Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിസ്സാരമാക്കല്ലേ നെഞ്ചെരിച്ചില്‍, ക്യാന്‍സറാകാം
പലര്‍ക്കും സാധാരണയായി കണ്ടുവരുന്നൊരു പ്രശ്നമാണ് നെഞ്ചെരിച്ചില്‍. നിങ്ങളുടെ വായില്‍ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന ട്യൂബിലേക്ക് വയറിലെ ആസിഡ് തികട്ടിവരുമ്പോള്‍ നെഞ്ചെരിച്ചില്‍ സംഭവിക്കുന്നു. വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം.
നിങ്ങള്‍ കുനിയുമ്പോഴോ കിടക്കുമ്പോഴോ ഇത്തരം ആസിഡ് റിഫഌക്സ് വളരെ കഠിനമായി മാറുന്നു. നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് പുളിച്ചുതികട്ടല്‍, വായില്‍ പിത്തരസം നിറയുക, നെഞ്ചുവേദന, ഭക്ഷണം ഇറക്കാന്‍ പ്രയാസം, തൊണ്ടയ്ക്ക് അസ്വസ്ഥത, വയറിന്റെ മേല്‍ഭാഗത്ത് അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം.

നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍
- ഭക്ഷണം കഴിച്ചതിനുശേഷം നെഞ്ചില്‍ കത്തുന്ന വേദന. സാധാരണയായി നെഞ്ചിരിച്ചില്‍ രാത്രിസമയത്ത് അധികമാകുന്നു.
- കിടക്കുമ്പോഴോ കുനിയുമ്പോഴോ വേദന വര്‍ധിക്കുന്നു.
- വായില്‍ കയ്പേറിയതോ അല്ലെങ്കില്‍ അസിഡിറ്റി കലര്‍ന്നതോ ആയ രുചി.
- കഠിനമായ നെഞ്ചെരിച്ചിലോ സമ്മര്‍ദ്ദമോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക.
- പ്രത്യേകിച്ചും കൈയിലോ താടിയെല്ലിലോ വേദനയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതോ പോലുള്ള അടയാളങ്ങളും ലക്ഷണങ്ങളും കണ്ടാല്‍ ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണവുമായിരിക്കാം.
- ആഴ്ചയില്‍ രണ്ടുതവണയേക്കാള് കൂടുതലായി നെഞ്ചെരിച്ചില്‍ അനുഭവിക്കുന്നുണ്ടെങ്കില്‍
- അമിതമായി മരുന്നുകള്‍ ഉപയോഗിച്ചിട്ടും നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ നിലനില്ക്കുന്നുവെങ്കില്
- നിങ്ങള്‍ക്ക് ഭക്ഷണം ഇറക്കാന്‍ പ്രയാസമുണ്ടെങ്കില്‍
- നിങ്ങള്‍ക്ക് സ്ഥിരമായി ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി ഉണ്ടെങ്കില്‍
- വിശപ്പ് കുറവായതിനാലോ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലോ ശരീരഭാരം കുറയുന്നുവെങ്കില്‍
- നെഞ്ചെരിച്ചില്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്.
- ജീവിതശൈലിയില്‍ മാറ്റം വരുത്തുക.
- സമ്മര്‍ദ്ദം കുറയ്ക്കുക. നെഞ്ചെരിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് ശരിയായ ഉറക്കം ആവശ്യമാണ്.
- കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക.
- ശരിയായ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക.
- ശരീരഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക.
- ഭക്ഷണം കഴിഞ്ഞ ഉടനെ ഉറങ്ങുന്നത് ഒഴിവാക്കുക.
- ദഹനക്കേട് ഒഴിവാക്കാന്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
- രാത്രിയില്‍ 8 മണിക്കൂര്‍ ഉറക്കം വരെ ശരിയായ ഉറക്കം.

നെഞ്ചെരിച്ചിലിന് കാരണങ്ങള്‍
അസിഡിറ്റി ഉളവാക്കുന്ന ഭക്ഷണണങ്ങള്‍ തന്നെയാണ് നെഞ്ചെരിച്ചിലിന് പ്രധാന കാരണം. അമിതവണ്ണവും ജീവിതശൈലി ഘടകങ്ങളുമാണ് മറ്റ് പ്രധാന ഘടകങ്ങള്‍. ചിലപ്പോഴൊക്കെ ഉറക്കമില്ലായ്മയും ഉറക്കക്കുറവും നെഞ്ചെരിച്ചിലിന് കാരണമാകുന്നു. മദ്യപാനികള്‍ക്കിടയിലും നെഞ്ചെരിച്ചില്‍ വ്യാപകമായി കണ്ടുവരുന്നു. ആസ്പിരിന്‍, ഇബുപ്രോഫെന്‍, രക്തസമ്മര്‍ദ്ദ മരുന്നുകള്‍ തുടങ്ങിയ മരുന്നുകളും ചിലപ്പോള്‍ നെഞ്ചെരിച്ചിലിന് കാരണമാകും.

അപകടസാധ്യതാ ഘടകങ്ങള്‍
ചില ഭക്ഷണപാനീയങ്ങള്‍ ചില ആളുകളില്‍ നെഞ്ചെരിച്ചില്‍ ഉളവാക്കും. മസാലകള്‍, ഉള്ളി, സിട്രസ് ഉല്‍പ്പന്നങ്ങള്‍, കെച്ചപ്പ് പോലുള്ള തക്കാളി ഉല്‍പ്പന്നങ്ങള്‍, കൊഴുപ്പ് നിറഞ്ഞതോ അല്ലെങ്കില്‍ വറുത്തതോ ആയ ഭക്ഷണങ്ങള്‍, കുരുമുളക്, ചോക്ലേറ്റ്, മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കോഫി അല്ലെങ്കില്‍ മറ്റ് കഫീന്‍ പാനീയങ്ങള്‍ എന്നിവ നെഞ്ചെരിച്ചിലിന് കാരണമാകും. അമിതഭാരമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും നെഞ്ചെരിച്ചില്‍ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്.

സങ്കീര്‍ണതകള്‍
ഇടയ്ക്കിടെ ഉണ്ടാകുന്നതും നിങ്ങളുടെ ദിനചര്യയെ തടസ്സപ്പെടുത്തുന്നതുമായ നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ളക്സ് രോഗം (GERD) ആയി കണക്കാക്കപ്പെടുന്നു. ഈ അവസ്ഥ സംഭവിച്ചാല്‍ നിങ്ങളുടെ അന്നനാളത്തെ ഗുരുതരമായി ബാധിച്ചേക്കാം. ചികിത്സിക്കാനായി മരുന്നുകള്‍ കഴിക്കേണ്ടി വന്നേക്കാം, ചിലപ്പോള്‍ ചെറിയ ശസ്ത്രക്രിയകളും ആവശ്യമായി വന്നേക്കാം. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ സാധ്യയ്ക്കും വഴിവയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഡോക്ടറെ എപ്പോള്‍ കാണണം




Click it and Unblock the Notifications
