കൊഴുപ്പ് കുറക്കാനും തടിയൊതുക്കാനും ഈ ചായ

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളിയാണ് എപ്പോഴും അമിതവണ്ണം. ഇത് കുറയ്ക്കുക എന്നത് ഒരു ശ്രമകരമായ ജോലിയാണെന്ന് തോന്നുമെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയ പരിശ്രമം വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ ദിനചര്യയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് വലിയ അളവില്‍ തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഒരു ഗ്ലാസ്സ് ചായ പോലും നമുക്ക് ഇതിന് പരിഹാരം എന്ന നിലക്ക് കാണാവുന്നതാണ്. ബ്ലാക്ക് സോയാബീന്‍ ചായ എന്തുകൊണ്ടും അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ജാപ്പനീസ് ചായയാണ് ഇത്. അതുകൊണ്ട് തന്നെ ഇതിനെ കുറോമേ ടീ എന്നും അറിയപ്പെടുന്നുണ്ട്.

Black Soybean Tea Can Help You With Weight Loss

ബ്ലാക്ക്‌സോയാബീനില്‍ ധാരാളം ആന്തോസയാനിന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് ലിപിഡ് മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്തുന്നു. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിരവധി ഹൃദയ രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്ന നിരവധി വിറ്റാമിനുകളും ഇതിലുണ്ട്. എന്നാല്‍ എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതായി മാറുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബ്ലാക്ക്‌സോയാബീന്‍ ചായ തയ്യാറാക്കുന്നതിലൂടെ അത് എന്തൊക്കെ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നമുക്ക് ബ്ലാക്ക്‌സോയാബീന്‍ ചായ കുടിക്കാവുന്നതാണ്. കുറോമ ചായയില്‍ ആന്തോസയാനിന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുകയും ദീര്‍ഘനേരം നിങ്ങളെ വിശപ്പില്ലാതെ നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ തന്നെയാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. ഇനി എല്ലാ ദിവസവും ഈ ചായ കുടിക്കുന്നത് നല്ലതാണ്.

ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നു

പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ നിങ്ങളില്‍ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ ചായ ശീലമാക്കാവുന്നതാണ്. മറ്റ് ചായകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലാക്ക് സോയാബീന്‍ ചായ കഫീന്‍ രഹിതമാണ്. കഫീന്‍ ഉള്ള ചായ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു. മലബന്ധം, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കുന്ന നിരവധി പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഈ ചായ കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് കഴിക്കാന്‍ അവസരമുണ്ടാക്കേണ്ടതാണ്.

ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യത്തിന് നല്ലത്

ബ്ലാക്ക് സോയാബീന്‍ ചായയുടെ മറ്റൊരു പ്രധാന ഗുണം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും എന്നതാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നത് ശരീരത്തിലെ രക്തയോട്ടം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും, ഇത് ധമനികളിലെ തടസ്സത്തെ ഇല്ലാതാക്കുകയും ഹൃദയാഘാതം പോലെ മറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ബ്ലാക്ക്‌സോയാബീന്‍ ചായ.

 പ്രമേഹത്തെ പ്രതിരോധിക്കുന്നു

പ്രമേഹത്തെ പ്രതിരോധിക്കുന്നു

പ്രമേഹ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഈ ചായ ശീലമാക്കാവുന്നതാണ്. ഇതിലൂടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഈ ചായ പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ഈ ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് എന്തുകൊണ്ടും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആന്റി ഏജിംഗ്

ആന്റി ഏജിംഗ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ആന്റിഏജിംഗ് പ്രശ്‌നങ്ങള്‍. എന്നാല്‍ ആന്റിഓക്സിഡന്റുകളുടെ പവര്‍ഹൗസാണ് ബ്ലാക്ക് സോയാബീന്‍ ടീ, ചര്‍മ്മത്തെ ഫ്രീ-റാഡിക്കല്‍ നാശത്തില്‍ നിന്ന് ഇത് സംരക്ഷിക്കുന്നു. ഇത് സെല്‍, ടിഷ്യു പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്തുന്നു, അകാല വാര്‍ദ്ധക്യം തടയാന്‍ സഹായിക്കുന്നു, കൂടാതെ ചര്‍മ്മത്തെ മൃദുവായി സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. ഇനി വാര്‍ദ്ധക്യം എന്നത് നിങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.

കറുത്ത സോയാബീന്‍ ചായ ഉണ്ടാക്കാന്‍

കറുത്ത സോയാബീന്‍ ചായ ഉണ്ടാക്കാന്‍

കുറച്ച് കറുത്ത സോയാബീന്‍ ചൂടുള്ള ചട്ടിയില്‍ വറുക്കുക. ഇത് പിളര്‍ന്ന് വരുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് അതിലേക്ക് വെള്ളം ഒഴിച്ച് അതില്‍ വറുത്ത കറുത്ത സോയാബീന്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ചൂടില്‍ നിന്ന് എടുക്കുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് ഇത് നല്ലതുപോലെ മാരിനേറ്റ് ചെയ്യുക. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് നോക്കാം. ഇതില്‍ പറഞ്ഞിട്ടുള്ള നുറുങ്ങുകളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ എല്ലാ ഉള്ളടക്കവും പൂര്‍ണ്ണമായും ഇന്റര്‍നെറ്റില്‍ ലഭ്യമായ ഗവേഷണത്തെയും ഡാറ്റയെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍, ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുതെന്നും നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിനുമുമ്പ് ഒരു ഡോക്ടറെ സമീപിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

Story first published: Tuesday, July 6, 2021, 16:54 [IST]
X
Desktop Bottom Promotion