Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രമേഹം പരിധി വിട്ടുയര്‍ന്നാല്‍ ലക്ഷണങ്ങള്‍ അപകടകരം
ജീവിത ശൈലിയിലെ മാറ്റവും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ ഒന്നാണ് പ്രമേഹം എന്ന രോഗാവസ്ഥയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം ഒരു അവസ്ഥയെ പലരും നേരിടേണ്ടി വരുന്നത്. ഇത് പക്ഷേ അളവില്‍ കൂടുതലായാല്‍ ജീവന് തന്നെ പ്രശ്നമായി വരുന്ന അവസ്ഥയുണ്ടാവുന്നു. കൃത്യമായ വ്യായാമം, ഭക്ഷണശീലം, മരുന്നുകള്‍, യോഗ എന്നിവയിലൂടെ നമുക്ക് പ്രമേഹത്തെ ഒരു പരിധി വരെ നിലക്ക് നിര്‍ത്താന്‍ സാധിക്കുന്നു. പക്ഷേ പ്രമേഹം അനിയന്ത്രിതമായ അവസ്ഥയിലേക്ക് എത്തുന്നതിന്റെ ഫലമായി ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.

ഇത്തരം മുന്നറിയിപ്പുകള്‍ നമ്മള് ശ്രദ്ധിക്കാതെ വിടുന്നതാണ് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കുന്നതിന് ശ്രദ്ധിക്കണം. പ്രമേഹ ലക്ഷണങ്ങളില്‍ പലര്‍ക്കും പരിചയമുള്ളതാണ് മുറിവ് ഉണങ്ങാന്‍ പ്രയാസമാവുന്നത്. ഇത് പലരും ശ്രദ്ധിക്കുന്ന ഒന്നാണ്. പതിവായി വേദനയോ അസ്വസ്ഥതകളോ ഉണ്ടെങ്കിലും ശ്രദ്ധ വേണം. നമ്മള് ശ്രദ്ധിച്ചിട്ടും ലക്ഷണങ്ങള്‍ കുറഞ്ഞില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശരീരഭാരം കുറയുന്നു
അകാരണമായി നിങ്ങളുടെ ശരീരഭാരം കുറയുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് എന്ത് കാരണം കൊണ്ടാണ് ശരീരഭാരം കുറയുന്നത് എന്ന് അറിയാത്തത് മൂലം. എന്നാല്‍ പ്രമേഹത്തിന്റെ അളവ് പരിധിയിലും കൂടുതലുള്ള ഒരു വ്യക്തിയാണെങ്കില്‍ അവര്‍ക്ക് ഭക്ഷണത്തിന് ശേഷവും പലപ്പോഴും ശരീരഭാരം വളരെയധികം കുറയുന്നു. ഇതിന്റെ കാരണം എന്ന് പറയുന്നത് ഇവര്‍ക്ക് മൂത്രത്തില്‍ നിന്ന് ധാരാളം കലോറി നഷ്ടപ്പെടുന്നതാണ്. കാരണം ഇവരുടെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ പ്രമേഹത്തിനെ കുറക്കുന്നതിനുള്ള നടപടികള്‍ നാം സ്വീകരിക്കേണ്ടതാണ്.

ക്ഷീണവും തളര്‍ച്ചയും കൂടുതല്‍
ക്ഷീണം വരുമ്പോള്‍ നാം എല്ലാവരും വിശ്രമിക്കുന്നു. കുറച്ച് സമയത്തെ വിശ്രമത്തിന് ശേഷം പലപ്പോഴും നിങ്ങളില്‍ തളര്‍ച്ചയും ക്ഷീണവും മാറുന്നു. എന്നാല്‍ എത്രയൊക്കെ വിശ്രമിച്ചാലും ക്ഷീണം മാറാത്തതിന് പിന്നില്‍ പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ ശരീരം വിശ്രമത്തിലേക്കും ക്ഷീണത്തിലേക്കും ശരീരത്തെ നയിക്കുന്നു. ഇതിന്റെ ഫലമായി നമുക്ക് എത്ര നേരം വിശ്രമിച്ചാലും ക്ഷീണം വിട്ടുമാറുന്നില്ല.

ഉണങ്ങാത്ത മുറിവുകള്‍
മുറിവുകള്‍ ഉണങ്ങാത്തത് നിങ്ങളില്‍ അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. പലപ്പോഴും മുറിവുകള്‍ അണുബാധകള്‍, വ്രണങ്ങള്‍ എന്നിവ എത്ര സമയം കഴിഞ്ഞാലും മാറാതെ നില്ക്കുന്നു. ഇതിന്റെ കാണം എന്താണെന്ന് വെച്ചാല്‍ അണുബാധയെ ഇല്ലാതാക്കുന്ന വെളുത്ത രക്താണുക്കള്‍ പലപ്പോഴും പൂര്ണനമായും ഗ്ലൂക്കോസിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്. ഇതിന്റെ ഫലമായി മുറിവുകള്‍ ഉണങ്ങുന്നതിന് കാലതാമസം നേരിടുകയും ചിലരില്‍ ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. മോണയില്‍ നിന്ന് രക്തം വരുന്നത്, ചെറിയ മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ സുഖപ്പെടാതെയാവുന്നു. മാത്രമല്ല ഇത് സാവധാനം സുഖപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നു.

കാഴ്ച മങ്ങുന്നു
കാഴ്ച മങ്ങുന്നത് ആശങ്കയുയര്‍ത്തുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിയില്‍ കവിയുന്നതിന്റെ ഫലമായാണ് നിങ്ങളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. കണ്ണിന് കാഴ്ച കുറയുന്നതും കാഴ്ച ശക്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും പല വിധത്തിലുള്ള വെല്ലുവിളികളെ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ ഫ്ലോട്ടറുകള്‍ എന്നറിയപ്പെടുന്ന ചെറിയ പാടുകള്‍ ഉണ്ടാവുന്നു. ഇത് മൂലം കണ്ണിന്റെ ലെന്‍സ് ചുരുങ്ങുകയോ വീര്‍ക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇതാണ് പലപ്പോഴും കാഴ്ച മങ്ങുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നത്.

ഇടയ്ക്കിടെ വേദനകള്‍
ശരീരത്തില്‍ ഓരോ അവയവത്തിലും ഉണ്ടാവുന്ന വേദനകള്‍ വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇതിന്റെ കാരണം പലപ്പോഴും ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് തന്നെയായിരിക്കാം. തോളിലുണ്ടാവുന്ന വേദന, ബോധക്ഷയം, ശ്വാസതടസ്സം, നെഞ്ചിലും കൈകളിലും താടിയെല്ലിലും ഉണ്ടാവുന്ന അസ്വസ്ഥത എന്നിവയെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെയാണ്. വളരെ അപകടകരമായ അവസ്ഥയാണ് ഇതിലൂടെ ആരോഗ്യത്തിനുണ്ടാവുന്നത്. രക്തത്തിലെ കൂടുതല്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് അപകടകരമായി മാറും എന്നതാണ് ശരീരം കാണിച്ച് തരുന്നത്.



Click it and Unblock the Notifications
