ഇഞ്ചി വെളുത്തുള്ളി മിക്‌സ് ഇപ്രകാരം കഴിക്കണം: അമൃതിന്‍ ഫലമാണ്

ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പണ്ട് കാലം മുതല്‍ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ഭക്ഷണത്തിന് വേണ്ടി പലരും ഉപയോഗിക്കുന്നു. വെളുത്തുള്ളി ഭക്ഷണത്തില്‍ നല്‍കുന്ന ടേസ്റ്റ് നിസ്സാരമല്ല എന്ന് നമുക്കറിയാം. ഇത് നമ്മുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും പല രോഗാവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആര്‍ത്രൈറ്റിസ് വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചി വെളുത്തുള്ളി മിശ്രിതം.

Ginger Garlic Mixture

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേദനയും വീക്കവും കുറക്കുന്നതിനും നമുക്ക് ദിനവും എന്ന തോതില്‍ വെളുത്തുള്ളി ഇഞ്ചി മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും എങ്ങനെ ഇവ തയ്യാറാക്കാം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

പലരേയും ദിനവും എന്ന പോലെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദഹന പ്രശ്‌നങ്ങള്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാവുന്നതാണ്. വയറിന്റെ ആരോഗ്യം ശരിയായ രീതിയില്‍ ആയിരിക്കുന്നതിന് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. ഇത് ആമാശയത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് മികച്ച ദഹനം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ശീലമാക്കാം.

വയറിളക്കത്തെ പ്രതിരോധിക്കുന്നു

വയറിളക്കത്തെ പ്രതിരോധിക്കുന്നു

വയറിളക്കം എന്നത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും ശരീരത്തിന് നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകളിലേക്ക് വയറിളക്കം എത്തിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് ഇഞ്ചി-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ വയറ്റിലെ ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ കുടലിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ഇഞ്ചി വെളുത്തുള്ളി മിശ്രിതം. ഇത് സ്വകാര്യഭാഗങ്ങളിലേക്കുള്ള രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഇഞ്ചി വെളുത്തുള്ളി മിശ്രിതം.

ശ്വാസകോശ രോഗങ്ങള്‍

ശ്വാസകോശ രോഗങ്ങള്‍

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ തന്നെയാണ് ഗുണങ്ങള്‍ നല്‍കുന്നത്. ഇഞ്ചി നിങ്ങളുടെ തൊണ്ടവേദന ഇല്ലാതാക്കുകയും വെളുത്തുള്ളി മികച്ച ആന്റിബയോട്ടിക് ആയതു കൊണ്ടും ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പനി, ജലദോഷം എന്നിവക്ക് പരിഹാരം കാണുന്നതിനും ഈ മിശ്രിതം മികച്ചതാണ്.

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് എന്നത് പലപ്പോഴും നിങ്ങളുടെ ശരീരത്തിന് വളരെയധികം വേദന ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചി വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ അല്ലെങ്കില്‍ ചായയുണ്ടാക്കി ഇഞ്ചിയിട്ട് തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം. ഇത് നിങ്ങളുടെ ആര്‍ത്രൈറ്റിസ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. പലരും ഇഞ്ചിയും വെളുത്തുള്ളിയും ഇത്തരം വേദനയേയും വീക്കത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അധികം ഇഞ്ചി ചായ കുടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്ന ഇഞ്ചി വെളുത്തുള്ളി മിശ്രിതം വിവിധ വഴികളില്‍ തയ്യാറാക്കാം. ഒരു പാത്രത്തില്‍ ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വെള്ളം അരഗ്ലാസ്സ് അളവിലേക്ക് മാറുമ്പോള്‍ ഓഫ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ ഇഞ്ചിയും വെളുത്തുള്ളിയും ചായയാക്കി കുടിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ഭക്ഷണത്തില്‍ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കൂടുതലായി ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.

Story first published: Monday, February 20, 2023, 18:28 [IST]
X
Desktop Bottom Promotion