയാണ് കൊഴുപ്പു കുറയുന്നതും.



Click it and Unblock the Notifications