Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
30 വയസ്സിന് ശേഷം തൈറോയ്ഡ് പ്രവര്‍ത്തനം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; ഈ ഭക്ഷണമാറ്റം പ്രധാനം
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ തൈറോയ്ഡ് രോഗത്തിന്റെ പിടിയിലാണെന്ന് കണക്കുകള്‍ പറയുന്നു. 42 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ത്യയില്‍ ഈ രോഗാവസ്ഥയാല്‍ ബുദ്ധിമുട്ടുന്നു. കഴുത്തിന്റെ മുന്‍വശത്തുള്ള ഒരു ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയഡ്. അത് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളെയും ടിഷ്യുകളെയും അവയവങ്ങളെയും ബാധിക്കുന്ന ഒരു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിക്ക് മെറ്റബോളിസം നിലനിര്‍ത്തുന്നതിലും ശരീരത്തിന്റെ വികസനം സാധ്യമാക്കുന്നതിലും നിര്‍ണായക പങ്കുണ്ട്. എന്നാല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ അത് ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുന്നു.
പ്രമേഹത്തിനും പൊണ്ണത്തടിക്കും ശേഷം ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ രോഗാവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. 30 വയസ്സിന് മുകളിലുള്ളവരില്‍ തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ പെട്ടെന്ന് കുതിച്ചുയരുന്നു. ഹൈപ്പോതൈറോയ്ഡിസം നിയന്ത്രിക്കാനും തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

ഹൈപോതൈറോയ്ഡ് പ്രശ്നങ്ങള്‍
* ക്ഷീണം
* മാനസികാവസ്ഥയിലെ മാറ്റം
* ശരീരഭാരം കൂടുന്നു
* മുടി കൊഴിച്ചില്‍
* പേശി ബലഹീനത
* തുടുത്ത മുഖം
* മലബന്ധം
* വരണ്ട തൊലി
* വര്‍ദ്ധിച്ച എല്‍.ഡി.എല്‍ കൊളസ്ട്രോള്‍
* സന്ധി വേദന

ഹൈപ്പോതൈറോയിഡിസത്തിനുള്ള ഭക്ഷണക്രമം
ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രവര്‍ത്തനത്തില്‍ ഭക്ഷണത്തിന് കാര്യമായ സ്വാധീനം ചെലുത്താനാകും. ചില ഭക്ഷണങ്ങള്‍ ഹൈപ്പോതൈറോയിഡിസത്തെ പ്രതികൂലമായി ബാധിക്കുകയും രോഗലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യും. എന്നാല്‍ അയോഡിന്‍, സെലിനിയം, സിങ്ക് തുടങ്ങിയ ചില പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കും. അയോഡൈസ് ചെയ്യാത്ത ഉപ്പ്, ഉപ്പില്ലാത്ത നട്സ്, ഓട്സ്, വാഴപ്പഴം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

അയോഡിന്‍ അടങ്ങിയ ഭക്ഷണം
തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ നമ്മുടെ ശരീരത്തിന് അയോഡിന്‍ ആവശ്യമാണ്. ശരീരത്തിന് അയഡിന്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍, അയഡിന്‍ അടങ്ങിയ ഭക്ഷണം കഴിച്ച് അത് നേടേണ്ടതുണ്ട്. എന്നിരുന്നാലും, വളരെയധികം അയോഡിന്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ചീസ്, പാല്, മത്സ്യം, കടല്‍പ്പായല്‍, മുട്ട എന്നിവ.

സെലിനിയം അടങ്ങിയ ഭക്ഷണങ്ങള്‍
സെലിനിയം അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. ബ്രസീല്‍ നട്സ്, ട്യൂണ, ചെമ്മീന്‍, ബീഫ്, ടര്‍ക്കി, കോഴി, പന്നി, മുട്ട, ഓട്സ്, തവിട്ട് അരി എന്നിവ സെലിനിയം അടങ്ങിയ ഭക്ഷണങ്ങളാണ്.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍
തൈറോയ്ഡിന്റെ ആരോഗ്യത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. മുത്തുച്ചിപ്പി, ബീഫ്, ഞണ്ട്, ധാന്യങ്ങള്‍, പന്നിയിറച്ചി, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, മത്തങ്ങ വിത്തുകള്‍, തൈര് എന്നിവയില്‍ നല്ല അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്.

ഹൈപ്പര്തൈറോയിഡിസത്തില് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഹൈപ്പര്‍തൈറോയിഡിസം ഉള്ള രോഗികള്‍ ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഉരുളക്കിഴങ്ങ്, ബീന്‍സ്, പയര്‍, പഞ്ചസാര, ശുദ്ധീകരിച്ച എണ്ണകള്‍ എന്നിവ ഒഴിവാക്കണം. കൂടാതെ രോഗികള്‍ മത്സ്യം, കക്കയിറച്ചി, കടല്‍പ്പായല്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവ കഴിക്കരുത്. ഗോയിട്രോജന് അടങ്ങിയ ഇനങ്ങളാണ് ഇവ. ഒരു വ്യക്തി ഇവ വലിയ അളവില്‍ കഴിക്കുകയാണെങ്കില്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തെ മോശമായി ബാധിച്ചേക്കാം. ഗോയിട്രോജന് അടങ്ങിയ ഭക്ഷണങ്ങളാണ് ബ്രസ്സല്‍ നട്സ്, കെയ്ല്‍, ബ്രോക്കോളി, കോളിഫ്ലവര്‍, കാബേജ്, സോയ പാല്, സോയാ സോസ്, വളരെയധികം ഗ്ലൂറ്റന്‍ എന്നിവ.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
അള്‍ട്രാ പ്രോസസ്ഡ് ഫുഡ്, മധുരം കൂടുതലായി അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഹോട്ട് ഡോഗ്, ഡോനട്ട്സ്, കുക്കികള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡുകള്‍ പരിമിതപ്പെടുത്തണം.

ശ്രദ്ധിക്കാന്‍
ഹൈപ്പോതൈറോയിഡിസം പൂര്‍ണ്ണമായും തടയാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ ജീവിതശൈലി പരിഷ്ക്കരിച്ചാല്‍ തൈറോയ്ഡ് പ്രശ്നങ്ങളുടെ അപകടസാധ്യത ഒഴിവാക്കാന്‍ സാധിക്കും. നാരുകള്‍, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. പ്രോസസ് ചെയ്ത ഭക്ഷണം, മദ്യം, സിഗരറ്റ് മുതലായവ ഒഴിവാക്കുക.



Click it and Unblock the Notifications