Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ തലചുറ്റല്‍, കൂടിയ ബിപി: എല്ലാത്തിനും പരിഹാരം 5 യോഗാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് കൂടിയ രക്തസമ്മര്‍ദ്ദം. ഇത് പലരിലും അസ്വസ്ഥതകളും അപകടങ്ങളും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ കൂടിയ രക്തസമ്മര്‍ദ്ദം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുരുതരമായി മാഫുന്ന അവസ്ഥയുണ്ടാവുന്നു. ബിപി നിയന്ത്രണവിധേയമാക്കുക എന്നത് മാത്രമാണ് നമുക്ക് ആകെ ചെയ്യാവുന്ന കാര്യം. എന്നാല്‍ ചില അവസരങ്ങള്‍ മരുന്നും ഭക്ഷണവും മാത്രം കൊണ്ട് ഇത് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കണം എന്നില്ല. അതിന് വേണ്ടി ചില മാറ്റങ്ങള്‍ കൂടി ജീവിതത്തില്‍ കൊണ്ട് വരേണ്ടതായി വരുന്നു. അതില്‍ ഒന്നാണ് യോഗാസനം.

യോഗാസനം നമ്മളെ മാനസികമായും ശാരീരികമായും ശക്തരാക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഏതൊക്കെ യോഗാസനമാണ് ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. യോഗാസനവും ശ്വസന നിയന്ത്രണ വ്യായാമങ്ങളും നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണ് അമിത രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ..

ഉത്താനാസനം
ഉത്താനാസനം ചെയ്യുന്നതിലൂടെ നമ്മുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന പ്രശ്‌നത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ നാഡി വ്യവസ്ഥയെ ശാന്തമാക്കുന്നു. അത് മാത്രമല്ല വയറിലേ പേശികള്‍ക്കും കരുത്തും ആരോഗ്യവും നല്‍കുന്നു. ഇത് ചെയ്യുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ട പിന്തുണ ഇതിലൂടെ ലഭിക്കുന്നു. ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന തലചുറ്റലിനേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു ഉത്താനാസനത്തിലൂടെ.

വിപരിത കരണി
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരു യോഗാസനമാണ് വിപരീത കരണി. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ശിരസ്സിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുന്നു. ഇത് വഴി അമിത രക്തസമ്മര്‍ദ്ദം എന്ന വില്ലനെ നമുക്ക് ഒതുക്കുന്നതിന് സാധിക്കും. എപ്പോഴും ചെറുപ്പമായിരിക്കുന്നതിനും ഇത് സഹായിക്കുന്നു. വിപരീത കരണി ചെയ്യുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഈ ആസനം പരിശീലിക്കുന്ന സമയത്ത് രക്തസമ്മര്‍ദ്ദസംബന്ധമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവരും ഇത്തരം ആസനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

അധോ മുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെയും അമിതരക്തസമ്മര്‍ദ്ദത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ആസനമാണ്. മനസ്സിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പരിഹരിക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് അധോമുഖശ്വാനാസനം നടത്താവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ്. പരിശീലകന്റെ നേതൃത്വത്തില്‍ മാത്രമേ ഈ പറഞ്ഞ യോഗാസനങ്ങള്‍ എല്ലാം തന്നെ പരിശീലിക്കാവൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പശ്ചിമോത്താനാസനം
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പശ്ചിമോത്താനാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് പശ്ചിമോത്താനാസനം. അമിത രക്തസമ്മര്‍ദ്ദം കൊണ്ട് വലയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പശ്ചിമോത്താനാസനം.

സേതു ബന്ധാസനം
സേതുബന്ധാസനം ചെയ്യുന്നതിലൂടെ ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ ലഭിക്കുന്നു. ഈ പോസില്‍ നിങ്ങളുടെ കഴുത്ത്, നട്ടെല്ല്, നെഞ്ച് എന്നിവ നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യപ്പെടുന്നു. ഇതിലൂടെ ഈ ഭാഗത്തേക്കെല്ലാം കൃത്യമായ രീതിയില്‍ രക്തവിതരണം നടക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെത കുറക്കുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇത് കൂടാതെ പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങളും അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ സഹായിക്കുന്നു.

അനുലോം-വിലോം
മികച്ച ഗുണങ്ങള്‍ക്ക് വേണ്ടി ഈ ശ്വസനവ്യായാമം 7 മുതല്‍ 15 മിനിറ്റ് വരെ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം നിങ്ങള്‍ക്ക് സുഖപ്രദമായ പൊസിഷനില്‍ ഇരിക്കുന്നതിന് ശ്രദ്ധിക്കുക. ശേഷം ഇടത് കൈ ഇടത് തുടയില്‍ നെച്ച് നിങ്ങളുടെ വലത് കൈ മൂക്കിന് മുകളില്‍ വെക്കുക. പതുക്കേ ശ്വാസമെടുത്തു വലത് തള്ളവിരല്‍ ഉപയോഗിച്ച് വലത് നാസാരന്ധം അടയ്ക്കുക. പിന്നീട് ഇടത് നാസാരന്ധ്രത്തിലൂടെ ശ്വാസം വിടുക. ശേഷം ഇടത് നാസാരന്ധ്രത്തിലൂടെ ശ്വാസം എടുത്ത് വലത് നാസാദ്വാരം തുറന്ന് ഈ വശത്തിലൂടെ ശ്വാസം വിടുക. ഇത് ആവര്‍ത്തിച്ച് ചെയ്യുക.

ഭ്രമരി പ്രാണായാമം
ഭ്രമരി പ്രാണായാമം ദിവസവും 5-7 മിനിറ്റെങ്കിലും പരിശീലിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കാം. ശേഷം കണ്ണുകള്‍ പതുക്കെ അടച്ച് ആഴത്തില്‍ ശ്വാസമെടുക്കുക. അത് കഴിഞ്ഞ് രണ്ട് കൈയ്യിന്റേയും വിരലുകള്‍ ഓരോന്ന് ഉപയോഗിച്ച് ചെവി, നെറ്റി, കണ്ണ്, മൂക്ക്, വായ എന്നിങ്ങനെ മൂടുക. പതുക്കെ കണ്ണടച്ച് ആഴത്തില്‍ ശ്വാസമെടുത്ത് ചെറിയ നിശ്വാസ ശബ്ദത്തോടെ പുറത്തേക്ക് വിടുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതിനും ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications