Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
രോഗപ്രതിരോധം ശക്തമാക്കാന്‍ തണുപ്പില്‍ ആയുര്‍വ്വേദ പരിഹാരം
രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്ന ഒരു കാലാവസ്ഥയാണ് ഇപ്പോഴത്തേത്. മഴയും മഞ്ഞും തണുപ്പും എല്ലാം കൊണ്ടും ആകെ വെപ്രാളപ്പെടുന്ന ഒരു സമയം. എന്നാല്‍ ഈ സമയം ആരോഗ്യത്തിനും നമ്മള് വളരെയധികം പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. കാരണം തണുപ്പ് തുടങ്ങിക്കഴിഞ്ഞാല്‍ വീട്ടിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രോഗങ്ങളുടെ പിടിയില്‍ പെടും. ഈ അവസ്ഥയില്‍ നാം എന്ത് ചെയ്യണം എന്നും എന്തൊക്കെ കാര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കണം എന്നതും അറിഞ്ഞിരിക്കണം. പലപ്പോഴും നമ്മള് കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നത്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ വിജയകരമായി തടയുന്നതിനും നമുക്ക് വീട്ടില്‍ തന്നെ ശൈത്യകാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പ്രത്യേകിച്ച് ചില സൂപ്പര്‍ഫുഡുകള്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശൈത്യകാലത്ത് ആയുര്‍വ്വേദത്തിലുണ്ട്. ആയുര്‍വ്വേദ പ്രകാരം ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില ഔഷധ സസ്യങ്ങള്‍ അമൃതിന്റെ ഗുണം നല്‍കുന്നുണ്ട്. ഏതൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാം.

തുളസി
ആരോഗ്യത്തിന് കണ്ണും പൂട്ടി ഉപയോഗിക്കാവുന്ന ഒന്നാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് തുളസി സഹായിക്കുന്നു. ഇത് നിങ്ങളുടെ ശ്വസനത്തെ കൃത്യമാക്കുന്നതിനും ശരീരത്തിനും മനസ്സിനും ശാന്തിയും ആരോഗ്യവും നല്കുന്നു. തുളസി ഇലയോ അല്ലെങ്കില്‍ തുളസി വെള്ളമോ കുടിക്കുന്നതിലൂടെ അത് ശരീരത്തിലെ വൈറസുകള്‍, അണുബാധകള്‍, അലര്‍ജികള്‍ എന്നിവയെ പ്രതിരോധിക്കുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകളുടെ കാര്യത്തില്‍ തുളസിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. ഇത് കൂടാതെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ഏത് ഫോമില്‍ വേണമെങ്കിലും നമുക്ക് തുളസി കഴിക്കാവുന്നതാണ്.

മഞ്ഞള്‍
ശരീരത്തിലെ വിഷത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മഞ്ഞള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും അവരുടെ ശീലങ്ങളില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനാവാത്തതാണ് മഞ്ഞള്‍. മഞ്ഞള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ആരോഗ്യം എന്നത് വളരെയധികം ഗുണകരമായി മാറുന്ന അവസ്ഥയാണ് നല്‍കുന്നത്. ഇതിലുള്ള കുര്ക്കുമിന് ആണ് ഗുണങ്ങളെ വര്‍ദ്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യം കരുത്തോടെയും ഊര്‍ജ്ജത്തോടെയും സംരക്ഷിക്കുന്നതിനും മഞ്ഞളിനുള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്. ആന്റി ഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ് മഞ്ഞള്‍. ഇതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ വിലമതിക്കാനാവാത്തതാണ്.

മഞ്ചട്ടി
നമ്മുടെ നാട്ടില്‍ മഞ്ചട്ടി എന്നാണ് ഇത് അറിയപ്പെടുന്നത്. സംസ്കൃതത്തില്‍ മഞ്ജിസ്ത എന്നും. രക്തം തണുപ്പിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും വേണ്ടി ഉപയോഗിക്കാവുന്നതാണ് മഞ്ചട്ടി. ഇത് തണുപ്പ് കാല രോഗങ്ങളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് അകത്തും പുറത്തും ഒരുപോലെ ഗുണം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മം, എല്ലുകള്‍, അവയവങ്ങള്‍, ലിംഫസ്റ്റിക് എന്നിവയുടെ ആരോഗ്യത്തിനും കരുത്തിനും നമുക്ക് ഉപയോഗിക്കാവുന്നതാണ് മഞ്ചട്ടി. ഇത് കൂടാതെ ദഹനം കൃത്യമാക്കുന്നതിനും സീസണല്‍ രോഗങ്ങളെ തടഞ്ഞ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ചട്ടി ശീലമാക്കാം.

പുതിന
ഭക്ഷണത്തില്‍ പലപ്പോഴും ഒഴിവാക്കാനാവാത്ത ഒരു ഘടകമായി മാറുന്നതാണ് പുതിന. എന്നാല്‍ ഇത് വെറുതേ ചേര്‍ക്കുന്നതല്ല എന്നത് ഓര്‍ത്തിരിക്കണം. കാരണം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പുതിന. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ആണ് പുതിനയെ ഇത്രത്തോളം പ്രിയപ്പെട്ടതാക്കുന്നത്. പുതിന ചായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദഹന സംബന്ധമായ അസ്വസ്ഥതകളെ അകറ്റുന്നു. കൂടാതെ ഇത് അലര്‍ജി പോലുള്ള സീസണല്‍ രോഗത്തേയും പ്രതിരോധിക്കുന്നു. ആസ്ത്മ, ചുമ, ജലദോഷം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പുതിന എന്തുകൊണ്ടും നല്ലതാണ്.

ഇഞ്ചി
എത്രയൊക്കെ പിഴിഞ്ഞാലും ഇഞ്ചിയുടെ ഗുണങ്ങള്‍ കുറയാന്‍ പോണില്ല. ആയുര്‍വ്വേദത്തില്‍ അത്രയേറെ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇഞ്ചി. ഇഞ്ചി സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്തിനധികം ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് വരെ ഇഞ്ചി സഹായിക്കുന്നു എന്നതാണ്. ഇഞ്ചിയുടെ വേരുകളില്‍ കാണപ്പെടുന്ന ജിഞ്ചറോള്‍ തൊണ്ടവേദനയ്ക്കും സന്ധികളുടെ അസ്വസ്ഥതകള്‍ കുറക്കുന്നതിനും അത്യുത്തമമാണ് എന്നതാണ് സത്യം. ശൈത്യകാലത്ത്, നിങ്ങള്‍ക്ക് ഇഞ്ചി ചായ കുടിക്കുന്നതിലൂടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാവുന്നു. അതുമല്ലെങ്കില്‍ ഇഞ്ചി നീര് തേനില്‍ ചാലിച്ച് കഴിക്കാവുന്നതാണ്.

കന്മദം
ആയുര്‍വ്വേദത്തില്‍ കന്മദം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വൃക്കയുടെ ആരോഗ്യത്തിനും സീസണല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ്. ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കന്മദം വളരെ മികച്ചതാണ്. രക്തചംക്രമണം കൃത്യമാക്കുന്നതിനും ശൈത്യകാലം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിനും കന്മദം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് കൂടാതെ എല്ലാ സീസണിലും നിങ്ങളുടെ ആരോഗ്യം കൃത്യമായി നിലനിര്‍ത്തുന്നതിന് പോഷകഗുണമുള്ളതും സ്വാദുള്ളതുമായ ഔഷധങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനും കഴിക്കുന്നതിനും ശ്രദ്ധിക്കണം



Click it and Unblock the Notifications