Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
പാലും നെയ്യും ഒരുമിച്ച്: മലബന്ധവുമില്ല ദഹനവും കിടിലന്‍
മലബന്ധം എന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ നാം പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നതാണ് മലബന്ധം. മലബന്ധത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി പല പൊടിക്കൈകളും പലരും പരീക്ഷിക്കുമെങ്കിലും അത് നിങ്ങളില്‍ എത്രത്തോളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നത് പലരും തിരിച്ചറിയുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്നില്‍ തന്നെയാണ് മലബന്ധം പോലുള്ള പ്രതിസന്ധികള്‍. പലരും അനുഭവിക്കുന്നുണ്ടെങ്കിലും പുറത്ത് പറയുന്ന കാര്യത്തില്‍ മടി കാണിക്കുന്നു. സാധാരണ ഏതൊരു പ്രശ്‌നത്തേയും പോലെ തന്നെ പ്രതിരോധിക്കേണ്ട ഒന്നാണ് മലബന്ധവും.

മലബന്ധത്തിന്റെ കാരണങ്ങള്‍ പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിലുണ്ടാവുന്ന ഫൈബറിന്റെ അളവിന്റെ കുറവും അത് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളും എല്ലാം നിങ്ങളില്‍ മലബന്ധത്തിലേക്ക് എത്തിക്കുന്നു. തെറ്റായ ജീവിതശൈലിയും ക്രമരഹിതമായ ഭക്ഷണവും എല്ലാം മലബന്ധത്തിന്റെ കാരണങ്ങളില്‍ ഒന്ന് തന്നെയാണ്. ആവശ്യത്തിന് നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഈ പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാം. ഇത് കൂടാതെ ദിനചര്യയിലെ മാറ്റം, സമ്മര്‍ദ്ദം അല്ലെങ്കില്‍ യാത്രകള്‍ എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ചില ഭക്ഷണ കോംമ്പിനേഷനുകള്‍ക്ക് മലബന്ധത്തെ തടുക്കാന്‍ സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

തൈരും ചണവിത്തും
കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്ത് കോംമ്പിനേഷന്‍ എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു കോംമ്പിനേഷന്‍ ആണ് എന്നതാണ് സത്യം. തൈരും ചണവിത്തും ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. തൈരില്‍ ബിഫിഡോബാക്ടീരിയം ലാക്റ്റിസ് എന്ന് വിളിക്കപ്പെടുന്ന ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥക്ക് സഹായിക്കുകയും ദഹനത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ചണവിത്ത് ആകട്ടെ നാരുകളുടെ ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ രണ്ടും മലബന്ധത്തേയും ദഹനത്തേയും വളരെയധികം സഹായിക്കുന്നു. ചണവിത്ത് പൊടിച്ച് തൈരില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ ദഹനാരോഗ്യം വീണ്ടെടുക്കുന്നതിനും മലബന്ധത്തിന് പരിഹാരം കാണുന്നകിനും സാധിക്കുന്നു.

നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് ഉപയോഗിക്കുന്നതും നിങ്ങള്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അല്‍പം നെല്ലിക്ക എടുത്ത് അത് വെള്ളത്തില്‍ അരച്ചെടുത്ത് മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങള്‍ പാടേ അകറ്റുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല മലബന്ധം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നെല്ലിക്ക ജ്യൂസ്.

ഓട്‌സ് മിക്‌സ്
ഓട്‌സ് നാരുകളുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ എളുപ്പത്തില്‍ ലയിക്കുന്ന നാരുകളാണ് അടങ്ങിയിട്ടുള്ളത്. നമുക്ക് പല തരത്തിലും ഓട്‌സ് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ഓട്‌സ് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ദിനവും ഓട്‌സ് കഴിക്കാന്‍ സാധിക്കുന്നവര്‍ അത് നല്‍കുന്ന ആരോഗ്യം മറ്റൊന്നില്‍ നിന്നും ലഭിക്കുന്നില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. ഓട്‌സില്‍ പഞ്ചസാരക്ക് പകരം തേന്‍ ചേര്‍ത്ത് കഴിക്കണം.

നെയ്യും പാലും
നെയ്യും പാലും എത്രത്തോളം ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും കുടിക്കുന്ന ഒരു ഗ്ലാസ്സ് പാലില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിവസവും കുടിക്കുന്നത് മലബന്ധം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് ഇതിലൂടെ അനുഭവിക്കേണ്ട് വരുന്നില്ല.

ഇലക്കറികള്‍
ഇലക്കറികള്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. അത്രയേറെ ആരോഗ്യ ഗുണമാണ് ഓരോന്നിലും ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ഇലക്കറികള്‍ കഴിക്കണം എന്നതാണ്. ചീര, മുരിങ്ങ തുടങ്ങിയവയൊടൊപ്പം, ബ്രോക്കോളി, മുളപ്പിച്ച പയറുകള്‍ എന്നിവയെല്ലാം കഴിക്കണം. ഇതെല്ലാം കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. ഇത് കുടലിലൂടെ കടന്നു പോവുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മോചനവും നല്‍കുന്നു.

വെള്ളം
വെള്ളം ഒരിക്കലും ഒഴിവാക്കാനാവാത്തതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് എപ്പോഴും മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നതിലൂടെ അത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് നാരുകളുള്ള ഭക്ഷണം കഴിക്കുന്നതിനോടൊപ്പം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സഹായിക്കുന്നു. ദിവസവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും ചുരുങ്ങിയത് കഴിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications











