Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജീരകം ഉപയോഗിക്കുന്ന രീതിയാണ് രോഗത്തെ ഇല്ലാതാക്കുന്നത്
നമ്മുടെയെല്ലാം അടുക്കളയില്‍ എപ്പോഴും കാണപ്പെടുന്ന ഒന്നാണ് ജീരകം. ഇത് കാണാന്‍ ചെറുതാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ജീരകത്തിന്റെ സ്ഥാനം എന്നത് വളരെയധികം മുന്നില്‍ തന്നെയാണ്. ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തന്നെ പോഷകഗുണങ്ങളും ഇതില്‍ ധാരാളമുണ്ട്. അമിതവണ്ണത്തെ ചെറുക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ജീരകം സഹായിക്കുന്നു.

ജീരകം വെള്ളമായി കുടിക്കുന്നവരും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് കഴിക്കുന്നവരും നിരവധിയാണ്. എന്നാല്‍ പോഷകങ്ങളുടെ കലവറയായ ജീരകം ആരോഗ്യത്തിനായി ഏതൊക്കെ രീതിയില്‍ ഉപയോഗിക്കണം എന്നുള്ളത് അറിഞ്ഞിരിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു.
എന്നാല്‍ ഏത് വസ്തു ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുമ്പോഴും അതിന് ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരിക്കും. ഇത് ജീരകത്തിനും ഉണ്ട്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇതിന്റെ ഉപയോഗം ഉടന്‍ നിര്‍ത്തേണ്ടതാണ്. അത് കൂടാതെ ഉപയോഗിക്കുന്നതിന് മുന്‍പ് നല്ലൊരു ആരോഗ്യവിദഗ്ധനെ സമീപിച്ചതിന് ശേഷം മാത്രം ജീരകം ഉപയോഗിക്കാന്‍ ശ്രമിക്കുക.
മികച്ച ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ജീരകം ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള തൈമോള്‍ ആണ് ദഹനത്തെ സഹായിക്കുന്നത്. ഇത് നമ്മുടെ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതോടൊപ്പം കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. 1 കപ്പ് വെള്ളം എടുത്ത് അതില്‍ 1 ടീസ്പൂണ്‍ ജീരകം ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് മൂന്ന് നേരമായി ദിവസവും കഴിക്കുക
മലബന്ധം ഇല്ലാതാക്കാന്‍
പലരും അനുഭവിക്കുന്ന അസ്വസ്ഥതകളില്‍ ഒന്നാണ മലബന്ധം. നാം കഴിക്കുന്ന ഭക്ഷണത്തിന്റേയും നമ്മുടെ ശീലങ്ങളുടേയും എല്ലാം ഫലമായി മലബന്ധം ഉണ്ടാവുന്നു. ജീരകത്തില്‍ ഉയര്‍ന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മലബന്ധമെന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്നു. കൂടാതെ പൈല്‍സ് പോലുള്ള ഗുരുതരാവസ്ഥയെ പ്രതിരോധിക്കുന്നതിനും ജീരകം സഹായിക്കുന്നു. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. മലബന്ധം അകറ്റാന്‍, 1 ടീസ്പൂണ്‍ ജീരകം തവിട്ട് നിറമാകുന്നതുവരെ വറുത്ത് പൊടിച്ചെടുത്ത് അതില്‍ വെള്ളവും തേനും മിക്‌സ് ചെയ്ത് അതിരാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്.

ജലദോഷത്തെ അകറ്റുന്നു
ജലദോഷവും ശ്വാസസംബന്ധമായ അസുഖങ്ങള്‍ക്കും പരിഹാരം കാണാന്‍ ജീരകം ഉപയോഗിക്കാം. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ആണ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ചുമയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ജീരകം ശീലമാക്കാം. തയ്യാറാക്കുന്ന വിധം 1 ഗ്ലാസ് വെള്ളത്തില്‍ 1 ടീസ്പൂണ്‍ ജീരകം ചേര്‍ക്കുക. ഇതിലേക്ക് നല്ലതുപോലെ ഉണക്കിയ ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച് ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കാവുന്നതാണ്.
ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മ പോലുള്ള പ്രശനങ്ങളെ പ്രതിരോധിക്കുന്നതിന് ജീരകം സഹായിക്കുന്നു. ഇതിലുള്ള മെലാറ്റോണിന്‍ ആണ് ഉറങ്ങുന്നതിന് സഹായിക്കുന്നത്. വാഴപ്പഴം കഴിക്കുമ്പോള്‍ ഉറക്കം വരുന്നതിന് സഹായിക്കുന്ന അതേ സംയുക്തം തന്നെയാണ് ഈ സമയത്തും ഉറക്കത്തിന് സഹായിക്കുന്നത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി അര ടേബിള്‍സ്പൂണ്‍ ജീരകപ്പൊടിയില്‍ വാഴപ്പഴം മിക്‌സ് ചെയ്ത് കഴിക്കുക. ഇത് നല്ലതുപോലെ ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു.
ചര്‍മ്മസംരക്ഷണത്തിന്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തേനും ജീരകവും മുന്നില്‍ തന്നെയാണ്. ഇത് നല്ലൊരു ഫേസ്പാക്ക് ആണെന്നതില്‍ സംശയം വേണ്ട. മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാം. ഇതില്‍ തേന്‍ മിക്‌സ് ചെയ്യുന്നത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. ജീരകപ്പൊടി നല്ലൊരു സ്‌ക്രബ്ബറായും പ്രവര്‍ത്തിക്കുന്നു. വരണ്ട ചര്‍മ്മത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മം വരണ്ടതായി മാറുന്നതിനെ പ്രതിരോധിക്കുന്നു. ഈ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി നാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ജീരകപ്പൊടി, 1 ടീസ്പൂണ്‍ തേന്‍ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം പത്ത് മിനിറ്റി കഴിഞ്ഞ് കഴുക്കികളയാവുന്നതാണ്.
മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് വേണ്ടി നിങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു മാര്‍ഗ്ഗം നമുക്ക് പ്രയോഗിക്കാവുന്നതാണ്. അതിന് ജീരകം ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. എങ്ങനെ ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കാം. മുക്കാല്‍ ഗ്ലാസ്സ് മല്ലിവെള്ളം, 1 ടീസ്പൂണ്‍ ജീരകം പൊടി, 1 മുട്ടയുടെ മഞ്ഞക്കരു എന്നിവ എടുക്കുക. ഇവ എല്ലാം മിക്‌സ് ചെയ്ത് മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം ഉണങ്ങിക്കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications










