പഴം മുതല്‍ ഉള്ളി വരെ തൈരിനൊപ്പം ചേരുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ കരുതിയിരിക്കണം

തൈര് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ആരോഗ്യം മാത്രമല്ല സൗന്ദര്യവും തൈരില്‍ സുരക്ഷിതമാണ്. പാര്‍ശ്വഫലങ്ങളെ പേടിക്കാതെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് തൈര് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നമ്മളിലുണ്ടാവുന്ന ചെറിയ അശ്രദ്ധ അല്‍പം പ്രശ്‌നത്തിലേക്കും ഈ തൈരിനെ എത്തിക്കുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ചിലതിനൊപ്പം തൈര് ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. നമ്മള്‍ പലപ്പോഴും മത്സ്യത്തിനൊപ്പം തൈര് ചേര്‍ത്ത് കഴിക്കരുത്, അത് വിരുദ്ധാഹാരമാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മത്സ്യമല്ലാതേയും ചില ഭക്ഷണങ്ങളോടൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ചിലരില്‍ ഇത് ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

foods you should avoid having with curd

എന്നാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള മറ്റൊരു വസ്തു ഇല്ല എന്ന് തന്നെ നമുക്ക് പറയാന്‍ സാധിക്കും. അത്രയേറെ ഗുണങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ചിലര്‍ ഭക്ഷണത്തില്‍ തൈര് മാത്രം ചേര്‍ത്ത് കഴിക്കുന്നവരുണ്ട്. സാലഡ് ആയും തൈര് മാത്രമായും കറിയായും എല്ലാം തൈരുപയോഗിക്കുന്നവരുണ്ട്. വിറ്റാമിന്‍ ബി, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവയെല്ലാ തന്നെ വളരെ കൂടിയ അളവില്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തൈരിനോടൊപ്പം ചേര്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ അനാരോഗ്യത്തിലേക്ക് എത്തിക്കും എന്നതാണ് സത്യം. അത് നമ്മുടെ ആരോഗ്യത്തേയും ചര്‍മ്മത്തേയും ദോഷകരമായി ബാധിക്കും. പലരും ഇത് നിസ്സാരമായി വിടുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങള്‍ തൈരിനൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. എന്നാല്‍ പലരും സാലഡ് തയ്യാറാക്കുമ്പോള്‍ തൈരില്‍ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നു. പക്ഷേ ഇതൊരു നല്ല ശീലമല്ല എന്നത് ആദ്യം മനസ്സിലാക്കണം. കാരണം ശരീരത്തില്‍ ചൂടും തണുപ്പും ഒരേ സമയം ഉണ്ടാക്കുകയാണ് ഈ കോംമ്പിനേഷന്‍ ചെയ്യുന്നത്. അതിന്റെ പാര്‍ശ്വഫലം എന്നോണം പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ നിറയുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ തകരാറിലാക്കുന്നു. ചിലരില്‍ കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ചിലരില്‍ അലര്‍ജി, ജലദോഷം, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത്. ചെറുതായി തുടങ്ങുന്ന അസ്വസ്ഥത വര്‍ദ്ധിക്കാന്‍ അധികം സമയം വേണ്ട എന്നത് തന്നെയാണ് സത്യം.

സവാള

സവാള

പലരും തൈരില്‍ സവാളയും തക്കാളിയും പച്ചമുളകും എല്ലാം ചേര്‍ത്ത് സാലഡ് ആക്കി കഴിക്കുന്നു. അല്ലെങ്കില്‍ റെയ്ത്ത ഇഷ്ടമുള്ളവരെങ്കില്‍ അത്തരത്തില്‍ കഴിക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല ആരോഗ്യകരമായ ഒരു ശീലമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. തൈര് ശരീരത്തെ തണുപ്പിക്കുമ്പോള്‍ ഉള്ളി ശരീരത്തെ ചൂടാക്കുകയാണ് ചെയ്യുന്നത്. തണുപ്പും ചൂടും ഒരുപോലെ നിങ്ങളെ ബാധിക്കുന്നത് അത്ര നല്ല സുഖകരമായ ഒരു ആരോഗ്യാവസ്ഥയല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് ചര്മ്മത്തില്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എക്‌സിമ, സോറിയാസിസ്, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തൈരിന്റെ ഇത്തരത്തിലുള്ള മിക്‌സിംഗ് ഉടനേ ഒഴിവാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

