Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്
ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍, പോഷകഗുണമുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ എല്ലാ അവശ്യ മാക്രോ, മൈക്രോ ന്യൂട്രിയന്റുകളുടെയും ഗുണം ശരീരത്തിന് ലഭിക്കുന്നു. അതുപോലെ തന്നെ ആരോഗ്യകരമായ കൊഴുപ്പുകളും ശരീരത്തിന് അവശ്യം വേണ്ട ഒന്നാണ്. അത്തരം ആരോഗ്യകരമായ കൊഴുപ്പുകളില്‍ ഒന്നാണ് ഒമേഗ -3. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ആരോഗ്യ ഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്.
ഹൃദയാരോഗ്യം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വരെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഇവ അത്യാവശ്യമാണ്. എന്നാല്‍, നിങ്ങളുടെ ശരീരത്തിന് ഈ കൊഴുപ്പുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല, ഭക്ഷണത്തിലൂടെ വേണം ഇവ കണ്ടെത്താന്‍. ഒമേഗ 3 ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളും അതടങ്ങിയ മികച്ച ഭക്ഷണങ്ങളും ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് ഒമേഗ -3 ഫാറ്റി ആസിഡ്
നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് ഒമേഗ -3. സാധാരണയായി ഭക്ഷണങ്ങള്‍ വഴിയോ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ വഴിയോ, ഒമേഗ -3 നിങ്ങളുടെ ശരീരത്തിലെത്തിക്കാം. ഹൃദയം മുതല്‍ പ്രത്യുത്പാദന സംവിധാനം വരെ, മിക്കവാറും എല്ലാ സുപ്രധാന അവയവങ്ങള്‍ക്കും ഇത് പ്രയോജനം നല്‍കുന്നു. ശരീരത്തിലെ ഒന്നിലധികം സെല്ലുകളുടെ ഘടനയും ഇത് രൂപപ്പെടുത്തുന്നു. ചില തരം ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന EPA, DHA എന്നിവ ഏറ്റവും ഉപയോഗപ്രദമായവയായി കണക്കാക്കപ്പെടുന്നു.

പ്രതിദിനം വേണ്ട അളവ്
ഓരോ വ്യക്തിയും പ്രതിദിനം 250-300 മില്ലിഗ്രാം (EPA+ DHA സംയോജിപ്പിച്ച്) ഒമേഗ -3 ഫാറ്റി ആസിഡ് കഴിക്കാന്‍ പോഷകാഹാര വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് സപ്ലിമെന്റുകളിലൂടെയും നേടാം. ചില ആരോഗ്യസ്ഥിതികളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന ഡോസുകള്‍ തിരഞ്ഞെടുക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അനുസരിച്ച്, 18 മുതല്‍ 50 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിര്‍ന്നവര്‍ ദിവസവും 1.6 ഗ്രാം (പുരുഷന്‍), 1.1 ഗ്രാം (സ്ത്രീ) എന്നിങ്ങനെ ഒമേഗ 3 കഴിക്കണം.

റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചെറുക്കുന്നു
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ആരോഗ്യകരമായ ഉപയോഗം രോഗപ്രതിരോധ സംവിധാനത്തെ അതിന്റെ ജോലി ചെയ്യാന്‍ സഹായിക്കുകയും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള സ്വയം രോഗപ്രതിരോധ അവസ്ഥകളെ തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുകയും ഫിഷ് ഓയില്‍ പോലുള്ള ചില സപ്ലിമെന്റുകള്‍ സന്ധി വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നു
ശരീരത്തിലെ ട്രൈഗ്ലിസറൈഡ്, അതായത് രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിന് ഫിഷ് ഓയില്‍ പോലുള്ള ചില ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങള്‍ അവിശ്വസനീയമാംവിധം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുവഴി ഹൃദയത്തിന്റെ ആരോഗ്യവും വര്‍ദ്ധിക്കുന്നു.

മാനസികരോഗ്യം നിലനിര്‍ത്തുന്നു
തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും അതിനെ ഏറ്റവും മികച്ചതായി പ്രവര്‍ത്തിപ്പിക്കാനും ഒമേഗ -3 സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം പിന്തുണയ്ക്കുന്നത് കൂടാതെ, ഒമേഗ -3 കഴിക്കുന്നത് വിഷാദത്തിന്റെ തോത് കുറയ്ക്കുകയും പല തരത്തിലുള്ള മാനസികരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വ്യായാമം
ഫിഷ് ഓയിലും മറ്റ് ചില ഒമേഗ -3 സമ്പുഷ്ടമായ ഭക്ഷണങ്ങളും നിങ്ങളുടെ വര്‍ക്ക് ഔട്ടുകളില്‍ വളരെ ഫലപ്രദമായി സഹായിക്കുന്നു. കാരണം ഇത് പേശികളുടെ പിണ്ഡം, സഹിഷ്ണുത, ആവശ്യമായ ഊര്‍ജ്ജം എന്നിവ നല്‍കാനും നിങ്ങളുടെ വ്യായാമത്തില്‍ ക്ഷീണം അകറ്റുകയും ചെയ്യുന്നു.

ഗര്‍ഭാവസ്ഥയില്‍ മികച്ചത്
ഗര്‍ഭിണികള്‍ക്ക് മികച്ചതാണ് ഒമേഗ 3. നിങ്ങളുടെ കുഞ്ഞ് ആരോഗ്യവാനും ശക്തനുമായി ജനിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒമേഗ -3 സമ്പുഷ്ടമായ ഭക്ഷണം ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ലളിതമായി പറഞ്ഞാല്‍, ഒമേഗ -3 ഗര്‍ഭം മുതല്‍ തന്നെ കുഞ്ഞിന്റെ വളര്‍ച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്നു. കുഞ്ഞിന്റെ കാഴ്ചയ്ക്കും ന്യൂറോളജിക്കല്‍ വികാസത്തിനും ഇത് സഹായിക്കുന്നു.

വീക്കം കുറയ്ക്കുന്നു
ഉയര്‍ന്ന തോതിലുള്ള വീക്കം വിട്ടുമാറാത്ത രോഗങ്ങളുടെയും ജീവിതശൈലീ വൈകല്യങ്ങളുടെയും അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒമേഗ -3 നിങ്ങളുടെ ആസ്ത്മയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പോലുള്ള ചില രോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഈ കാലങ്ങളില്‍ ഗാഡ്ജെറ്റുകളുടെ അമിത ഉപയോഗം പ്രധാനമായും കണ്ണിന്റെ ആരോഗ്യത്തിന് പ്രശ്‌നമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും മറ്റ് മുന്‍കരുതലുകളും കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഗവേഷണങ്ങള്‍ പ്രകാരം, ആവശ്യത്തിന് ഒമേഗ -3 ശരീരത്തിലെത്തുന്നത് മാക്യുലര്‍ ഡീജനറേഷന്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്.

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങളുണ്ട്. ചിലതരം സമുദ്രവിഭവങ്ങളും കോഴിയിറച്ചിയും ഈ പോഷകത്തിന്റെ സമ്പന്നമായ ഉറവിടങ്ങളായി കണക്കാക്കപ്പെടുന്നു. ഫാറ്റി ഫിഷ്, സാല്‍മണ്‍, മുട്ട, ചിലതരം നട്‌സ്, വിത്തുകള്‍, നട്ട് ഓയില്‍, പച്ചക്കറികള്‍ എന്നിവ ഒമേഗ -3 കളാല്‍ സമ്പുഷ്ടമാണ്. എന്നിരുന്നാലും, ഈ ഭക്ഷണങ്ങളില്‍ പലതും കലോറിയു അല്‍പ്പം കൂടുതലായിരിക്കുമെന്നതിനാല്‍, മിതമായ അളവില്‍ വേണം കഴിക്കാന്‍.



Click it and Unblock the Notifications
