Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മാങ്ങ ഉണക്കിക്കഴിക്കുന്നത് ആയുസ്സ് കൂട്ടും അമൃതാണ്
മാമ്പഴം ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. അതിലുപരി ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും നിമിഷ നേരം കൊണ്ട് പ്രതിരോധിക്കുന്നതിന് നമുക്ക മാങ്ങ ധാരാളം മതി. പഴങ്ങളുടെ രാജാവാണ് മാങ്ങ. എന്നാൽ ഇതിന്‍റെ യഥാർത്ഥ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. കലോറി, കാർബോഹൈഡ്രേറ്റ്, ഫൈബർ,, പ്രോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളിക് ആസിഡ്, വിറ്റാമിൻ ഇ എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് മാങ്ങ. എന്നാൽ മാങ്ങ കഴിക്കുന്നത് എങ്ങനെയെന്നത് വളരെയധികം ശ്രദ്ധേയമായ ഒരു ചോദ്യമാണ്.
പച്ച മാങ്ങ കഴിക്കുന്നതിനേക്കാൾ ആരോഗ്യ ഗുണങ്ങൾ ഒട്ടും ചോരാതെ നമുക്ക് ഉണക്ക മാങ്ങ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം അറിയേണ്ടതാണ്. ദിവസവും ഉണക്കിയ മാങ്ങ കഴിക്കുന്നത് നമ്മളെ ഭയപ്പെടുത്തുന്ന ക്യാൻസറിനെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
മാങ്ങ നല്ലതു പോലെ ഉണക്കി സൂക്ഷിക്കുക. പിന്നീട് എത്ര കഴിഞ്ഞ് വേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. കറിയാക്കുന്നതിനും മധുരം തയ്യാറാക്കുന്നതിനും ആരോഗ്യത്തിനും എല്ലാം സഹായിക്കുന്നുണ്ട് മാങ്ങ. അതുകൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലും പുറകിൽ നിൽക്കുന്നതല്ല ഉണങ്ങിയ മാങ്ങ. കൂടുതൽ ഗുണങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

പ്രമേഹത്തെ നിയന്ത്രിക്കാം
പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉണക്ക മാങ്ങ. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ശരീരത്തിൽ കൃത്യമായ അളവില്‍ ഇൻസുലിന്‍ ഉത്പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഉണക്കമാങ്ങ ഒരു ശീലമാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളിലും പ്രമേഹം എന്നും മുൻപന്തിയിൽ തന്നെ ആയിരിക്കും. ദിവസവും ഉപയോഗിക്കുന്നതിലൂടെ അനാവശ്യ പ്രമേഹത്തെ ഇല്ലാതാക്കുന്നു.

ബിപി നിയന്ത്രിക്കുന്നു
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗങ്ങളിൽ എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ് ബിപി. അതിന് പ്രതിരോധിക്കുന്നതിന് വേണ്ടി മരുന്നുകൾ വാരിവിഴുങ്ങുമ്പോൾ ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. എന്നാല്‍ ഇനി കൂടിയ രക്തസമ്മർദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉണക്കമാങ്ങ ഉപയോഗിക്കാവുന്നതാണ്. ബിപി നിയന്ത്രിച്ച് അനാരോഗ്യകരമായ മറ്റ് അവസ്ഥകൾക്കും കൂടി പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉണക്കമാങ്ങ.

കണ്ണിന്റെ ആരോഗ്യം
കൃത്യമായ ആരോഗ്യരീതിയും ഭക്ഷണരീതിയും അല്ലാത്തത് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇത് കണ്ണിനേയും ബാധിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന്‍റെ ഫലമായി നമുക്ക് കണ്ണിനുണ്ടാവുന്ന അസുഖങ്ങളും വർദ്ധിച്ചു വരുകയാണ്. എന്നാൽ മാങ്ങയിലുണ്ടാവുന്ന സിന്നസൈൻ കോംപൗണ്ട് നിങ്ങളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കുകയും വാർദ്ധക്യത്തില്‍ പോലും ഉണ്ടാവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും തടയിടുന്നതിനും സഹായിക്കുന്നുണ്ട്.

എല്ലിന്റെ ആരോഗ്യം
പലപ്പോഴും എല്ലിൻറെ ആരോഗ്യത്തിന് വേണ്ടി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളും സപ്ലിമെന്‍റുകളും കഴിക്കുന്നവരുണ്ട്. എന്നാൽ ഇതെല്ലാം കഴിക്കുന്ന ഗുണങ്ങൾ അൽപം ഉണക്കമാങ്ങ കഴിച്ചാൽ ലഭിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിന്‍ കെ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് എല്ലിന് കരുത്തും ആരോഗ്യവു നൽകുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും ശരീരത്തിൽ വിറ്റാമിൻ കെയുടെ അഭാവമാണ് ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത് പലപ്പോഴും എല്ലുകൾ പെട്ടെന്ന് പൊടിഞ്ഞ് പോവുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉണക്ക മാങ്ങ ഉപയോഗിക്കാവുന്നതാണ്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന്
ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഭക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഉണക്കമാങ്ങ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ലഭിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഹൃദയത്തിന്‍റെ ആരോഗ്യം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുന്ന സമയമാണ്. മാങ്ങ കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ഹൃദയം സ്മാര്‍ട്ടായി ഇരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ക്യാൻസറിനെ പ്രതിരോധിക്കാൻ
ഇന്ന് ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാമാരി. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും പ്രതിരോധിക്കുന്ന ഒന്നാണ് മാങ്ങ. ധാരാളം ആന്‍റി ഓക്സിഡന്‍റ് ഉണങ്ങിയ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കും എന്നതാണ് സത്യം. ഉണക്കിയ മാങ്ങയിൽ ബിറ്റാകരാട്ടിൻ അടങ്ങിയിട്ടുണ്ട്. ഇതാണ് മാങ്ങക്ക് മഞ്ഞ നിറം നൽകുന്നത്. ഇതെല്ലാം ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഉണക്കിയ മാങ്ങ വളരെയധികം കഴിക്കുന്നതിലൂടെ നമ്മളെ വലക്കുന്ന പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ്.



Click it and Unblock the Notifications
