Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഓട്ടിസം, സെറിബ്രല്‍ പാള്‍സി; കുട്ടികളില്‍ കണ്ടുവരുന്ന 5 ന്യൂറോളജിക്കല്‍ തകരാറുകള്‍

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് തലച്ചോറ്. മസ്തിഷ്കത്തിന്റെയോ നാഡീവ്യൂഹത്തിന്റെയോ തകരാറുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍. ഇതിന്റെ കാഠിന്യം അനുസരിച്ച് അത് മാനസികമോ ശാരീരികമോ ആയ ലക്ഷണങ്ങളില്‍ കലാശിക്കുകയും വൈകല്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഒരു കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ തന്നെ മസ്തിഷ്കം വികസിക്കാന്‍ തുടങ്ങുകയും കൗമാരം വരെ ശൈശവാവസ്ഥയില്‍ അത് വികസിക്കുന്നത് തുടരുകയും ചെയ്യുന്നു. മസ്തിഷ്ക കോശങ്ങള്‍ ജനനത്തിനു മുമ്പാണ് രൂപപ്പെടുന്നത്. എന്നിരുന്നാലും നാഡീ ബന്ധങ്ങള്‍ പിന്നീട് വികസിക്കുന്നതാണ്. എല്ലാ ന്യൂറോളജിക്കല്‍ അവസ്ഥകള്‍ക്കും കാരണം തലച്ചോറും നട്ടെല്ലും ഉള്‍പ്പെടുന്ന നാഡീവ്യവസ്ഥയാണ്. ചലനം, കാഴ്ച, കേള്‍വി എന്നിവ ഉള്‍പ്പെടെ മനുഷ്യശരീരത്തിലെ എല്ലാറ്റിനെയും നിയന്ത്രിക്കുന്നത് നാഡീവ്യവസ്ഥയാണ്. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഓട്ടിസം
കുട്ടികളെ ബാധിക്കുന്ന എറ്റവും പ്രധാനപ്പെട്ട ന്യൂറോളജിക്കല്‍ തകരാറാണ് ഓട്ടിസം. സാമൂഹികവും ആശയവിനിമയപരവുമായ കഴിവുകളുടെ അഭാവവം പ്രതിനിധീകരിക്കുന്ന ഒരു ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡര്‍ ആണിത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സമൂഹത്തില്‍ ഓട്ടിസം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിതമായ ഫോണ്‍, ടിവി, കമ്പ്യൂട്ടര്‍ ഉപയോഗം, വളര്‍ച്ചാ പ്രായത്തിലുള്ള സാമൂഹിക ഇടപെടലിന്റെ അഭാവം തുടങ്ങിയ ഘടകങ്ങള്‍ രോഗലക്ഷണങ്ങളെ വഷളാക്കും. ഓട്ടിസം നിര്‍ണ്ണയിക്കാന്‍ രക്തപരിശോധനകളോ ഇമേജിംഗ് പഠനങ്ങളോ ഇല്ല. ഇത് രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ്. ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ചികിത്സിക്കാന്‍ മരുന്നുകളൊന്നും ലഭ്യമല്ല. ഒക്യുപേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍
കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന മറ്റൊരു ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡര്‍ ആണ് ഹൈപ്പര്‍ ആക്ടിവിറ്റി. ഈ അവസ്ഥയില്‍ കുട്ടികള്‍ വളരെ ആക്രമണോത്സുകരായിരിക്കും. എപ്പോഴും ഉയര്‍ന്ന ആവേശം പ്രകടിപ്പിക്കുന്നു, അല്പനേരം പോലും ഒരിടത്ത് ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ ബോറടിക്കും. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. കുട്ടിക്ക് സാധാരണ അല്ലെങ്കില്‍ ശരാശരിക്ക് മുകളിലുള്ള ബുദ്ധി ഉണ്ടായിരിക്കും. ബുദ്ധി സാധാരണമാണെങ്കിലും ശ്രദ്ധക്കുറവ് കാരണം അവരുടെ പ്രകടനം അനുയോജ്യമായിരിക്കില്ല.
സെറിബ്രല്‍ പാള്‍സി
ഒരു കുട്ടിയുടെ സ്വാഭാവിക കഴിവുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് സെറിബ്രല്‍ പാള്‍സി. ഇത് സാധാരണയായി പ്രസവത്തിന് മുമ്പോ പ്രസവസമയത്തോ അല്ലെങ്കില്‍ കുട്ടിക്കാലത്തോ സംഭവിക്കുന്ന മസ്തിഷ്ക ക്ഷതം മൂലമാണ് സംഭവിക്കുന്നത്. കുട്ടികളില്‍ സംഭവിക്കുന്ന ഏറ്റവും സാധാരണമായ ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളില്‍ ഒന്നാണിത്. ഈ അസുഖം കുട്ടികളില്‍ നടത്തം, നില്ക്കല്, മൂത്രസഞ്ചി നിയന്ത്രണം, ഭക്ഷണം കഴിക്കല്‍, സംസാരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന ചലനങ്ങള്‍ പോലും ബുദ്ധിമുട്ടിലാക്കുന്നു. ഇതിന് കൃത്യമായ ചികിത്സയില്ലെങ്കിലും ഈ അവസ്ഥയുടെ ലക്ഷണങ്ങളെ നേരിടാന്‍ സഹായിക്കുന്ന ചില ചികിത്സകളുണ്ട്.
ഡിസ്ലെക്സിയ
കുട്ടികളില്‍ കണ്ടുവരുന്ന സാധാരണ ന്യൂറോ ഡെവലപ്മെന്റല്‍ തകരാറാണ് ഡിസ്ലെക്സിയ. ഈ തകരാറ് ഉള്ള കുട്ടികള്‍ക്ക് ഉച്ചരിക്കാനും എഴുതാനും വായിക്കാനും കൃത്യമായി മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടാകുന്നു. ഈ ന്യൂറോളജിക്കല്‍ തകരാറിന്റെ മൂലകാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍, നേരത്തെയുള്ള രോഗനിര്‍ണയം നടത്തിയാല്‍, ഈ തകരാറുള്ള കുട്ടികള്‍ക്ക് ശരാശരി നിലവാരത്തേക്കാള്‍ കൂടുതല്‍ വായിക്കാന്‍ കഴിയും.
ഡിസ്പ്രാക്സിയ
ഡിസ്പ്രാക്സിയ കൂടുതലായി കാണപ്പെടുന്നത് കുട്ടികളിലാണ്. ശാരീരിക ചലനങ്ങളെ ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥയാണ് ഇത്. ഈ വൈകല്യമുള്ള കുട്ടികള്‍ക്ക് അവരുടെ ഭാവവും സമനിലയും നിലനിര്‍ത്താന്‍ കഴിയില്ല. ജനനം മുതല്‍ പേശീചലനത്തെ നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ഡിസ്പ്രാക്സിയയ്ക്ക് പ്രത്യേക കാരണങ്ങളൊന്നുമില്ല. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി, പ്രോസസ് ഓറിയന്റഡ് ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ ഈ അവസ്ഥയുള്ള കുട്ടികള്‍ അല്പം മെച്ചപ്പെടും. കുട്ടിയുടെ ശ്രദ്ധ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില മരുന്നുകളുമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
