Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധി
സമഗ്രമായ രോഗശാന്തി ഉറപ്പാക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് ആയുര്‍വേദം. എല്ലാ രോഗങ്ങള്‍ക്കും മരുന്ന് നല്‍കുന്നതിനുപകരം, രോഗം വീണ്ടും ഉണ്ടാകാതിരിക്കാന്‍ ജീവിതശൈലി ശരിയാക്കുന്നതിലാണ് ആയുര്‍വേദം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജീവിതശൈലി ശരിയാക്കുന്നതിനു പുറമേ, എല്ലാ പ്രധാന രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയും ആയുര്‍വേദത്തിലുണ്ട്. ചരക സംഹിത പോലുള്ള പ്രാചീന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഇത്തരം ചികിത്സകള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ആയുര്‍വേദത്തിലെ ഏറ്റവും പ്രമുഖമായ ശാഖകളില്‍ ഒന്നാണ് പഞ്ചകര്‍മ്മ. ഒരു ജനപ്രിയ ചികിത്സയാണ് ഇത്. ഛര്‍ദ്ദി, ശുദ്ധീകരണം, നിരുഹം, അനുവാസനം, നാസ്യം എന്നിങ്ങനെ ശരീരത്തെ നിയന്ത്രിക്കുന്ന അഞ്ച് വ്യതിരിക്തമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളെയാണ് ഈ വിദ്യ ആശ്രയിക്കുന്നത്. ശരീരത്തെയും മനസ്സിനെയും വിഷവിമുക്തമാക്കാന്‍ പഞ്ചകര്‍മ്മ ചികിത്സയില്‍ ഇത് 5 ഘട്ടങ്ങളുള്ള സമീപനം ഉപയോഗിക്കുന്നു. ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ സന്തുലിതമാക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഔഷധ എണ്ണകളുടെ ഉപയോഗത്തിലൂടെ പഞ്ചകര്‍മ്മ നിങ്ങളുടെ ആരോഗ്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. പഞ്ചകര്‍മ്മ ചികിത്സ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പഞ്ചകര്‍മ്മ ചികിത്സ വേണമെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍
ജീവിതശൈലി, കാലാവസ്ഥ, ഭക്ഷണം എന്നിവയിലെ മാറ്റങ്ങളാല്‍ ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നു. ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് പഞ്ചകര്‍മ്മ ചികിത്സ ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് പഞ്ചകര്‍മ്മ ചികിത്സ ആവശ്യമുണ്ടോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഇതാ:
* ദിവസം മുഴുവന്‍ ക്ഷീണവും അലസതയും
* അകാരണമായ ശരീര വേദന
* അവ്യക്തമായ മനസ്സ്
* വായനാറ്റം
* നാവില്‍ കട്ടിയുള്ള പാളി രൂപപ്പെട്ടാല്‍
* ഇടയ്ക്കിടെ വയറിളക്കം, ഛര്‍ദ്ദി
* അമിതമായ വിശപ്പ്
* ഉറക്ക പ്രശ്നങ്ങള്‍
ആയുര്‍വേദപ്രകാരം വര്‍ഷത്തില്‍ ഒരിക്കല്‍ പഞ്ചകര്‍മ്മ ചികിത്സ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിനും ആത്മാവിനും പുതുജീവന്‍ ലഭിക്കും.

പഞ്ചകര്‍മ്മ ചികിത്സയുടെ ഗുണങ്ങള്‍
ശരീരത്തെ വിഷവിമുക്തമാക്കുന്നു, മനസ്സിനെ പുനരുജ്ജീവിപ്പിക്കുന്നു
പഞ്ചകര്‍മ്മ ചികിത്സ നിങ്ങളുടെ ശരീരത്തെ ശുദ്ധമാക്കുന്ന പ്രവൃത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ദഹന അഗ്നി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി കഴിവുകള്‍ മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ശരീരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇത് പ്രാപ്തമാക്കുന്നു. അങ്ങനെ ശരീരത്തെയും മനസിനെയും പോസിറ്റിവിറ്റി കൊണ്ട് നിറയ്ക്കാന്‍ പഞ്ചര്മ്മ ചികിത്സ കൊണ്ട് സാധിക്കുന്നു.

ശരീരത്തെ സന്തുലിതമാക്കുന്നു
വാതം, പിത്തം, കഫം എന്നീ മൂന്ന് ഘടകങ്ങളും സന്തുലിതമാകുന്നതിന്റെ ഫലമാണ് ആരോഗ്യമുള്ള ശരീരം. പഞ്ചകര്‍മ്മ ചികിത്സയിലൂടെ ഈ മൂന്ന് ഘടകങ്ങളെയും നിങ്ങള്‍ക്ക് സന്തുലിതമാക്കാന്‍ സാധിക്കുന്നു. അങ്ങനെ നിങ്ങളുടെ ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പഞ്ചകര്‍മ്മ ചികിത്സ സഹായിക്കുന്നു.

ഉറക്ക രീതിയും ഭക്ഷണ ശീലങ്ങളും മെച്ചപ്പെടുത്തുന്നു
പഞ്ചകര്‍മ്മ ചികിത്സയിലൂടെ ആരോഗ്യകരവും സമതുലിതമായതുമായ ജീവിതശൈലി നേടാന്‍ സാധിക്കുന്നു. സമീകൃതാഹാരം കഴിക്കുക, യോഗയും ധ്യാനവും നടത്തുക, കൃത്യസമയത്ത് ഉറങ്ങുക, തെറ്റായ ഭക്ഷണശീലങ്ങള്‍ തിരുത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നമ്മുടെ ദിനചര്യയില്‍ ഇത് നടപ്പിലാക്കുന്നത് ശരീരത്തെ സഹായിക്കുന്ന ഒന്നാണ് പഞ്ചകര്‍മ്മ ചികിത്സ.

സമ്മര്‍ദ്ദം അകറ്റുന്നു
ഇന്നത്തെ തിരക്കിട്ട ലോകത്ത് മിക്കവരും സമ്മര്‍ദ്ദത്തിന് ഏടിമപ്പെട്ട് ജീവിക്കുന്നു. ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ സ്വാഭാവിക പ്രവാഹം സാധ്യമാക്കുന്നതിനും സമ്മര്‍ദ്ദം നീക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്താനും പഞ്ചകര്‍മ്മ ചികിത്സ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് പഞ്ചകര്‍മ്മ തെറാപ്പി. ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ മൃതകോശങ്ങളെ പുറംതള്ളുന്നതില്‍ നിന്ന് ശരീരത്തെ തടയുന്നു. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. പഞ്ചകര്‍മ്മ ചികിത്സയിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നത് അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്താനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ മെച്ചപ്പെടുത്തുന്നു.

മറ്റ് ഗുണങ്ങള്‍
* പ്രായമാകല്‍ പ്രക്രിയ മന്ദഗതിയിലാക്കുന്നു
* ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു
* ശരീരത്തിന്റെ ചൈതന്യം വീണ്ടെടുക്കുന്നു
* മാനസികശക്തി മെച്ചപ്പെടുത്തുന്നു
* പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു



Click it and Unblock the Notifications
