Latest Updates
-
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും
തോളില്‍ ആദ്യമൊരു വേദന: പിന്നെ മരവിപ്പ്- അപകടമാണ് ഈ ലക്ഷണങ്ങള്‍
ആരോഗ്യ പ്രശ്നങ്ങള്‍ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ഇപ്പോഴാകട്ടെ പുതിയ പുതിയ പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്ത് ചെയ്യണം എന്നത് എപ്പോഴും ഒരു ചോദ്യചിഹ്നമാണ്. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പൊതുവായി ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രമിക്കാം എന്നുള്ളതാണ് ചെയ്യാന്‍ സാധിക്കുന്ന കാര്യം. എന്നാല്‍ സന്ധികളിലും മറ്റും ഉണ്ടാവുന്ന വേദനയെ നാം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഇന്നും ഒരു ചോദ്യമാണ്. കാരണം സന്ധികളിലുണ്ടാവുന്ന വേദന പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. പ്രത്യേകിച്ച് അത് തോള് ഭാഗത്താണെങ്കില്‍ പറയുകയേ വേണ്ട.

കാരണം എന്തിനും ഏതിനും നമുക്ക് കൈകള്‍ ആവശ്യമാണ്. ഒരു ചെറുചലനത്തിന് പോലും കൈകള്‍ ആവശ്യമാണ് എന്നതാണ്. എന്നാല്‍ തോളിലുണ്ടാവുന്ന അതികഠിനമായ വേദന പലപ്പോഴും നമ്മുടെ തോളുകള്‍ ചലിപ്പിക്കുന്നതില്‍ നിന്ന് പ്രശ്നമുണ്ടാക്കുന്നതാണ്. ഫ്രോസണ്‍ ഷോള്‍ഡര്‍ എന്ന ഒരു അവസ്ഥയുണ്ട്. എന്നാല്‍ ഇത് അര്‍ത്ഥമാക്കുന്നത് തോള് ഐസ്പോലെ തണുത്തുറഞ്ഞ് പോയി എന്നല്ല. അതികഠിനവും വേദനാജനകവുമായ ഒരു അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും തോളുകള്‍ ചലിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. അത് വേദനാജനകമായിരിക്കും. എന്നാല്‍ എന്താണ് ഫ്രോസണ്‍ ഷോള്‍ഡര്‍ എന്നും എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നോക്കാം.

എന്താണ് ഫ്രോസണ്‍ ഷോള്‍ഡര്‍?
ഫ്രോസണ്‍ ഷോള്‍ഡര്‍ എന്നാല്‍ പലപ്പോഴും അത് മൂന്ന് മാസത്തിലധികം നീണ്ട് നില്ക്കുന്ന ഒരു രോഗാവസ്ഥയാണ്. അല്പം ഗുരുതരമായ അവസ്ഥയാണ് എന്നതിലുപരി ഇത് മാറുന്നതിന് അല്പം കൂടുതല്‍ സമയം എടുക്കും എന്നുള്ളതാണ് സത്യം. മൂന്ന് മാസത്തിലധികം ഈ രോഗാവസ്ഥ പലരിലും ഉണ്ടാവുന്നു. പലരേയും ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും ജോയിന്റ് ക്യാപ്സ്യൂളില്‍ ഫൈബ്രോസിസിന് കാരണമാകുന്നു. പിന്നീട് കൈകള്‍ അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് മൊത്തത്തിലുള്ള ചലനത്തെ തടസ്സപ്പെടുത്തുന്നു.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
എന്തുകൊണ്ട് ഫ്രോസണ്‍ ഷോള്‍ഡര്‍ എന്ന അവസ്ഥ സംഭവിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. അതിലുപരി ചിലരില്‍ ഇത്തരം അവസ്ഥകള്‍ അല്പം ഗുരുതരമായി മാറുന്നത് എന്തുകൊണ്ടാണ് എന്നും അറിയില്ല. എന്നാല്‍ നല്ലൊരു ശതമാനം ആളുകളിലും ഇത്തരം അവസ്ഥ ഉണ്ടായാലും അതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ മൂന്ന് വര്‍ഷം വരെ സമയം എടുത്തേക്കാം. ഇത് പൂര്‍ണമായും മാറുന്നതിന്. ഫ്രോസണ്‍ ഷോള്‍ഡര്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഉണ്ടാവുന്നത്. ഓരോ ഘട്ടവും നിരവധി മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കും.

ഏതൊക്കെയാണവ
ഏതൊക്കെ ഘട്ടങ്ങളാണ് തോളിനെ പൂര്‍ണമായും ചലനപ്രതിസന്ധിയിലേക്ക് എത്തിക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ മരവിപ്പിക്കലാണ് ഉണ്ടാവുന്നത്. എന്നാല്‍ ഈ സമയത്ത് വേദനയും ഉണ്ടായിരിക്കും. അടുത്ത ഘട്ടത്തില്‍ വേദന കുറയുമെങ്കിലും തോളുകളുടെ ചലനശേഷം കുറയുന്നു. അതിന് ശേഷം ഒരു നിശ്ചിത ഭാഗത്തേക്ക് മാത്രമേ തോളുകള്‍ ചലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് രോഗത്തിന്റെ അവസാന ഘട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ്. ഇത് ഒരിക്കലും നിസ്സാരവത്കരിച്ച് രോഗത്തെ അവഗണിക്കരുത്.

രോഗനിര്‍ണയം
ഫ്രോസണ്‍ ഷോള്ഡറില് രോഗനിര്‍ണയം നടത്തുന്നതിന് സാധാരണ പരിശോധന, ഇമേജിംഗ് രീതികള്‍ എന്നിവ ഉപയോഗിക്കുന്നു നേരത്തെയുള്ള പരിശോധന നിങ്ങളില്‍ ചില അപകട ഘടകങ്ങള്‍ ഈ അവസ്ഥയുടെ സങ്കീര്‍ണത മനസ്സിലാക്കാനും ചികിത്സ ഓപ്ഷനുകള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നവയായിരിക്കും. അതുകൊണ്ട് വേദന സഹിച്ചിരിക്കാതെ ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ചില വ്യായാമങ്ങളിലൂടേയും ഫിസിയോതെറാപ്പി ചെയ്യുന്നതിലൂടേയും ഈ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

പ്രതിരോധവും ചികിത്സയും
വേദനയെ ലഘൂകരിക്കുന്നതിനും തോളുകളുടെ ചലനശേഷി തിരിച്ച് പിടിക്കുന്നതിനും ഫിസിയോതെറാപ്പി വളരെ പ്രധാനമാണ്. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം ഇത് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ രോഗം അതിന്റെ ഗുരുതരാവസ്ഥയില്‍ ആണെങ്കില്‍ ചില കുത്തിവെയ്പ്പുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ചില അവസ്ഥയില്‍ സര്‍ജറി പോലുള്ളവയിലേക്ക് നിങ്ങള്‍ നീങ്ങേണ്ടതായി വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് 40 വയസ്സിന് ശേഷമാണ് ഇത്തരം രോഗാവസ്ഥകള്‍ ഗുരുതരമാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
most read:'ക്ലോസ്ട്രോഫോബിയ ഉള്ളവര്‍ സൂക്ഷിക്കുക': എന്താണ് ക്ലോസ്ട്രോഫോബിയ?



Click it and Unblock the Notifications