Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രമേഹത്തിനും കിഡ്നി സ്റ്റോണിനും തെച്ചി മതി
പ്രമേഹത്തിനും കിഡ്നി സ്റ്റോണിനും തെച്ചി മതി
ചെത്തിപ്പൂ എന്നും തെച്ചിപ്പൂ എന്നുമെല്ലാം അറിയപ്പെടുന്ന ഈ പൂ നമ്മുടെ വീട്ടുമുറ്റത്തു സുലഭമായവയാണ്. പൂജകളില്‍ പ്രധാനിയാണ് ഈ പൂവ്. പൂജയ്ക്കു മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണിത്.
പല സ്ത്രീ ജന്യ രോഗങ്ങള്‍ക്കും ചേര്‍ന്നൊരു മരുന്നാണിത്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ഈ പ്രത്യേക പൂ. ആയുര്‍വേദ പ്രകാരം തെച്ചിപ്പൂവിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചു പറയുന്നുണ്ട്. തെച്ചിപ്പൂ അഥവാ ചെത്തിപ്പൂ നല്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

മാസമുറ
പല സ്ത്രീകളിലും മാസമുറ സംബന്ധമായ പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണിത്. ഇതു സ്ത്രീകളില്‍ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുവാന്‍ നല്ലതാണ്. ഇത് യൂട്രസ് മസിലുകള്‍ക്കുള്ള നല്ലൊന്നാന്തരം ടോണിക്കാണ്. എന്‍ഡോമെട്രിയത്തിന്റെ സങ്കോച വികാസങ്ങളെ സ്വാധീനിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഫൈബ്രോയ്ഡുകള്‍, സിസ്റ്റുകള്‍ എന്നിവയ്ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ചര്‍മത്തിന്
ചര്‍മത്തിന് ഏറെ നല്ലതാണ് ഇത്. രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുവാനും നല്ല നിറം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലെ പൊള്ളലിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഫംഗല്‍, ബാക്ടീരിയില്‍ അണുബാധകള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്.

വേദനയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്
വേദനയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് തെച്ചിപ്പൂ. അനാള്‍ജിക് ഗുണങ്ങളുള്ള ഒന്നാണിത്. സന്ധിവേദനകള്ക്കുളള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. ഇതില്‍ നിന്നും മോചനം നല്കുന്ന ഒന്നാണിത്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം
ശരീരത്തിനുള്ളിലുണ്ടാകുന്ന രക്തപ്രവാഹവും ഹെമറേജുമെല്ലാം മാറ്റാന്‍ നല്ലൊരു മരുന്നാണിത്. ഇതിന്റെ പൂവു ചതച്ചിട്ട വെള്ളവും ഏറെ നല്ലതാണ്. ഇത് വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു മരുന്നാണ്.
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തെച്ചിപ്പൂ. ഇതിന്റെ ഉണങ്ങിയ പൂവിട്ടു വെള്ളം കുടിയ്ക്കാം. ഇതു പൊടിച്ചു കഴിയ്ക്കാം. ഇതെല്ലാം തന്നെ പ്രമേഹത്തിനു നല്ലൊരു മരുന്നാണ്.

പൈല്‍സിനുള്ള നല്ലൊന്നാന്തരം പരിഹാരം
പൈല്‍സിനുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ് തെച്ചിപ്പൂ. പൈല്‍സ് കാരണമുള്ള ബ്ലീഡിംഗിനും ഇതു നല്ലൊരു മരുന്നു തന്നെയാണ്. ഇതിന്റെ തടി കൊണ്ടുണ്ടാക്കുന്ന പാനീയം നല്ലൊരു മരുന്നാണ്.

വയറിന്റെ ആരോഗ്യത്തിനും
വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നു തന്നെയാണ് തെച്ചിപ്പൂ. വയറിളക്കത്തിനുള്ള നല്ലൊരു മരുന്നാണിത്. ഇതിന്റെ ഇലയും പൂവും തടിയുമെല്ലാം ഇതിനായി മരുന്നായി ഉപയോഗിയ്ക്കുന്നു. വയറ്റിലെ വിരകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വയര്‍ വീര്‍ക്കുന്നതു തടയാനും ഇത് ഏറെ നല്ലതാണ്.

കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ പരിഹാരം കൂടിയാണിത്. ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കിഡ്നി സ്റ്റോണില്‍ നിന്നും പരിഹാരം നല്കുന്ന ഒന്നാണ്. ഇത് കിഡ്നി സ്റ്റോണ്‍ കാരണമുണ്ടാകുന്ന വേദനയും തടയുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
