പെർഫക്റ്റ് ഷേപ്പിന് വെജിറ്റബിൾ ജ്യൂസ് സ്ഥിരമാക്കാം

ഭക്ഷണം തന്നെയാണ് എല്ലാവരുടേയും അമിതവണ്ണത്തിനും ആരോഗ്യ പ്രതിസന്ധികൾക്കും കാരണമാകുന്നത്. ആരോഗ്യകരമായ ജീവിതശൈലി ഇല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് ഭക്ഷണം ഒരു പ്രശ്നമായി മാറുന്നുണ്ട്. എന്നാൽ അമിതവണ്ണംപലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ശരീരത്തിൻറെ ഷേപ്പ് പലപ്പോഴും പ്രശ്നമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും പെർഫക്റ്റ് ഷേപ്പിനും നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പച്ചക്കറികൾ തന്നെയാണ് നമ്മൾ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തേണ്ടത്. എന്നാൽ അമിതവണ്ണത്തിനും തടി കുറക്കുന്നതിനും വേണ്ടി നമുക്ക് വെജിറ്റബിൾ ജ്യൂസ്ഉപയോഗിക്കാവുന്നതാണ്. ഇതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. വെജിറ്റബിൾ ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിന് കൂടിയ കൊഴുപ്പിന് പരിഹാരം കാണാവുന്നതാണ്. എന്നാൽ വെജിറ്റബിൾ ജ്യൂസ് എങ്ങനെ തയ്യാറാക്കം എന്ന് നമുക്ക് നോക്കാം. ഇതിന്‍റെ ആരോഗ്യ ഗുണങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വെള്ളരിക്ക ജ്യൂസ്

വെള്ളരിക്ക ജ്യൂസ്

ശരീരവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ആരോഗ്യ പാനീയങ്ങളിലൊന്നാണ് വെള്ളരിക്ക ജ്യൂസ്. പ്രകൃതിയുടെ നന്‍മയായി വരുന്ന ഈ പച്ചക്കറി മെച്ചപ്പെട്ട ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ്. നമ്മുടെ വീട്ടുവളപ്പില്‍ തന്നെ അമിതാധ്വാനമില്ലാതെ വെള്ളരിക്ക വിളയിച്ചെടുക്കാനാകും. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. ഇതിലടങ്ങിയ കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, വിറ്റാമിന്‍ സി, ബി എന്നിവ നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങളെ നീക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ വിഘടിച്ച് പുറംതള്ളാനും വെള്ളരിക്ക ജ്യൂസ് സഹായിക്കുന്നു. ദിവസവും ഒരു നേരം വെള്ളരിക്ക ജ്യൂസ് ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തടിയെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

ശരീരഭാരം സ്വാഭാവികമായി കുറയ്ക്കുന്നതിന് സഹായിക്കുന്ന മികച്ച ഒന്നാണ് കാരറ്റ് ജ്യൂസ്. ഇത് മെച്ചപ്പെട്ട മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിന് ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിനുകള്‍, മിനറലുകള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിന്‍ എ, സി, ഇ, കെ, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, മാംഗനീസ് എന്നിവ ക്യാരറ്റ് ജ്യൂസിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ആരോഗ്യകരമായ പച്ചക്കറി ജ്യൂസുകളില്‍ ഒന്നാണ് ക്യാരറ്റെന്നു പറയാം.

കാബേജ് ജ്യൂസ്

കാബേജ് ജ്യൂസ്

പച്ചക്കറി ജ്യൂസുകള്‍ കഴിക്കുന്നതു വഴി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഉത്തമമായ ഒന്നാണ് കാബേജ് ജ്യൂസ്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം തന്നെ മികച്ച ആരോഗ്യം നല്‍കുന്നതിനും കാബേജ് ജ്യൂസ് നമ്മെ സഹായിക്കുന്നു. ശരീരത്തിനാവശ്യമായ പ്രധാനപ്പെട്ട ധാതുക്കളും പോഷകങ്ങളും കാബേജ് ജ്യൂസില്‍ ലഭ്യമാണ്. കുറഞ്ഞ കലോറിയുള്ള പച്ചക്കറിയായതിനാല്‍ ഉയര്‍ന്ന അളവില്‍ കാബേജ് ജ്യൂസ് കഴിക്കാവുന്നതാണ്. ജ്യൂസ് തയ്യാറാക്കുമ്പോള്‍ സ്വാദിഷ്ടമാക്കാന്‍ അല്‍പം ഇഞ്ചിയും നാരങ്ങയും കൂടി ചേര്‍ക്കാവുന്നതാണ്. തടി കുറക്കാന്‍ മാത്രമല്ല, കാബേജ് ജ്യൂസ് എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

പോഷകമൂല്യത്തിന് പേരുകേട്ടതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്ന മികച്ച പച്ചക്കറി ജ്യൂസുകളിലൊന്നാണിത്. ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, കെ, ബീറ്റാ കരോട്ടിന്‍, പോളിഫിനോള്‍സ് എന്നിവ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. കുടവയറും അമിതവണ്ണവും കുറക്കാനും ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂട്ടാനും ഉത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

ചീര ജ്യൂസ്

ചീര ജ്യൂസ്

ആരോഗ്യപ്രദായകമായ പച്ചക്കറികളില്‍ ഒന്നാണ് ചീര. ശരീരത്തിന് പോഷകങ്ങള്‍ ഫലപ്രദമായി നല്‍കുകയും ചെയ്യുന്നു. ചീര ജ്യൂസില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പച്ചക്കറി ജ്യൂസുകളില്‍ ഒന്നാണിത്. ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറ്റവും മികച്ചതാണ് ചീര ജ്യൂസ്. ഇതിലെ ഫൈബറുകള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളും ചീരയില്‍ ധാരാളമുണ്ട്. ജ്യൂസ് തയാറാക്കുമ്പോള്‍ അല്‍പം നാരങ്ങാനീരും ചേര്‍ത്താല്‍ സ്വാദിഷ്ടമാക്കാം.

പാവയ്ക്ക ജ്യൂസ്

പാവയ്ക്ക ജ്യൂസ്

പാവയ്ക്ക പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയായിരിക്കും. എന്നാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടേണ്ട ഒന്നാണ് പാവയ്ക്ക അല്ലെങ്കില്‍ കയ്പക്ക. നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിലൊന്നാണിത്. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവപോലുള്ള പോഷകങ്ങളുടെ ഒരു കലവറ തന്നെ കയ്പക്ക ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ധാരാളം നാരുകളുടെ ഉറവിടം കൂടിയാണിത്. ഈ പോഷകസമൃദ്ധമായ പച്ചക്കറി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമ ഉപാധിയാണ്. കയ്പക്കയുടെ സത്തില്‍ കൊഴുപ്പ് കോശങ്ങളുടെ സ്ഥാനചലനത്തിന് സഹായിക്കുകയും പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും തടസ്സമാവുകയും ചെയ്യുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അമിതവണ്ണത്തെ ചികിത്സിക്കുന്നതിനുള്ള ഒരു സ്വാഭാവിക ഏജന്റായി കയ്പക്കയെ കാണാമെന്ന് നുട്രീഷ്യന്‍മാര്‍ തന്നെ ശരിവെക്കുന്ന കാര്യമാണ്.

X
Desktop Bottom Promotion