Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കാലിലെ നീര്, മുട്ടുവേദന: യൂറിക് ആസിഡ് ഗുരുതരം: ഒഴിവാക്കേണ്ട ഭക്ഷണങ്ങള്
യൂറിക് ആസിഡ് എപ്പോഴും ശരീരത്തിന് അപകടമുണ്ടാക്കുന്ന ഒന്നാണ്. യൂറിക് ആസിഡ് കൂടുന്നത് അപകടകരമായ പല സാഹചര്യങ്ങളും ഒരുക്കുന്നു. മനുഷ്യരില് ദഹന പ്രക്രിയയുടെ ഫലമായി ഉണ്ടാവുന്ന പ്യൂരിന് എന്ന പ്രോട്ടീന് വിഘടിക്കുമ്പോള് ലഭിക്കുന്നതാണ് യൂറിക് ആസിഡ്. എന്നാല് സാധാരണ ഗതിയില് ഇത് മൂത്രത്തിലൂടെ പുറത്തേക്ക് പോവുന്നു. എന്നാല് ചില സാഹചര്യങ്ങളില് ഇവ പുറത്തേക്ക് പോവാതെ ഇരിക്കുന്നു. ഇത് പിന്നീട് ചില ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നു.

സന്ധിവേദന, കാലില് നീര്, ശരീരത്തില് നിര് വെക്കുക, അമിതമായ പേശിവേദന എന്നീ അവസ്ഥകളിലേക്ക് പിന്നീട് നിങ്ങള് എത്തുന്നു. ആര്ത്രൈറ്റിസ് പോലുള്ള അവസ്ഥകളും ഇതിന്റെ ഫലമായി നിങ്ങളില് ഉണ്ടാവുന്നു. യൂറിക് ആസിഡിനെ പ്രതിരോധിക്കുന്നതിനും മറ്റും ഭക്ഷണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല് ചില ഭക്ഷണങ്ങള് ഇത്തരം അവസ്ഥകളെ ഗുരുതരമാക്കുന്നു.

പഞ്ചസാര അടങ്ങിയ പാനീയങ്ങള്
മധുരമുള്ളവ കഴിക്കാന് താല്പ്പര്യപ്പെടുന്നവരാണ് നമ്മളില് പലരും. എന്നാല് പഞ്ചസാര അധികം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷഫലങ്ങള് ഉണ്ടാക്കുന്നു. കാരണം പഞ്ചസാര ചേര്ത്ത ഉത്പ്പന്നങ്ങളില് ഫ്രക്ടോസ് ഉയര്ന്ന തോതില് അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവും സന്ധിവാതത്തിനുള്ള സാധ്യതയും വര്ദ്ധിപ്പിക്കുന്നു. ശരീരത്തില് യൂറിക് ആസിഡ് കൂടുതലാകുമ്പോഴാണ് സന്ധിവാതം വര്ദ്ധിക്കുന്നത്. ഈ അവസ്ഥയില് നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. അവയാണ് പലപ്പോഴും അപകടാവസ്ഥ ഉണ്ടാക്കുന്നത്. മധുരമുള്ള പാനീയങ്ങള് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മദ്യപിക്കുന്നത്
മദ്യപിക്കുന്നത് പലരുടേയും ശീലമാണ്. ആരോഗ്യത്തിന് ഇത് അപകടമാണ് എന്ന് അറിഞ്ഞുകൊണ്ടും മദ്യത്തെ ഉപേക്ഷിക്കാത്തവര് നിരവധിയാണ്. എന്നാല് യൂറിക് ആസിഡ് പോലുള്ള പ്രശ്നങ്ങള്ക്ക് മദ്യം ഒരു കാരണമാകുന്നുണ്ട് എന്നതാണ്. ശരീരം പ്യൂരിനെ വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാവുന്നത് എന്ന് നമുക്കറിയാം. മദ്യം പ്യൂരിന്റെ ഉറവിടമായത് കൊണ്ട് തന്നെ ഇത് യൂറിക് ആസിഡ് സാധ്യത വര്ദ്ധിപ്പിക്കുന്നു. ബിയര് പോലുള്ളവയില് വളരെ വലിയ തോതില് തന്നെ പ്യൂരിന് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവര് അല്പം ശ്രദ്ധിക്കണം. കാരണം ഇത് അപകടകരമായ അവസ്ഥയില് യൂറിക് ആസിഡ് ശരീരത്തില് വര്ദ്ധിക്കുന്നതിന് കാരണമാകുന്നു.

