Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പശുവിൻ പാലോ ആട്ടിൻ പാലോ അമൃതിൻ ഗുണമാണ് ഇതിലൊന്നിൽ
പാൽ കുടിക്കുന്നത് നമ്മുടെയെല്ലാം നിത്യേനയുള്ള ഒരു ശീലമാണ്. എന്നാല്‍ അത് പലപ്പോഴും എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന കാര്യം പലപ്പോഴും അറിയുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് വളരെ വലിയ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. പശുവിൻ പാൽ അല്ലെങ്കിൽ ആട്ടിൻ പാൽ നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ഗുണങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. ആട്ടിൻ പാലിൽ പ്രോട്ടീൻ -9 g, കൊഴുപ്പ് - 10 g, കാൽസ്യം - 330 mg എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ പശുവിൻ പാലിൽ പ്രോട്ടീൻ - 8 g, കൊഴുപ്പ് - 1 g, കാൽസ്യം - 276 mg എന്നിവ കൊണ്ടും സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ പശുവിൻ പാലും ആട്ടിൻ പാലും കഴിക്കുന്നതിലൂടെ നിങ്ങൾക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പശുവിൻ പാൽ ആണോ ആട്ടിൻ പാലാണോ നിങ്ങളിൽ ഗുണങ്ങൾ കൂടുതൽ നൽകുന്നത് എന്ന് നമുക്ക് നോക്കാം. ഓരോ ദിവസവും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾ പാൽ കുടിക്കുമ്പോൾ അത് എന്തൊക്കെ തരത്തിലുള്ള ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് പാൽ കുടിക്കുമ്പോൾ. പാല്‍ നിങ്ങളിൽ നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

ആട്ടിൻ പാൽ
ആട്ടിൻ പാൽ അതിശയകരമായ ഗുണങ്ങളാണ് നിങ്ങളിൽ ഓരോരുത്തർക്കും നൽകുന്നത്. മാത്രമല്ല ഇത് നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എ, ഡി, സി, ഡി തുടങ്ങിയ വിറ്റാമിനുകൾ മുതൽ സുപ്രധാന ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ വരെ, നമ്മുടെ ശരീരത്തിന് പ്രധാനമായ ധാരാളം പോഷകങ്ങൾ ആട്ടിൻ പാലിൽ നിറഞ്ഞിരിക്കുന്നു. മറ്റുള്ള പാലിനെ അപേക്ഷിച്ച് ആട്ടിൻ പാലിൽ സോഡിയവും കാർബണുകളും വളരെയധികം കുറവാണ്. ഇത്തരം ആരോഗ്യകരമായ ഗുണങ്ങൾ ധാരാളം ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എളുപ്പത്തിൽ ദഹിക്കുന്നു
ആട്ടിൻ പാല്‍ എളുപ്പത്തിൽ ദഹിക്കുന്നുണ്ട്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം മികച്ചതാണ് ആട്ടിൻ പാല്‍. ആട്ടിൻ പാൽ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രാവിലെയോ അല്ലെങ്കിൽ രാത്രി കിടക്കുന്നതിന് മുൻപോ അൽപം ആട്ടിന്‍ പാൽ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നൽകുന്നതാണ്.

കാൽസ്യവും പ്രോട്ടീനും
പശുവിൻ പാലിനെ അപേക്ഷിച്ച് കാൽസ്യവും പ്രോട്ടീനും ധാരാളം ആട്ടിൻ പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്കും പല്ലുകൾക്കും ആരോഗ്യം നൽകുന്നതിനും ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന പല അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും കാൽസ്യവും പ്രോട്ടീനും അടങ്ങിയ ആട്ടിൻ പാൽ കുടിക്കുന്നതിലൂടെ അത് സന്ധിവാതം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോളിന്‍റെ അളവ് പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഉയർന്ന കൊളസ്ട്രോൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഹൃദയാരോഗ്യത്തെ വരെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും നമുക്ക് ആട്ടിന്‍ പാൽ ശീലമാക്കാവുന്നതാണ്.

ചര്‍മ്മത്തിൻറെ ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന് ചർമ്മം ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചർമ്മ സംബന്ധമായ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ദിവസവും ആട്ടിൻ പാൽ കുടിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്.

പോഷകങ്ങളെ ആഗിരണം ചെയ്യുന്നു
ശരീരത്തിലേക്ക് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും നല്ല മെറ്റബോളിസം നടക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് പലപ്പോഴും ആട്ടിൻ പാൽ. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ആട്ടിന്‍ പാൽ.

പശുവിൻ പാലിന്‍റെ ഗുണങ്ങൾ
ഒരു കപ്പ് പശുവിൻ പാലിലെ കൊഴുപ്പ് 3.25% ആണ് ഉള്ളത്. ഇതിൽ 149 കലോറിയും 7.9 ഗ്രാം കൊഴുപ്പും 4.6 ഗ്രാം പൂരിത കൊഴുപ്പും ഉണ്ട്. വിറ്റാമിൻ ഡി, എ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് പശുവിൻ പാൽ. അതിലൂടെ നിങ്ങളുടെ ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

പേശികളുടെ വികാസം
ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് മസിലുകൾക്ക് ബലക്കുറവും ശക്തിയും ഇല്ലാത്തത്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും പശുവിൻ പാൽ കുടിക്കാവുന്നതാണ്. ഇത് ഊർജ്ജത്തിന്‍റെ കലവറയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല ഇത് പേശീനിർമാണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കുന്നതിനും പേശീനിർമാണത്തിന് സഹായിക്കുകയും അതിനെ ക്രമപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

വാതരോഗങ്ങളെ പ്രതിരോധിക്കുന്നു
വാതരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും വെല്ലുവിളി ഉയർത്തുന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ വിഷാദ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉറക്കം നിങ്ങളുടെ മാനസിക നില എന്നിവയെ കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് പശുവിൻ പാൽ. മത്സ്യത്തിലും മാംസത്തിലും അടങ്ങിയിട്ടുള്ള പല ഘടകങ്ങളും പാലിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.

പാലിന്‍റെ അളവ്
നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട അളവിൽ പാല്‍ ഉപയോഗിച്ചാൽ അമൃതിന്‍റെ ഗുണമാണ് പാൽ നല്‍കുന്നത്. പ്രായപൂർത്തിയായ ഒരാൾ ദിവസവും 150 മില്ലി ലിറ്റർ പാൽ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കുന്നതിലൂടെ മുകളിൽ പറഞ്ഞ എല്ലാ വിധത്തിലുള്ള ഗുണങ്ങളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ പശുവിൻ പാലും ആട്ടിൻ പാലും ഒരു പോലെ ഗുണപ്രദമാണ്. എങ്കിലും കൊഴുപ്പ് പശുവിൻ പാലിലാണ് കുറവുള്ളത്.



Click it and Unblock the Notifications