Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
വേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍
വേപ്പിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം. നൂറ്റാണ്ടുകളായി വീട്ടുവൈദ്യങ്ങളുടെ രൂപത്തില്‍ ചര്‍മ്മരോഗങ്ങളും അലര്‍ജികളും ഭേദമാക്കാന്‍ ഇത് ഉപയോഗിക്കുന്നു. പണ്ടുകാലം മുതല്ക്കേ ആളുകള്‍ അവരുടെ വീട്ടുമുറ്റത്ത് പതിവ് ആവശ്യങ്ങള്‍ക്കായി വേപ്പ് മരം നട്ടുവളര്‍ത്തിയിരുന്നു. വേപ്പിന്റെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കാനായി വേപ്പില കഴിക്കാവുന്നതാണ്. എന്നാല്‍ ശക്തമായ കയ്പുള്ളതിനാല്‍ വേപ്പില കഴിക്കുന്നത് അത്ര എളുപ്പമല്ല. അതിനാല്‍ ഇത് മറ്റ് വഴികളില്‍ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താം.
വേപ്പ് കലക്കിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ആയുര്‍വേദപ്രകാരം ഒരു പുരാതന പാരമ്പര്യമാണ്. പ്രത്യേകിച്ച് സീസണല്‍ രോഗങ്ങള്‍ ചെറുക്കാനായും ചര്‍മ്മപ്രശ്നങ്ങള്‍ നീക്കാനായും ഇത് ഗുണകരമാണ്. മാറുന്ന കാലാവസ്ഥയില്‍ ആളുകള്‍ക്ക് പനിയോ ജലദോഷമോ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് വേപ്പ് കലര്‍ത്തിയ വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. വേപ്പില കലക്കിയ വെള്ളത്തില്‍ കുളിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വേപ്പും ആയുര്‍വേദവും
ആയുര്‍വേദപ്രകാരം വേപ്പിലയില്‍ കുളിക്കുന്ന ആചാരം നൂറ്റാണ്ടുകളായി തുടരുന്നുണ്ട്. വേപ്പല കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് സീസണല്‍ അണുബാധകള്‍ ഒഴിവാക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വേപ്പില വെള്ളത്തില്‍ കുളിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ശരീരത്തില്‍ നിന്ന് പൂര്‍ണ്ണമായും വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിച്ചാലുള്ള ഗുണങ്ങള്‍
നമ്മുടെ ചര്‍മ്മം വിഷാംശത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. അതിനാല്‍ ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എപ്പോഴും ശരീരത്തില്‍ ഉണ്ടാകുന്നു. ദിവസവും വേപ്പില വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ ഈ ചര്‍മ്മ പ്രശ്നങ്ങള്‍ ഒരു പരിധിവരെ നീക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം
വേനല്‍ക്കാലത്ത് വേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മപ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. വേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് മുഖക്കുരു, പാടുകള്‍, ബ്ലാക്ക്ഹെഡ്സ് എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചിക്കന്‍പോക്സിന് പരിഹാരം
സോറിയാസിസ്, എക്സിമ, ചിക്കന്‍പോക്സ് തുടങ്ങിയ ചര്‍മ്മപ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍, ആന്റിമൈക്രോബയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ എന്നിവ വേപ്പിലുണ്ട്. ചിക്കന്‍പോക്സ് ഉള്ളവര്‍ അവര്‍ക്കും ചുറ്റും വേപ്പില സൂക്ഷിക്കുന്നതും വേപ്പിന് വെള്ളത്തില്‍ കുളിക്കുന്നതും ചിക്കന്‍പോക്സ് ചികിത്സയ്ക്ക് ഉത്തമമാണ്.

താരന് പരിഹാരം
വേപ്പില വെള്ളം കൊണ്ട് കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. മുടിയിലെ താരന് അകറ്റാനും വേപ്പില വെള്ളം കൊണ്ട് കുളിക്കുന്നത് നല്ലൊരു പരിഹാരമാണ്. ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുകയും തുറന്ന സുഷിരങ്ങള്‍ അഠച്ച് തലയോട്ടിയിലെ വീക്കം, അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ക്ഷീണം അകറ്റാനും കണ്ണിലെ അലര്‍ജി ഇല്ലാതാക്കാനും വേപ്പില വെള്ളം സഹായിക്കുന്നു.

കുളിക്കാന്‍ വേപ്പിന് വെള്ളം ഉണ്ടാക്കുന്ന വിധം
കുളിക്കാനായി വെള്ളം ചൂടാക്കുക. വെള്ളം ചൂടാകുമ്പോള്‍ അതില്‍ 2 തണ്ട് വേപ്പില ചേര്‍ക്കുക. വെള്ളം 20 മിനിറ്റ് ചൂടാക്കി അത് തണുക്കാന്‍ കാത്തിരിക്കുക. ഇപ്പോള്‍ നിങ്ങളുടെ കുളിക്കാനുള്ള വെള്ളം തയ്യാറാണ്.

വേപ്പ് ഉപയോഗിക്കാനുള്ള മറ്റ് വഴികള്‍
വേപ്പ് നിങ്ങള്‍ക്ക് പല തരത്തില്‍ ഉപയോഗിക്കാം. ഫേസ് മാസ്ക് ആയും ഹെയര്‍ മാസ്ക് ആയും ഇത് ശരീരത്തില്‍ പുരട്ടാം. നിങ്ങള്‍ക്ക് വേപ്പ് പാനീയം ഉണ്ടാക്കി കഴിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു മികച്ച പാനീയമാണിത്. വേപ്പില ഒരു പേസ്റ്റ് ഉണ്ടാക്കി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുക. വേപ്പില വെള്ളം കൊണ്ട് കുളിക്കുന്നത് ശരീരം മുഴുവന്‍ ഒരു ഡിറ്റോക്സ് പോലെ പ്രവര്‍ത്തിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍, വേപ്പ് ഫേസ് പാക്കും ഹെയര്‍ പാക്കും ഉണ്ടാക്കി ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന്റെയും മുടിയുടെയും എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മ അലര്‍ജികള്‍ക്ക് പരിഹാരം
വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ഈര്‍പ്പം കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ചര്‍മ്മ അലര്‍ജികള്‍ ഉണ്ടാകാറുണ്ട്. വേപ്പ് ഒരു ആന്റിമൈക്രോബയല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് സോറിയാസിസ്, എക്സിമ പോലുള്ള സ്വയംപ്രതിരോധ ത്വക്ക് രോഗങ്ങള്‍ക്കെതിരായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്വാഭാവികമായി ശരീര ദുര്‍ഗന്ധം അകറ്റാനും വേപ്പില വെള്ളത്തിലെ കുളി നിങ്ങളെ സഹായിക്കുന്നു. മഞ്ഞുകാലത്ത് കമ്പിളി, തൊപ്പികള്‍, സ്കാര്‍ഫ് മുതലായവയുടെ നിരന്തരമായ ഉപയോഗം മൂലം മുടി കൂടുതലായി പൊട്ടുന്നു. ശൈത്യകാലത്ത് നിന്ന് വേനല്‍ക്കാലത്തേക്ക് മാറുമ്പോള്‍ വേപ്പ് വെള്ളത്തില്‍ മുടി കഴുകുന്നത് താരന് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.



Click it and Unblock the Notifications











