Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഈ ചെറുവിത്തില്‍ തടി, കൊളസ്‌ട്രോള്‍, പ്രമേഹം പരിഹരിക്കാം: പക്ഷേ കഴിക്കേണ്ടതിങ്ങനെ
ഫ്‌ളാക്‌സ് സീഡ് അഥവാ ചെറുചണ വിത്ത് ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ്. നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്‍. പ്രമേഹം കൃത്യമായി കുറക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറക്കാനും എന്ന് വേണ്ട പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചെറുചണവിത്ത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മറ്റ് വിറ്റാമിനുകള്‍ എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് ഫ്‌ളാക്‌സ് സീഡ്. എപ്പോഴും ഏത് ഭക്ഷണവും കഴിക്കുന്ന രീതിയിലാണ് അതിന്റെ ആരോഗ്യ ഗുണങ്ങളും നിലനില്‍ക്കുന്നത്.

പ്രമേഹത്തിന് മരുന്നായി കഴിക്കാവുന്നതാണ് ശരിക്കും ചണവിത്തുകള്‍. മത്സ്യം ഇഷ്ടമല്ലാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഗുണം ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ചണവിത്തുകള്‍. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് വരെ സഹായിക്കുന്ന ഒരു ഘടകമാണ്. എന്നാല്‍ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ കൃത്യമായ രീതിയില്‍ ലഭിക്കുന്നതിന് വേണ്ടി എങ്ങനെ ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാം. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ഭക്ഷണത്തില്‍ ഉപയോഗിക്കേണ്ടത് എങ്ങനെ?
ചണവിത്തുകള്‍ ഭക്ഷണത്തില്‍ എപ്രകാരം ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇത് പച്ചക്ക് ഒരിക്കലും കഴിക്കാന്‍ ശ്രമിക്കരുത്. വറുത്ത് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ ഇത് കഴിക്കേണ്ട രീതികള്‍ എപ്രകാരമെന്ന് നമുക്ക് നോക്കാവുന്നതാണ്. ഭക്ഷണത്തിന് വേണ്ടി നമുക്ക് ഫ്‌ളാക്‌സ് സീഡ് എടുത്ത് അത് വറുത്ത് പൊടിച്ച് വേണം ഉപയോഗിക്കുന്നതിന്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുഡ്ഡിംങ്, കഞ്ഞി, ലഡ്ഡു, സാലഡ്, തൈര് എന്നിവയില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണത്തെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് പൊടിച്ച് ചേര്‍ക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം വരുന്നും ഇല്ല.

ഭക്ഷണത്തില്‍ ഉപയോഗിക്കേണ്ടത് എങ്ങനെ?
പലരും പല അവസരങ്ങളിലും ചണവിത്തിന്റെ എണ്ണ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ചിലരെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇതതിലുള്ള അവശ്യ ആസിഡുകള്‍ പലപ്പോഴും നിങ്ങളില്‍ രക്തസ്രാവം വര്‍ദ്ധിപ്പിക്കുകയും കോശജ്വലന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇത്തരം എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഒരിക്കലും ചൂടോടെ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. തണുപ്പിച്ച് വേണം ഉപയോഗിക്കുന്നതിന്.

ഭക്ഷണത്തില്‍ ഉപയോഗിക്കേണ്ടത് എങ്ങനെ?
അത് മാത്രമല്ല നിങ്ങള്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരിക്കലും അത് പൊടിക്കാതെ ഉപയോഗിക്കരുത്. എപ്പോഴും പൊടിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. കാരണം ചണവിത്തിന്റെ പുറത്തുള്ള തൊലിയെ പലപ്പോഴും ദഹന നാളത്തിന് ദഹിപ്പിക്കാന്‍ സാധിക്കുകയില്ല. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. കൃത്യമായ ദഹനത്തിന് വെള്ളം അത്യാവശ്യമാണ് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. കാരണം ഫൈബര്‍ കണ്ടന്റ് ഉള്ളത് കൊണ്ട് തന്നെ അത് ദഹിപ്പിക്കുന്നതിന് വേണ്ടി വെള്ളം ആവശ്യമാണ്.

മികച്ച മാര്‍ഗ്ഗം
നിങ്ങളുടെ ഭക്ഷണത്തില്‍ ചണവിത്ത് ഉള്‍പ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന് പറയുന്നത് നിങ്ങള്‍ക്ക് അത് വെള്ളത്തില്‍ കലക്കി കുടിക്കാം എന്നതാണ്. അതിന് വേണ്ടി എട്ട് ഒണ്‍സ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പൊടിച്ച ചണവിത്ത് ചേര്‍ക്കുക. അതിന് ശേഷം ഇതിലേക്ക് അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് കുടിക്കാം. ഇനി ഇത്തരത്തില്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ചണവിത്ത് പൊടിച്ച്, സൂപ്പിലോ സ്മൂത്തിയിലോ അല്ലെങ്കില്‍ തൈര്, ഉപ്പേരികള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. കൂടാതെ കേക്കുകള്‍, കുക്കസ് എന്നിവയിലും ഇത് ചേര്‍ക്കാവുന്നതാണ്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറക്കുന്നതിനും ചണവിത്ത് സഹായിക്കുന്നുണ്ട്. വറുത്ത ചണവിത്താണ് ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നത്. ഇത് കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട് ചണവിത്ത്. ചണവിത്തില്‍ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ലയിക്കുന്ന നാരുകള്‍, ലിഗ്‌നം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ് എന്ന് കാര്യത്തില്‍ സംശയം വേണ്ട. കഒളസ്‌ട്രോള്‍ നിയന്ത്രിക്കപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നമുക്ക് സാധിക്കുന്നു. അതുകൊണ്ട് ചണവിത്തിന്റെ ഗുണങ്ങള്‍ ഇതിലൊന്നും തീരുന്നില്ല എന്നത് നാം ഓര്‍ത്തിരിക്കണം.

അമിതവണ്ണത്തെ കുറക്കാന്‍
അമിതവണ്ണം ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളിലും പ്രശ്‌നമുണ്ടാക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി ചണവിത്തുകള്‍ സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫൈബര്‍ നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുകയും വയറ് നിറഞ്ഞത് പോലെ തോന്നുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് മികച്ച ദഹനത്തോടൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണശീലവും അത് വഴി ആരോഗ്യകരമായ ശരീരഭാരവും ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ ചണവിത്ത് ഭക്ഷണത്തിന്റെ ഭാഗമാക്കാം.



Click it and Unblock the Notifications











