Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കടുത്ത കഫക്കെട്ടും മാറ്റും കുറുമരുന്ന്
കടുത്ത കഫക്കെട്ടും മാറ്റും കുറുമരുന്ന്
കടുത്ത കഫക്കെട്ടും മാറ്റും കുറുമരുന്ന്, കഫക്കെട്ടിന് സ്വാഭാവിക പരിഹാരം,
കഫക്കെട്ട് മുതിര്‍ന്നവരേയും കൊച്ചുകുട്ടികളേയും വരെ ബാധിയ്ക്കുന്ന ഒന്നാണ്. നെഞ്ചില്‍ കഫം കെട്ടി നില്ക്കുന്ന ഒന്നാണിത്. ഇതു കൂടുതലാകുമ്പോള്‍ അണുബാധ വരെയാകുന്ന ഒന്നാണ്. പുകവലിക്കാര്‍ക്ക് ഇതു സാധാരണയാണ്. ഇതല്ലാതെ പനിയുള്ള സന്ദര്‍ഭത്തിലും കോള്‍ഡുള്ള സമയത്തുമെല്ലാം ഇതു കാരണമാകാറുണ്ട്.
കഫക്കെട്ടിന് പലപ്പോഴും ആന്റിബയോട്ടിക്കുകള്‍ വരെ ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതല്ലാതെയും നാടന്‍ വഴികളിലൂടെ കഫക്കെട്ടു മാറ്റാന്‍ പല വിദ്യകളുമുണ്ട്. തികച്ചും നാച്വറല്‍ ചേരുവകള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ചിലത്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കഫക്കെട്ട് പൂര്‍ണമായി മാറ്റാന്‍ കഴിയുന്ന ഒരു നാടന്‍ മരുന്ന് നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് നല്കരുതെന്നു മാത്രം.മൂന്നു വയസിനു മേലെയുള്ള കുട്ടികള്‍ക്കു കൊടുക്കാം. ഈ കൂട്ടിനെക്കുറിച്ചറിയൂ.

ഇഞ്ചി
ഇഞ്ചിയാണ് ഇതിലെ പ്രധാന ചേരുവ. ആരോഗ്യപരമായ പല ഗുണങ്ങളും ഇതിനുണ്ട്. നല്ലൊരു ആന്റിഓക്സിഡന്റാണ് ഇഞ്ചി. കോള്‍ഡിനും മറ്റും നാം സാധാരണ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോളാണ് ഇതിനുള്ള ഗുണങ്ങള്‍ നല്‍കുന്നത്. ഇഞ്ചിയ്ക്കൊപ്പം തേനും ഇതില്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ഇതില്‍
ഇഞ്ചിയ്ക്കൊപ്പം മഞ്ഞള്‍പ്പൊടി, കറുവാപ്പട്ട പൊടി, കുരുമുളക്, ജീരകം, തുളസി, പനിക്കൂര്‍ക്ക, ചുക്കുപൊടി, ഗ്രാമ്പൂ, നാരങ്ങാനീര്, തേന്‍, പനങ്കല്‍ക്കണ്ടം എന്നിവയെല്ലാം തന്നെ ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇതെല്ലാം മരുന്നു ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. കഫക്കെട്ടുള്പ്പെടെയുള്ള പല അസുഖങ്ങള്‍ക്കും ചേരുന്ന മരുന്നുകള്‍. അടുക്കളയിലെ ആന്റി ബയോട്ടിക്കുകള്‍ എന്നു വേണമെങ്കില്‍ പറയാം.

ഇഞ്ചി
അല്പം ഇഞ്ചിയെടുക്കുക. ഒരു 100 ഗ്രാം വരെയാകാം. ഇത് തൊലി നീക്കി അര ഗ്ലാസ് വെള്ളത്തില്‍ അരച്ചെടുക്കുക. പിന്നീട് ഇതിലേയ്ക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ചേര്‍ക്കുക. ആകെ രണ്ടര ഗ്ലാസ് വെള്ളത്തിലാണ് ഇതു തയ്യാറാക്കി വയ്ക്കുന്നത്. ചെറിയ ഗ്ലാസ് എടുത്താന്‍ മതി.

ഇതിലേയ്ക്ക്
ഒരു പാന്‍ അടുപ്പത്തു വയ്ക്കുക. ഇതിലേയ്ക്ക് കാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക, പിന്നീട് 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി ചേര്‍ക്കുക. കാല് ടീസ്പൂണ്‍ ചുക്കു പൊടിയും ചേര്‍ക്കുക. കുരുമുളകു പൊടി അര ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. ഇത് തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് സാധാരണ ജീരകം പൊടിച്ചത് കാല് ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് പനങ്കല്‍ക്കണ്ടം ചേര്‍ക്കുക. 50 ഗ്രാം മതിയാകും. ഇത് ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് ഗ്രാമ്പൂ അര ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്തു നല്ല പോലെ ഇളക്കുക.

പിന്നീട്
പിന്നീട് തുളസിയില ഒരു പിടി ഇതിലേയ്ക്കു ചേര്‍ക്കുക. ഇതു മുറിച്ചിട്ട് ഇടുന്നതാണ് നല്ലത്. ഇതെല്ലാം ചേര്‍ത്തു നല്ലപോലെ തിളപ്പിയ്ക്കുക. ഇനി ഇതിലേയ്ക്ക് പനിക്കൂര്‍ക്കയുടെ ഇലയിട്ടു കൊടുക്കണം. ഇത് 6 എണ്ണം നല്ലപോലെ മുറിച്ച് ഇതിലേയ്ക്കിട്ടു കൊടുക്കണം. തീ കുറച്ച് ചെറിയ ചൂടിലാണ് ഇതു തിളപ്പിച്ചെടുക്കേണ്ടത്.

ഇതിലേക്ക്
ഇതിലേക്ക് പിന്നീട് പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് ഇളക്കി നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ കൊഴുത്ത ദ്രാവകമാകും. പനങ്കല്ക്കണ്ടമാണ് ഇതിന് കൊഴുപ്പു നല്‍കുന്നത്. പഞ്ചസാര ചേര്‍ക്കരുത്. പനങ്കല്ക്കണ്ടമാണ് കൂടുതല്‍ നല്ലത്. ഇതില്ലെങ്കില്‍ സാധാരണ കല്‍ക്കണ്ടം ചേര്‍ക്കാം. ഇതു വാങ്ങി ഊറ്റിയെടുത്ത് ഇതിലേയ്ക്കു ചൂടാറുമ്പോള്‍ തേന്‍ ചേര്‍ക്കാം. ഇതു നല്ലപോലെ ഇളക്കുക. 2 ടേബിള്‍ സ്പൂണ്‍ ചെറുതേന്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഷുഗറുള്ളവര്‍ തേന്‍ ചേര്‍ക്കേണ്ട. കല്‍ക്കണ്ടം ഷുഗറുള്ളവര്‍ക്കും ദോഷം വരുത്താത്ത ഒന്നാണ്.

നല്ലപോലെ
നല്ലപോലെ എരിവും മധുരവുമള്ള ഒന്നാണിത്. മൂന്നു വയസിനു മേല്‍ പ്രായമുള്ള കുട്ടികള്‍ക്കു വരെ നല്‍കാം. രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ ഇതു കുടിയ്ക്കുന്നത് കഫക്കെട്ടു മാത്രമല്ല, മറ്റ് അസുഖങ്ങള്‍ തടയാന്‍ കൂടിയുള്ള വഴിയാണ്. പുകവലിയ്ക്കുന്നവര്‍ക്ക് ഏറെ ഫലപ്രദമാണിത്. കാരണം ഇവര്‍ക്കു പൊതുവേ കഫക്കെട്ടും ചുമയുമെല്ലാം സാധാരണമാണ്. രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും ഓരോ ടേബിള്‍ സ്പൂണ്‍ കുടിയ്ക്കാം. ഇതിനു ശേഷം ഉടന്‍ ഒന്നും കുടിയ്ക്കരുത്. കഴിയ്ക്കരുത്. തൊണ്ട വേദന പോലുളള പ്രശ്നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്.



Click it and Unblock the Notifications
