Latest Updates
-
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ
എലക്ക പൊടിച്ചിട്ട് പാൽ ദിവസവും രാത്രി കുടിക്കണം
ഏലക്ക ധാരാളം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്നാണ്. ഏലക്കക്ക് വില അൽപം കൂടുതലാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള പിശുക്ക് കാണിക്കുന്നുമില്ല. ഏലക്ക മധുര പലഹാരങ്ങളിലും അല്ലാതെയുള്ള ഭക്ഷണങ്ങളിലും എല്ലാം നമ്മൾ ഏലക്ക ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഏലക്കയിട്ട് ഒരു ഗ്ലാസ്സ് പാൽ ദിവസവും രാത്രി കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ട് എന്ന് നോക്കാം. അതിലുപരി ഏലക്ക തോൽ കളഞ്ഞ് വെള്ളത്തിലിട്ട് കുടിക്കാവുന്നതാണ്. എന്നാൽ വെള്ളത്തിലിട്ട് ഉപയോഗിക്കുമ്പോൾ മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ഈ വെള്ളം കുടിക്കാൻ പാടുകയുള്ളൂ.
എന്നാൽ പാൽ കുടിക്കുമ്പോൾ അതിൽ അൽപം ഏലക്ക പൊടിച്ചിട്ട് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നതാണ് എന്ന കാര്യം പലർക്കും അറിയുകയില്ല. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിന് പിന്നിലുണ്ട്. രാത്രി കിടക്കാൻ പോവും മുൻപ് അൽപം ഏലക്ക പൊടിച്ചിട്ട് കഴിക്കുന്നതിലൂടെ ഗുണം വർദ്ധിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

നല്ല ഉറക്കത്തിന്
ശരീരത്തിലെ ടോക്സിൻ പുറന്തള്ളുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഏലക്കയിട്ട പാൽ. ശരീരത്തിന്റെ അകത്ത് അടിഞ്ഞ് കൂടിയിട്ടുള്ള വിഷാംശത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എല്ലാ ദിവസവും രാത്രി ഒരു ഗ്ലാസ്സ് ഏലക്ക പൊടിച്ചിട്ട പാൽ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ടോക്സിനെ പൂർണമായും പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ശരീരം ഊര്‍ജ്ജസ്വലും എനർജിയുള്ളതും ആയി മാറുന്നു.

എക്കിളിന് പരിഹാരം
എക്കിളിന് പരിഹാരം കാണുന്നതിന് വേണ്ടി ഏലക്കയിട്ട പാൽ കഴിക്കാവുന്നതാണ്. ഇത് എക്കിളിനെ പെട്ടെന്ന് നിർത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇളം ചൂടുള്ള പാലിലാണ് ഏലക്ക പൊടിയിടേണ്ടത്. ഇത് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നല്ല സൂപ്പർ പാൽ ആണ്.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
ദഹന പ്രശ്നങ്ങൾ പലപ്പോഴും നിങ്ങളെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനും ദഹന പ്രശ്നങ്ങൾ ഗ്യാസ് കുടലിലെ അസ്വസ്ഥതകൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഏലക്കയിട്ട പാൽ കഴിക്കുന്നത് നല്ലതാണ്. ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക ഏലക്ക തനിയേ ചവച്ച് കഴിക്കുകയും ചെയ്യാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അസ്വസ്ഥതകളും രാവിലെ നിങ്ങളെ വലക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് ഏലക്കയിട്ട പാൽ രാത്രി കുടിച്ച് കിടന്നാല്‍ മതി. ഇത് മലബന്ധത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. വയറിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി ഒരു ഗ്ലാസ്സ് ഏലക്കപാൽ സഹായിക്കുന്നുണ്ട്.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഏലക്കയിട്ട പാൽ. ഈ പാൽ കഴിക്കുന്നതിലൂടെ കരളിലെ ടോക്സിനെ പൂർണമായും പുറന്തള്ളുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കരളിനെ ബാധിക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും കരളിനെ ബാധിക്കുന്ന രോഗങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഏലക്കപൊടിയിട്ട പാൽ സഹായിക്കുന്നുണ്ട്.

മൂത്രാശയരോഗങ്ങൾ
സ്ത്രീകളേയും പുരുഷൻമാരേയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൂത്രാശയ രോഗങ്ങളും ഇൻഫെക്ഷനും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഏലക്കയിട്ട പാല്‍. ഇത് യൂറിനറി ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കിടക്കും മുൻപ് ഒരു ഗ്ലാസ്സ് പാൽ നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

നെഞ്ചെരിച്ചിൽ
നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഏലക്കയിട്ട പാൽ സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ നെഞ്ചെരിച്ചിൽ എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. നെഞ്ചെരിച്ചിൽ ഇല്ലാതാക്കി നല്ല ദഹനത്തിന് ഏലക്ക നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല.



Click it and Unblock the Notifications