മത്സ്യം

മത്സ്യം

ഇത് നമ്മള്‍ പണ്ടുമുതലേ കേട്ടിട്ടുള്ള ഒന്നാണ്. മത്സ്യവും തൈരും വിരുദ്ധാഹാരമാണ് എന്ന്. പലപ്പോഴും നമ്മളില്‍ പലരും കേട്ടിട്ടുണ്ടെങ്കിലും അത് ഒഴിവാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് കഴിക്കുമ്പോള്‍ അത് അനാരോഗ്യം ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. തൈര് മൃഗങ്ങളുടെ പാലില്‍ നിന്നാണ് എടുക്കുന്നത്. ഇത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളോടൊപ്പം ചേര്ത്ത് കഴിക്കുന്നത് അനാരോഗ്യകരമായ ഫലങ്ങള്‍ നല്‍കും എന്നാണ് പറയുന്നത്. എന്നാല്‍ ഈ പറഞ്ഞ കോംമ്പിനേഷനുകള്‍ എല്ലാം തന്നെ എല്ലാവരിലും പ്രശ്‌നമുണ്ടാക്കുന്നതല്ല. എന്നാല്‍ ചിലരില്‍ ആരോഗ്യത്തിന് ഹാനീകരമായേക്കാവുന്ന നിരവധി പ്രശ്‌നങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. ചിലരില്‍ കഠിനമായ ദഹന പ്രശ്‌നം ഉണ്ടാക്കുന്നു. അത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ കാലത്ത് അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലാത്ത പക്ഷം രോഗങ്ങള്‍ ഏത് ഭാഗത്ത് നിന്നാണ് നമ്മെ പിടികൂടുക എന്നത് പറയാന്‍ സാധിക്കില്ല.

വറുത്തതും പൊരിച്ചതും

വറുത്തതും പൊരിച്ചതും

പലപ്പോഴും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തൈരിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് അത്ര നല്ലതായി കണക്കാക്കുകയില്ല. കാരണം ഇത് നിങ്ങളുടെ ദഹനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. അസിഡിറ്റി, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തൈരിനൊടൊപ്പം മാത്രമല്ല പാലിനോടൊപ്പവും ഇത്തരത്തില്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ചിലരില്‍ ഇത് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. ഇത് ദഹനത്തെ മന്ദഗതിയില്‍ ആക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് നിങ്ങള്‍ എന്തായാലും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. പലരും വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ടാണ് എന്നാണ് വിചാരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭക്ഷണത്തിന്റെ കോംമ്പിനേഷന്‍ ആണ് ഇത്തരത്തില്‍ ഒരു പ്രശ്‌നത്തെ സൃഷ്ടിക്കുന്നത്.

മാമ്പഴം

മാമ്പഴം

ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് മാമ്പഴം. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇതിനോടൊപ്പം തൈര് ചേര്‍ത്ത് കഴിക്കാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നോ? എന്നാല്‍ അത് അല്‍പം അപകടമാണ് എന്ന് മനസ്സിലാക്കണം. ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. പഴവും തൈരും വെറുതേ മിക്‌സ് ചെയ്ത് കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ദഹനവ്യവസ്ഥയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. കൂടാതെ ഇവ ഒരു ചെറിയ പനിയിലേക്കും ചിലരെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ചര്‍മ്മപ്രശ്‌നവും പനിയുമാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്ന പ്രശ്‌നം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഒന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. എന്നാല്‍ വീണ്ടും പറയുന്നത് എല്ലാവരിലും ഈ പ്രശ്‌നം ഉണ്ടാവണം എന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാവരിലും ശരിയാണെന്ന് ധരിക്കരുത്. എങ്കിലും ശ്രദ്ധിക്കുന്നത് നല്ലതാണ്.

Story first published: Monday, February 13, 2023, 13:50 [IST]
X
Desktop Bottom Promotion