Latest Updates
-
പുറത്ത് കഠിനമായ ചൂട്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇനി വീടിനുള്ളിൽ ഈ പരീക്ഷണങ്ങൾ മതി! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ജിമ്മിലെ കഠിനമായ വർക്കൗട്ടുകൾ വേണ്ട; സാമന്തയുടെ ഈ 'പവർ മോണിംഗ്' ശീലങ്ങൾ മതി തടി കുറയാൻ! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
ഏപ്രിൽ 30: രാജയോഗവും ധനയോഗവും ഒത്തുചേരുന്ന ആ ശുഭമുഹൂർത്തം നിങ്ങൾ അറിഞ്ഞോ? -
ജീവിതം മാറിമറിയും! ഇന്ന് ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം, നിങ്ങളും ഉണ്ടോ? -
ഏപ്രിൽ 30-ലെ നക്ഷത്രഫലം: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്ന് ഭാഗ്യം തെളിയും, ഈ രാശിക്കാർക്ക് വൻ ധനയോഗം; ഏപ്രിൽ 30 രാശിഫലം -
ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ: 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
ജിമ്മിൽ പോകാതെ ദീപിക കക്കർ കുറച്ചത് രണ്ട് കിലോ; ആ രഹസ്യം ഇതാണ്!
രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാം; തണുപ്പുകാലത്ത് പ്രമേഹരോഗികള്‍ കഴിക്കണം ഇതെല്ലാം
ഗുരുതരവും ഭേദമാക്കാനാവാത്തതുമായ ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. ഇന്നത്തെക്കാലത്ത് ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കാന്‍ തുടങ്ങുന്ന അവസ്ഥയാണ് പ്രമേഹം. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. പ്രമേഹം പൂര്‍ണമായി മാറ്റാനാകില്ലെങ്കിലും അത് നിയന്ത്രിച്ചു നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനായി നിങ്ങള്‍ ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ശൈത്യകാലത്ത് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രമേഹ രോഗികള്‍ എല്ലായ്പ്പോഴും ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണം. ഈ സീസണില്‍ മെറ്റബോളിസത്തിന്റെ വേഗത കാരണം വിശപ്പും വര്‍ദ്ധിക്കുന്നു. എന്നിരുന്നാലും, എല്ലാ ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമല്ല. അത്തരമൊരു സാഹചര്യത്തില്‍, പ്രമേഹരോഗികള്‍ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നുവരുന്നു. നിങ്ങളും ഇത്തരമൊരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ശൈത്യകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനുമായി ഈ ഭക്ഷണസാധനങ്ങള്‍ നിങ്ങളെ സഹായിക്കും.

കാരറ്റ്
പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണകരമായ ശൈത്യകാല ഭക്ഷണമാണ് കാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന പ്രത്യേക തരം നാരുകള്‍ ക്യാരറ്റില്‍ കാണപ്പെടുന്നു. ഇത് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുകയും ചെയ്യുന്നു.

നെല്ലിക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്ന ക്രോമിയം സമ്പുഷ്ടമായ ഭക്ഷണസാധനമാണ് നെല്ലിക്ക. കൂടാതെ ഇതില്‍ വൈറ്റമിന്‍ സി യും ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിറഞ്ഞ നെല്ലിക്ക നിങ്ങളുടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രമേഹരോഗികള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ശൈത്യകാലത്ത് നെല്ലിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട്
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. നാരുകളും അവശ്യ ധാതുക്കളായ പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ്, ഫൈറ്റോകെമിക്കല്‍സ് എന്നിവയുമടങ്ങിയ ബീറ്റ്റൂട്ട് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ശരീരത്തിലെ ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഓറഞ്ച്
ഓറഞ്ച് ഉള്‍പ്പെടെയുള്ള എല്ലാ സിട്രസ് പഴങ്ങളിലും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു സൂപ്പര്‍ഫുഡ് വിഭാഗത്തില്‍പെടുന്ന ഫലമാണ് ഓറഞ്ച്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്തുക.

ചീര
ചീര മഞ്ഞുകാലത്ത് സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചീര. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമായ ഒരു ഭക്ഷണമാണ് ചീര. ചീരയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബജ്റ
മഞ്ഞുകാലത്ത് ആളുകള്‍ക്ക് ബജ്റ കഴിക്കാന്‍ വളരെ ഇഷ്ടമാണ്. മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് നാരുകളാല്‍ സമ്പുഷ്ടവും ഗ്ലൈസെമിക് ഇന്‍ഡക്സില്‍ കുറവുമാണ് ഇത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ബജ്റ നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഏറ്റവും സംതൃപ്തി നല്കുന്ന ഭക്ഷണങ്ങളിലൊന്നാണ്. ഏതെങ്കിലും പയര്‍വര്‍ഗ്ഗങ്ങള്‍ കൂടി ചേര്‍ത്ത് ഈ ഭക്ഷണം ഒരു സമ്പൂര്‍ണ്ണ പ്രോട്ടീനാക്കി മാറ്റുക.

കറുവപ്പട്ട
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി കറുവപ്പട്ടയുടെ ഉപഭോഗം വളരെയേറെ ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിനുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഗ്ലൂക്കോസിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് സാധാരണ നിലയിലാക്കുകയും അതുവഴി ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഉലുവ
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു സൂപ്പര്‍ ഫുഡാണ് ഉലുവ. പ്രമേഹ പ്രതിരോധ ഘടകമായ ഒരു പ്രത്യേക തരം അമിനോ ആസിഡ് ഇതില്‍ കാണപ്പെടുന്നു. ഇത് ഇന്‍സുലിന്‍ സ്രവണം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

മഞ്ഞള്‍
മഞ്ഞളില്‍ കാണപ്പെടുന്ന സജീവ സംയുക്തമായ കുര്ക്കുമിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്തുന്നു. വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുള്ള ഭക്ഷണസാധനം കൂടിയാണ് മഞ്ഞലള്. ഇന്‍സുലിന്‍ പ്രതിരോധം, ഹൈപ്പര്‍ ഗ്ലൈസീമിയ, ഉയര്‍ന്ന കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ മെച്ചപ്പെടുത്താന്‍ കുര്ക്കുമിന് കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാനായി നിങ്ങള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം നല്ല വ്യായാമശീലവും നല്ലൊരു ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. കൃത്യമായ ഒരു നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം നയിച്ചാലേ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനായി നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ എന്ന കാര്യം മനസില്‍ സൂക്ഷിക്കുക



Click it and Unblock the Notifications