For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരു ഉരുള കഴിക്കൂ

|

ആരോഗ്യകരമായ ജീവിതത്തിന് നമ്മുടെ കാരണവന്‍മാര്‍ പല ശീലങ്ങളും നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നതിന് തന്നെയാണ് നാം ഓരോരുത്തരും ശ്രമിക്കുന്നതും. എന്നാല്‍ നമ്മുടെ ആരോഗ്യത്തെ ഇത് എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ട് എന്നുള്ള കാര്യം പലപ്പോഴും പലരും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. ഭക്ഷണം കഴിക്കുമ്പോള്‍ എങ്ങനെ കഴിക്കണം, എങ്ങനെ ഇരിക്കണം, എന്തുകൊണ്ട് ഭക്ഷണത്തിനിടക്ക് വെള്ളം കുടിക്കരുത്, എന്തുകൊണ്ട് ഭക്ഷണം കഴിഞ്ഞ ശേഷം ഉറങ്ങരുത് എന്നുള്ളതെല്ലാം പലപ്പോഴും ശാസ്ത്രീയ വിശദീകരണം ലഭിക്കാത്തത് കൊണ്ട് മാത്രം പലരും അനുസരിക്കാതിരിക്കുന്നതാണ്.

സ്ത്രീ സ്വയംഭോഗം അപകടം ഉണ്ടാക്കും വേദനകള്‍സ്ത്രീ സ്വയംഭോഗം അപകടം ഉണ്ടാക്കും വേദനകള്‍

എന്നാല്‍ ഇതിന് പിന്നില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട് എന്ന കാര്യം പലരും മറന്നു പോവുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണം കഴിക്കുമ്പോള്‍ ചമ്രം പടിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് സുഖാസനം എന്നറിയപ്പെടുന്ന ഈ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സുഖാസനം സ്ഥാനത്ത് എങ്ങനെ ഇരിക്കാം?

സുഖാസനം സ്ഥാനത്ത് എങ്ങനെ ഇരിക്കാം?

നിങ്ങള്‍ സ്ഥിരമായി ഡൈനിംഗ് ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ പോലും ഇത് പരീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ അല്ലെങ്കില്‍ ഡൈനിംഗ് ടേബിളില്‍ ഇരിക്കുമ്പോള്‍ പോലും സുഖാസനത്തില്‍ ഇരിക്കുക. എല്ലാ ദിവസവും ഒരു ഭക്ഷണത്തിന് മാത്രം ഇത് ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് നല്ല ഗുണങ്ങള്‍ ധാരാളം നല്‍കുന്നുണ്ട്. എന്നാല്‍ നിലത്തിരുന്ന് കഴിക്കുമ്പോഴാണ് കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മികച്ച ദഹനം

മികച്ച ദഹനം

സുഖാസന ആമാശയത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നുവെന്നതാണ് സത്യം. ഇത് മികച്ച ദഹനത്തിനും പോഷകങ്ങളുടെ സ്വാംശീകരണത്തിനും സഹായിക്കുന്നു. നിങ്ങളുടെ വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, ഹീമോഗ്ലോബിന്‍ തുടങ്ങിയവ ഇത്തരത്തിലുള്ള ഇരുത്തത്തിലൂടെ മെച്ചപ്പെടുന്നു. കാരണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് വേണ്ടിയും നല്ല ദഹനത്തിനും സുഖാസനത്തില്‍ ഇരിക്കുന്നത് നല്ലതാണ്.

അമിതഭക്ഷണശീലം ഇല്ലാതാവുന്നു

അമിതഭക്ഷണശീലം ഇല്ലാതാവുന്നു

ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അമിത ഭക്ഷണം ശീലം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിലുള്ള ശ്രദ്ധ വര്‍ദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇരുത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരിക്കും ഈ അവസ്ഥയില്‍ എല്ലാവരും ശ്രദ്ധിക്കുന്നത്. ഇത് കൂടാതെ നിങ്ങള്‍ കഴിക്കുന്നതെങ്ങനെ എന്നതിലുള്ള നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാന്‍ ഈ ഇരുത്തം നിങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട്.

ഗര്‍ഭധാരണം ഉടനെ വേണമെങ്കില്‍ ഈ ദിനം സെക്‌സ്ഗര്‍ഭധാരണം ഉടനെ വേണമെങ്കില്‍ ഈ ദിനം സെക്‌സ്

ശരീരത്തെ ശക്തിപ്പെടുത്തുന്നു

ശരീരത്തെ ശക്തിപ്പെടുത്തുന്നു

ക്രോസ്-ലെഗ്ഡ് പോസ്ചറില്‍ ഇരിക്കുന്നത് ശരീരത്തിന്റെ ചലനാത്മകത, വഴക്കം, സ്ഥിരത, എന്നിവക്ക് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണം എടുക്കാനായി നിങ്ങള്‍ മുന്നോട്ട് ആയുമ്പോള്‍ അത് വയറിന് ചുറ്റുമുള്ള പേശികളെ ബലമുള്ളതാക്കി മാറ്റുന്നുണ്ട്. ഇത് ഇടുപ്പെല്ലിന്റേയും കണങ്കാലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുന്നോട്ടായുമ്പോള്‍ അത് നട്ടെല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതെല്ലാം ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഗുണം നല്‍കുന്നവയാണ്.

സിറ്റിംഗ്, റൈസിംഗ് ടെസ്റ്റ്

സിറ്റിംഗ്, റൈസിംഗ് ടെസ്റ്റ്

ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ചെറിയ ശ്രമമാണ് സുഖാസനയില്‍ ഇരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്. 'വാസ്തവത്തില്‍, ഫിറ്റ്‌നസ് സയന്‍സ് തറയില്‍ ഇരിക്കുന്നതിന്റെ ഗുണങ്ങള്‍ തിരിച്ചറിയുന്നു. ഇത് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ പ്രവചനമാണ്, നിങ്ങള്‍ എത്രത്തോളം സജീവമായി ഓരോ കാര്യവും ചെയ്യുന്നു എന്നുള്ളത് സൂചിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇത്തരത്തില്‍ തറയില്‍ ചമ്രം പടിഞ്ഞ് ഇരുന്ന് ഭക്ഷണം കഴിക്കുന്നത്.

വര്‍ഷങ്ങളായി ആളുകള്‍ പിന്തുടരുന്നത്

വര്‍ഷങ്ങളായി ആളുകള്‍ പിന്തുടരുന്നത്

ഇത്തരത്തില്‍ ഒരു ശീലം വര്‍ഷങ്ങളായി ആളുകള്‍ പിന്തുടരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പിന്നിലുള്ള കൃത്യമായ ആരോഗ്യ ഗുണങ്ങള്‍ വര്‍ഷങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ളതും ആണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുത്തവും അങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നതും എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണം എന്നതിലുപരി അത് നിങ്ങള്‍ക്ക് കൃത്യമായ പോസ്റ്റര്‍ നല്‍കുന്നുണ്ട് ഇരിക്കുന്ന കാര്യത്തില്‍.

English summary

Health Benefits Of Eating Food In Sukhasana Posture

Here in this article we are discussing about the health benefits of eating food in sukhasana posture. Take a look.
Story first published: Friday, July 3, 2020, 14:24 [IST]
X
Desktop Bottom Promotion