ഡയറ്റിന്‍റെ തുടക്കം ദോശയാക്കൂ, തടിക്ക് പരിഹാരം

അമിതവണ്ണവും തടിയും വളരെ വലിയ പ്രതിസന്ധികളാണ് ആരോഗ്യത്തിന് ഉണ്ടാക്കുന്നത്. അത് പലപ്പോഴും നിങ്ങളുട ആത്മവിശ്വാസത്തേയും ഇല്ലാതാക്കുന്നുണ്ട്. എന്നാൽ ശരീരഭാരം കുറക്കുന്നതിന് വേണ്ടി അമിത വ്യായാമവും ഡയറ്റും എല്ലാം ചെയ്ത് തടി കുറക്കാൻ ശ്രമിക്കുന്നവർ നിരവധിയാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. എന്നാൽ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. ഡയറ്റ് എടുക്കുന്നവർക്ക് അത് കൃത്യമായി എടുക്കാൻ അറിയാത്തത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

എന്നാൽ ദിവസവും നാം കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റിൽ തന്നെയാണ് പ്രധാന ആരോഗ്യം കിടക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല ഗുരുതര രോഗങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. എന്നാൽ രാവിലത്തെ ഭക്ഷണം കഴിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ? ദോശ ഇത്തരത്തിൽ ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നതാണ്. അമിതവണ്ണത്തിനും വയറ്റിലെ കൊഴുപ്പിനും പരിഹാരം കാണുന്നതിന് നമുക്ക് ദോശ കഴിക്കാവുന്നതാണ്. എന്തൊക്കെയാണ് ദോശ കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

തടി കുറക്കാൻ

തടി കുറക്കാൻ

തടി കുറക്കാൻ ആഞ്ഞ് പരിശ്രമിക്കുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ദോശ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ശരീരത്തിന് ആവശ്യമായ ന്യൂട്രീഷൻ ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് പ്രോട്ടീനും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ദോശയിലെ ഉഴുന്നിൽ. മാത്രമല്ല ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട് ഇതിൽ. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മൂന്നോ നാലോ ദോശ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നുണ്ട്. മറ്റ് ബ്രേക്ക്ഫാസ്റ്റുകൾ കഴിക്കുന്നതിന് പകരം എന്നും ദോശ കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കൂടുതൽ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ് തന്നെയാണ് പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി

നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. എന്നാൽ ഭക്ഷണ ശീലത്തിലൂടെ തന്നെ നമുക്ക് ഈ കൊഴുപ്പിനെ പരിഹരിക്കാവുന്നതാണ്. ദോശ വയറ്റിലെ കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചത് തന്നെയാണ്. ഇത് ദിവസവും കഴിക്കുന്നതും ചെറിയ ചില വ്യായാമങ്ങള്‍ ചെയ്യുന്നതും എന്തുകൊണ്ടും അമിതവണ്ണത്തിനും വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്.

പെട്ടെന്ന് ദഹിക്കാൻ

പെട്ടെന്ന് ദഹിക്കാൻ

പെട്ടെന്ന് ദഹിക്കുന്നതിന് ദോശ വളരെയധികം സഹായിക്കുന്നുണ്ട്. ഇതിൽ കലോറി വളരെയധികം കുറവാണ് എന്നത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ആറോ ഏഴോ മണിക്കൂർ എങ്കിലും ദോശയുടെ മാവ് അരച്ച് പുളിപ്പിക്കാൻ വെക്കേണ്ടതാണ്. പുളിപ്പിച്ച ദോശമാവ് പലപ്പോഴും ആരോഗ്യത്തിനും പെട്ടെന്ന് ദഹിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എത്ര ദോശ കഴിച്ചാലുും അത് ആരോഗ്യത്തിന് ഗുണങ്ങളാണ് നൽകുന്നത്. മാത്രമല്ല യാതൊരു വിധത്തിലുള്ള ദഹന പ്രശ്നങ്ങളും ഇല്ല എന്നതാണ് സത്യം.

അമിതവിശപ്പിനെ കുറക്കുന്നു

അമിതവിശപ്പിനെ കുറക്കുന്നു

അമിത വിശപ്പാണ് പലപ്പോഴും നിങ്ങളിൽ ഉണ്ടാവുന്ന അമിതവണ്ണത്തിന് കാരണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദോശ സ്ഥിരമാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. അമിതവിശപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദോശ കഴിക്കാവുന്നതാണ്. ദിവസവും ദോശ കഴിച്ചാൽ അത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മറ്റ് പല ഗുണങ്ങൾ നൽകുന്നുണ്ട്. എന്തൊക്കെയെന്നും നമുക്ക് നോക്കാം. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ദോശ കഴിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച ബ്രേക്ക്ഫാസ്റ്റ് എന്നും ദോശ തന്നെയാണ്. കാരണം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നതിന് നമുക്ക് ദോശ കഴിക്കാവുന്നതാണ്. ദോശ സ്ഥിരമായി കഴിക്കുന്നവരിൽ കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ദോശ ഒരു കിടിലൻ ഓപ്ഷൻ തന്നെയാണ്.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും വളരെ വലിയ ഗുണങ്ങളാണ് ദോശ നല്‍കുന്നത്. ദോശമാവിൽ ധാരാളം കാൽസ്യം അയേൺ ഒക്കെ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എല്ലുകൾക്ക് കരുത്തും ആരോഗ്യവും നൽകുന്നതിന് ഏറ്റവും മികച്ച ഭക്ഷണം എന്ന് പറയുന്നത് ദോശ തന്നെയാണ്. എപ്പോഴും ആരോഗ്യത്തോടെയും ഫിറ്റ് ആയും ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട് ദോശ.

Story first published: Friday, October 11, 2019, 15:00 [IST]
X
Desktop Bottom Promotion