റെഡ് മീറ്റ്
റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം നല്കുന്നതാണ് എന്ന് നമുക്കറിയാം. ഇവ ഭക്ഷണത്തോടൊപ്പം ചേര്ക്കുന്നത് പലപ്പോഴും യൂറിക് ആസിഡിന്റെ സാധ്യത വര്ദ്ധിപ്പിക്കുന്നു. കാരണം റെഡ് മീറ്റില് ധാരാളം അളവില് പ്യൂരിനുകള് അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡിന്റെ സാധ്യത വര്ദ്ധിപ്പിക്കുകയും സന്ധിവാതത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. കാലിലുണ്ടാവുന്ന നീരും മറ്റും അതുകൊണ്ട് തന്നെ നിങ്ങളില് അപകടകരമായ സൂചനയാണ് നല്കുന്നത്. ഓരോ ഘട്ടവും വളരെയധികം ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണങ്ങള് ഒഴിവാക്കിയാല് നിങ്ങള്ക്ക് ഈ പ്രശ്നങ്ങളില് നിന്നെല്ലാം പരിഹാരം കാണാം.

മത്സ്യവിഭവങ്ങള്
മത്സ്യവിഭവങ്ങള് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് ഇത്. അതുകൊണ്ട് തന്നെ ഇതിലുള്ള ഗുണങ്ങള് ഗര്ഭിണികള്ക്ക് പോലും അനുകൂലഫലങ്ങള് നല്കുന്നു. എ്ന്നാല് ചില മത്സ്യവിഭവങ്ങളില് പലപ്പോഴും പ്യൂരിന് കൂടുതലായി അടങ്ങിയിട്ടുണ്ട്. ട്യൂണ, സാല്മണ്, ട്രൗട്ട് എന്നീ മത്സ്യങ്ങള് അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇവയിലെല്ലാം ഉയര്ന്ന പ്യൂരിനുകളുള്ളതിനാല് യൂറിക് ആസിഡിന്റെ അളവ് വര്ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുകയും ചെയ്യും. അതുകൊണ്ട് പരമാവധി ഇത്തരം മത്സ്യങ്ങള് യൂറിക് ആസിഡ് ലക്ഷണങ്ങള് ഉള്ളവര് ഒഴിവാക്കുക.

ചില പച്ചക്കറികള്
പച്ചക്കറികള് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്കുന്നതാണെന്ന് നമുക്കറിയാം. എന്നാല് യൂറിക് ആസിഡിന്റെ ശല്യമുള്ളവര്ക്ക് പലപ്പോഴും ഇത്തരം പച്ചക്കറികള് നിര്ബന്ധമായും ഒഴിവാക്കേണ്ടി വരും. ഇതെല്ലാം യൂറിക് ആസിഡിന്റെ സാധ്യത വര്ദ്ധിപ്പിക്കുന്ന പച്ചക്കറികളാണ്. കോളിഫ്ലവര്, ചീര, കൂണ് എന്നിവ പൂര്ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇവ യൂറിക് ആസിഡ് ഇല്ലാത്ത വ്യക്തിയില് യൂറിക് ആസിഡ് ലക്ഷണങ്ങള്ക്ക് തുടക്കം കുറിക്കില്ലെങ്കിലും ചിലപ്പോള് യൂറിക് ആസിഡ് ഉള്ള വ്യക്തികളില് ലക്ഷണങ്ങള് വര്ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പൂര്ണമായും ഒഴിവാക്കിയില്ലെങ്കിലും അളവ് കുറക്കുന്നതിന് ശ്രദ്ധിക്കണം.

കഴിക്കേണ്ടവ ഇവയെല്ലാം
യൂറിക് ആസിഡ് പോലുള്ള അവസ്ഥകള് നിങ്ങളില് ഉണ്ടെങ്കില് കഴിക്കാന് പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് വായിച്ചു. എന്നാല് ചിലപ്പോള് കഴിക്കേണ്ട ചില ഭക്ഷണങ്ങള് ഉണ്ട്. ഇത് സന്ധിവാതത്തിന്റെ വേദന കുറക്കുകയും യൂറിക് ആസിഡ് ലെവല് കൃത്യമാക്കുകയും ചെയ്യുന്നു. വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങള്, കൊഴുപ്പ് കുറഞ്ഞ പാലുല്പ്പന്നങ്ങള്, സസ്യ എണ്ണകള് എന്നിവ സന്ധിവാതത്തെ പ്രതിരോധിക്കുന്നു. മുകളില് പറഞ്ഞ പച്ചക്കറികള് അല്ലാത്തവ കഴിക്കുന്നത് പ്യൂരിന് കുറക്കുന്നതിനും സന്ധിവാതം മൂലമുണ്ടാവുന്ന അസ്വസ്ഥതകള് കുറക്കുന്നതിനും സഹായിക്കും. എങ്കിലും ഇവ ഗുരുതരമാവാതിരിക്കാന് എപ്പോഴും ഡോക്ടറെ ബന്ധപ്പെട്ട് കൊണ്ടിരിക്കണം.



Click it and Unblock the Notifications
