Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ഏത് രോഗത്തേയും പ്രതിരോധിക്കാനും ദീര്‍ഘായുസ്സിനും ഈ വിത്തുകള്‍ ഉള്‍പ്പെടുത്തൂ
ആരോഗ്യം എന്നത് വളരെയധികം അമൂല്യമായ ഒന്നാണെന്ന് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നമ്മളെ അതിതീവ്രമായി പിടികൂടുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ നമ്മുടെ തന്നെ ചില ശീലങ്ങള്‍ കൊണ്ട് ഉണ്ടാവുന്നതാണ് എന്നതാണ് സത്യം. നമ്മുടെ ഭക്ഷണശീലവും വ്യായാമക്കുറവും എല്ലാം പലപ്പോഴും ആരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ദീര്‍ഘായുസ്സും ആരോഗ്യവും നിലനിര്‍ത്തുന്നതിനും നമ്മുടെ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

പല തരത്തിലുള്ള വിത്തുകള്‍ ആണ് ഇവ. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത്തരം വിത്തുകള്‍ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുന്നു. ആരോഗ്യകരമായ വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എന്നത് ഒട്ടും നിസ്സാരമല്ല. മാത്രമല്ല പോഷക ഗുണങ്ങളുടെ കാര്യത്തിലും ഈ വിത്തുകള്‍ മികച്ചതാണ്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍, മറ്റ് അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഈ വിത്തുകള്‍. അവ ഏതൊക്കെയെന്ന് നോക്കാം.

തണ്ണിമത്തന് വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തണ്ണിമത്തന് കുരു ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. കാരണം ഇതില്‍ ഒമേഗ-6 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ് തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് തണ്ണിമത്തന് വിത്തുകള്‍. നമ്മളെ വലക്കുന്ന പല ആരോഗ്യപ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് തണ്ണിമത്തന് വിത്തുകള്‍ സഹായിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് തണ്ണിമത്തന് വിത്ത് എന്നതില്‍ സംശയം വേണ്ട.

മത്തങ്ങ വിത്തുകള്‍
തണ്ണിമത്തന് വിത്തുകള്‍ പോലെ തന്നെ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് മത്തങ്ങ വിത്തുകളും. ഇതിലുള്ള ഒമേഗ 6 ഫാറ്റി ആസിഡ് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. മാത്രമല്ല ധാരാളം വിറ്റാമിന്‍ ഇ, ബി കോംപ്ലക്സ് എന്നിവയും മത്തങ്ങ വിത്തിലുണ്ട്. കൂടാതെ മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും അവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദിനവും ശരീരത്തിന് ലഭിക്കുക എന്നത് അത്രയേറെ ഗുണങ്ങള്‍ നല്‍കുന്നതാണ്.

സൂര്യകാന്തി വിത്ത്
മറ്റൊന്നാണ് സൂര്യകാന്തി വിത്ത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ -6 കൊഴുപ്പ് നിങ്ങളില്‍ അതിശക്തമായ ആരോഗ്യമാറ്റങ്ങള്‍ നല്കുന്നു. കൂടാതെ വിറ്റാമിന്‍ ഇ, ബി കോംപ്ലക്സിന്റെ സമ്പന്നമായ ഉറവിടവുമാണ്. കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, സിങ്ക്, അമിനോ ആസിഡ് ട്രിപ്റ്റോഫാന്‍ തുടങ്ങിയ ധാതുക്കളും സൂര്യകാന്തി വിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ഒരുപിടിയെങ്കിലും ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.

ചിയ വിത്തുകള്‍
ഭക്ഷണത്തില്‍ പാനീയങ്ങളില്‍, ഡെസേര്ട്ടില് എല്ലാം ചേര്‍ക്കുന്നതാണ് ചിയ വിത്തുകള്‍. ഇത്തരം വിത്തുകള്‍ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചിയ വിത്തിലാകട്ടെ ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കള്‍ക്കൊപ്പം ഒമേഗ -3 കൊഴുപ്പുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കൂടി ആരോഗ്യത്തെ സഹായിക്കും എന്നതില്‍ സംശയം വേണ്ട.

ഫ്ളാക്സ് സീഡുകള്‍
ചണവിത്ത് പ്രമേഹത്തിന്റെ അന്തകനാണ്. ഇതിലുള്ള ഒമേഗ 3ഫാറ്റി ആസിഡ് നിങ്ങളില്‍ അത്ഭുത ആരോഗ്യ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ മലബന്ധത്തെ തടയുന്നതിനും ദഹനത്തിന് സഹായിക്കുന്ന തരത്തിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ബി 1, ചെമ്പ്, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ധാതുക്കളുടെ കലവറയാണ് ഫ്ളാക്സ് സീഡുകള്‍.

പപ്പായ വിത്തുകള്‍
പപ്പായ കഴിച്ച് വിത്ത് കളയുന്നവരാണ് നമ്മള്. എന്നാല്‍ പപ്പായയിലുള്ള ആരോഗ്യ ഗുണങ്ങളേക്കാള്‍ പപ്പായ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൈകാലുകളുടെ എല്ലുകളുടെ ആരോഗ്യത്തിനും പേശികള്‍ക്കും സഹായിക്കുന്നു. കൂടാതെ ദഹനവ്യവസ്ഥയിലും അവയ്ക്ക് ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇനി എന്തുകൊണ്ട് ഇത്തരം വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് നോക്കാം.

ആരോഗ്യകരമായ കൊഴുപ്പ്
ആരോഗ്യകരമായ കൊഴുപ്പ് ഈ വിത്തുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ബുദ്ധിക്കും ഈ വിത്തുകള്‍ സഹായിക്കുന്നു. രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഈ വിത്തുകള്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ പറഞ്ഞിരിക്കുന്ന പല വിത്തുകളും നമ്മുടെ ശരീരത്തിന്റെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല ഹൃദ്രോഗ സാധ്യതയെ തടയുന്ന കാര്യത്തിലും ഇത്തരം വിത്തുകള്‍ മുന്നില്‍ തന്നെയാണ്.

ആരോഗ്യകരമായ കൊഴുപ്പ്
അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങളെ തടയുന്നതിനും ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഈ വിത്തുകള്‍ സഹായിക്കുന്നു. മാത്രമല്ല ഇവയില്‍ പലതിലും പ്ലാന്റ് സ്റ്റിറോളുകള്‍ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ക്യാന്‍സര്‍ പോലുള്ള ഗുരുതരാവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ഇന്ന് മുതല്‍ തന്നെ വിത്തുകളും കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications