Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വയറു ചാടുന്നത് ആറ് തരത്തിലാണ്; അറിയണം അപകടം
അമിതവണ്ണം പല വിധത്തിലാണ് വെല്ലുവിളിയാവുന്നത്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ഏതൊക്കെ വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്ന് കൂടി അറിഞ്ഞിരിക്കണം. ആരോഗ്യാവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചില രോഗാവസ്ഥകള്‍ പലപ്പോഴും വയറ് ചാടുന്നത് മൂലം ഉണ്ടാവുന്നുണ്ട്. അമിതവണ്ണവും തടിയും മാത്രമല്ല പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉണ്ടാക്കുന്നത്. ഇതോടൊപ്പം ചേര്‍ന്ന വരുന്ന രോഗങ്ങള്‍ കൂടി വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കുടവയറിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ്. കാരണം ഇവരില്‍ ആര്‍ക്കാണ് അമിതവണ്ണം ഉണ്ടാവുന്നത് എന്നുള്ളതിനേക്കാള്‍ വണ്ണമില്ലാത്തവരിലെ കുടവയറാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ആറ് തരത്തിലുള്ള കുടവയറുകളാണ് ഉള്ളത്. ഇവക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഏതൊക്കെയാണ് കുടവയര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ലവ് ഹാന്‍ഡില്‍സ്
നിങ്ങളുടെ ശരീരത്തില്‍ ഇരുവശങ്ങളിലുമായി കാണപ്പെടുന്നതാണ് ലവ്ഹാന്ഡില്സ്. ഉദാസീനമായ ജീവിതശൈലിയാണ് ഇതിലെ വില്ലന്‍. അമിതമായ മദ്യപാനം, ഭക്ഷണത്തിലെ പഞ്ചസാരയും കാര്‍ബണുകളും, അമിതമായി കാര്‍ബോ ഹൈഡ്രേറ്റ് എന്നിവയെല്ലാം നമുക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളെല്ലാം വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇതിന് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം മദ്യപാനം കുറക്കുക, ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക, വ്യായാമം ചെയ്യുക എന്നുള്ളതാണ്.

സമ്മര്‍ദ്ദവും കുടവയറും
നിങ്ങളില്‍ അമിത സമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് പലപ്പോഴും കുടവയറായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ കൊഴുപ്പ് പൊക്കിളിന്റെ അടുത്തായാണ് അടിഞ്ഞ് കൂടുന്നത്. മാനസിക സമ്മര്‍ദ്ദമാണ് ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്നത്. വിട്ടുമാറാത്ത സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ വര്‍ദ്ധിപ്പിക്കുന്നു, ഇത് കൂടാതെ നിങ്ങള്‍ ധാരാളം കാപ്പി കുടിക്കുന്നതും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ഇടക്കിടെയുള്ള മലബന്ധം, അനാരോഗ്യകരമായ ഭക്ഷണം എല്ലാം ഇത്തരം വയറ് കൂടുന്നതിന് കാരണമാകുന്നുണ്ട്.

പ്രതിരോധിക്കാന്‍
ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ ഉറങ്ങാന്‍ പോവുന്നതിന് ശ്രദ്ധിക്കണം, ഇത് കൂടാതെ ശ്വസന വ്യായാമങ്ങള്‍, ഒരു നീണ്ട കുളി, അല്ലെങ്കില്‍ ധ്യാനം എന്നിവയെല്ലാം ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതാണ്. എന്നാല്‍ അമിതമായി വ്യായാമം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ യോഗ ചെയ്യുക, ദീര്‍ഘനേരം നടക്കുക, ഒരു ജിം സെഷന് പോലും നിങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ മഗ്നീഷ്യം ഉള്‍പ്പെടുത്തുക. ഇവയെല്ലാം കഴിക്കാവുന്നതാണ്.

താഴ്ന്ന വീര്‍ത്ത വയറ്
നിങ്ങളുടെ അടിവയറാണോ വീര്‍ത്തിരിക്കുന്നത് എന്നാല്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇതിന് കാരണം എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. അടുത്ത കാലത്തായി പ്രസവിച്ചവര്‍, കൂടുതല്‍ വ്യായാമം ചെയ്യുന്നവര്‍, ഇടക്കിടെ ഡയറ്റ് മാറ്റുന്നവര്‍ എല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിന് പരിഹാരം കാണുന്നതിനായി ആരോഗ്യകരമായ ഭക്ഷണ ശീലം, കൃത്യമായ വ്യായാമം, കൂടുതല്‍ വെള്ളം കുടിക്കുക എന്നിവയെല്ലാം ശീലമാക്കേണ്ടതാണ്.

ഗര്‍ഭകാലത്ത് പോലുള്ള വയറ്
നിങ്ങളുടെ വയറ് ഗര്‍ഭകാലത്തെ വയറ് പോലെയാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങള്‍ അടുത്ത് പ്രസവിച്ചതായിരിക്കാം എന്നുള്ളതാണ്. പ്രസവ ശേഷം നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സമയം കണ്ടെത്താതിരിക്കുമ്പോള്‍ അത് കൂടുതല്‍ അസ്വസ്ഥതകളും അമിതവണ്ണവും ഉണ്ടാക്കുന്നതാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യകരമായ കൊഴുപ്പ് കഴിക്കുന്നതും, കെഗല് വ്യായാമങ്ങള്‍ ചെയ്യുന്നതും ഫിഷ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലാം ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പെട്ടെന്ന് അമിതമായി വയറ് കൂടുന്നു
എന്നാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് കുടവയര്‍ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ ഇതിന് പിന്നിലെ കാരണം എന്താണെന്ന നോക്കാം. പലപ്പോഴും പല ഭക്ഷണത്തില്‍ ഉണ്ടാവുന്ന അലര്‍ജികള്‍ ഇതിന് പിന്നിലുണ്ടാവാം. ഇതോടൊപ്പം കുടലിലുണ്ടാവുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും ഇത്തരം വയറിന് കാരണമാകുന്നുണ്ട്. ഫ്രഷ് വെജിറ്റബിള്‍സ് പോലുള്ളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
