Latest Updates
-
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ
മെലിഞ്ഞ സ്ത്രീകള്‍ക്ക് തടിക്കാന്‍ ഈ ഡയറ്റ് ധാരാളം
മെലിഞ്ഞിരിക്കുന്നു, തടിയില്ല, കവിള് ഒട്ടിയിരിക്കുന്നു എന്ന പരാതിയുമായി പലരും ഉണ്ട്. എന്നാല്‍ മെലിഞ്ഞാലും തടിച്ചാലും ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ പലരും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം അലസത കാണിക്കുമ്പോള്‍ അത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. എന്നാല്‍ അമിതവണ്ണത്തേക്കാള്‍ പലരും പേടിക്കുന്നത് മെലിഞ്ഞിരിക്കുന്നതാണ്. മെലിഞ്ഞിരിക്കുക എന്നത് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതും ആത്മവിശ്വാസം ഇല്ലാതാക്കുന്നതും ആണ്.

എന്നാല്‍ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. അതാണ് അമിതവണ്ണം വെക്കാതെ എങ്ങനെയാണ് തടി വര്‍ദ്ധിപ്പിക്കുക എന്നത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അമിതവണ്ണത്തിലേക്ക് പോവാതെ തടി വര്‍ദ്ധിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. സ്ത്രീകളില്‍ മെലിഞ്ഞിരിക്കുന്നവര്‍ക്ക് തടിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഭാരക്കൂടുതലും വെല്ലുവിളി ഉയര്‍ത്തുന്നു
ഭാരക്കൂടുതല്‍ പലപ്പോഴും സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധിയില്‍ നാം ശ്രദ്ധിക്കേണ്ടത് അമിതമായി ഭാരം കൂടാതിരിക്കുന്നതിനാണ്. എന്നാല്‍ ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ചിലര്‍ എത്ര ശ്രമിച്ചാലും ഭാരം വര്‍ദ്ധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും അവരുടെ ഭാരം കൂടുന്നില്ല എന്നത് ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില ഡയറ്റ് ടിപ്സുകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ലേഖനം സഹായിക്കുന്നു. എന്തൊക്കെയാണ് കഴിക്കേണ്ടത് എന്തൊക്കെ കഴിച്ചാല്‍ തടി വര്‍ദ്ധിക്കും എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

ഡ്രൈ ഫ്രൂട്ട്സ് കഴിക്കുക
ഡ്രൈ ഫ്രൂട്ട്സ് പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ ഇത് കഴിക്കുന്നത് അമിതമാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതേസമയം, അവയില്‍ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരീരഭാരം കൂടുതലുള്ളവര്‍ ഇത്തരം വസ്തുക്കള്‍ കഴിക്കാതിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ മെലിഞ്ഞവര്‍ തടിക്കുന്നതിന് വേണ്ടി ഡ്രൈ ഫ്രൂട്ട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക. പ്രഭാതഭക്ഷണത്തിന് അവ കഴിക്കാം. ഉണക്കമുന്തിരി ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ സഹായകമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ബദാം, വാല്‍നട്ട് എന്നിവയും കഴിക്കാം. ഇവ നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജസ്വലമായി നിലനിര്‍ത്തും. അതുകൊണ്ട് തന്നെ തടി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ദിവസവും ഒരു പിടി ഉണക്കമുന്തിരി ഉള്‍പ്പെടുന്ന ഡ്രൈഫ്രൂട്സ് കഴിക്കാവുന്നതാണ്.

ദോശ
ബ്രേക്ക് ഫാസ്റ്റ് എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നുള്ളതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ദോശ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ മെലിഞ്ഞവരെ തടിക്കുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനാണ് ദോശ. ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പാലുല്‍പ്പന്നങ്ങള്‍
പാലോ പാലില്‍ നിന്നുണ്ടാക്കുന്ന വസ്തുക്കളോ ദിവസവും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പാല് കുടിക്കുന്നത് നിങ്ങളുടെ ശരീരം എപ്പോഴും ഫിറ്റ് ആയും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍, നിങ്ങളുടെ ഭക്ഷണത്തില്‍ പാല്, തൈര്, ചീസ്, നെയ്യ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ അമിതവണ്ണം ഉള്ള ആളുകള്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യകരമായ ഭക്ഷണം
ശരീരഭാരം വര്‍ദ്ധിക്കുന്നില്ല എന്ന് പറയുമ്പോള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നാം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കേണ്ടതാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങള്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. എന്നാല്‍ ഈ സമയത്ത് നിങ്ങള്‍ ഭക്ഷണത്തിന്റെ വലിയൊരു ഭാഗം ഒരേസമയം കഴിക്കുന്നത് ഒഴിവാക്കണം. നേരിയതും കുറഞ്ഞതുമായ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുക. ഒരു സമയം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനുപകരം, നിങ്ങള്‍ക്ക് ഒരു ദിവസം അഞ്ച് മുതല്‍ ആറ് വരെ ചെറിയ ഭക്ഷണം കഴിക്കാം. ഇത് നിങ്ങളുടെ ക്ഷീണത്തെ ഇല്ലാതാക്കി ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

വിറ്റാമിനും മിനറല്‍സും
വിറ്റാമിനും മിനറല്‍സും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അമിതവണ്ണം എന്നതിനെ പേടിക്കാതെ കൃത്യമായ ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ശരീരഭാരം നിലനിര്‍ത്തുന്നതിനും സ്ത്രീകള്‍ വിറ്റാമിനും മിനറല്‍സും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ ആരോഗ്യത്തോടെ ഉള്ള ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും ഇത് ശീലമാക്കാവുന്നതാണ്. ആവശ്യത്തിന് വിറ്റാമിനും മിനറല്‍സും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications