Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
മികച്ച ഗുണത്തിന് ബദാം ഇങ്ങനെ വേണം
മികച്ച ഗുണത്തിന് ബദാം ഇങ്ങനെ വേണം
ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നതില് ഏറെ മുന്‍പന്തിയിലാണ് ബദാം അഥവാ ആല്‍മണ്ട്സ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണിത്. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം, വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മോണോ സാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരു പോലെ അടങ്ങിയ ഒന്നാണിത്.
ബദാം പലരും പല തരത്തിലാണ് കഴിയ്ക്കാണ്. പലപ്പോഴായാണ് കഴിയ്ക്കാറും. ചിലര്‍ ഇത് സ്നാക്സായി കഴിയ്ക്കും, ഇതില്‍ ഉപ്പിട്ടു വറുത്തു കഴിയ്ക്കുന്നവരുണ്ട്. ചിലര്‍ ഇത് തൊലിയോടെ കുതിര്‍ത്തു കഴിയ്ക്കും. ചിലര്‍ തൊലി കളഞ്ഞു കഴിയ്ക്കും. കുതിര്ത്തല്ലാതെ കഴിയ്ക്കുന്നവരുമുണ്ട്.
ബദാമിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിനു ലഭിയ്ക്കണമെങ്കില്‍ ഇത് കൃത്യമായി രീതിയില്‍ കഴിയ്ക്കുന്നതാണ് നല്ലത്. ഇതെങ്ങനെ കഴിയ്ക്കണമെന്നും ഇതിന്റെ ഗുണങ്ങളും അറിയൂ.

ബദാം കുതിര്‍ത്തു തന്നെ
ബദാം കുതിര്‍ത്തു തന്നെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ഇതിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകങ്ങളുണ്ട്. ഇതു പോഷകങ്ങള്‍ ശരീരത്തിനു ലഭിയ്ക്കുന്നതില്‍ നിന്നും തടയുന്ന ഒന്നാണ്. കുതിര്‍ത്തു കഴിയുമ്പോള്‍ ഈ ഘടകം നീങ്ങും. ഇത് ശരീരത്തിന് പോഷകങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വെളളത്തില്‍ കുതിര്‍ന്നാല്‍ ബദാം ലിപാസ് എന്നൊരു എന്‍സൈം പുറത്തു വിടുന്നുണ്ട്. ഇത് കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് കുതിര്‍ത്ത ബദാം. ഇത് കുതിര്‍ത്തി കഴിയുമ്പോള്‍ ദഹിയ്ക്കുവാന്‍ ഏറെ എളുപ്പമാണ്. ഇതിലെ നാരുകള്‍ നല്ല ശോധന നല്കുന്നു.

രാവിലെ വെറും വയറ്റിലോ
രാവിലെ വെറും വയറ്റിലോ അല്ലെങ്കില്‍ പ്രാതലിനൊപ്പമോ ഇതു കഴിയ്ക്കാം. മറ്റേതു സമയത്തേയക്കാളും രാവിലെയാണ് ഇതു കഴിയ്ക്കുവാന്‍ ഏറെ നല്ലത്. ഇത് ഒരു ദിവസത്തേയ്ക്കു മുഴുവനുള്ള ഊര്‍ജം ശരീരത്തിന് നല്കുന്ന ഒന്നാണ്

ബദാമില്‍
ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്. കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്ഡിഎല്‍) അളവ് ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ് കുറയ്ക്കുകയും ചെയ്യും.

ശരീരത്തിന് ചില പ്രത്യേക ഗുണങ്ങള്‍
ശരീരത്തിന് ചില പ്രത്യേക ഗുണങ്ങള്‍ ലഭിയ്ക്കുവാന്‍ രാവിലെ ഈ സമയത്ത് ഇതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും. വെറുംവയറ്റില്‍ എന്തു കഴിച്ചാലും ഇതിന്റെ ഗുണം ശരീരത്തിന് പൂര്‍ണമായി ലഭിയ്ക്കുമെന്നതിനാല്‍ ഇതു രാവിലെ കഴിയ്ക്കുന്നതാണ് നല്ലത്.

ബദാം ആരോഗ്യകരമായി കഴിയ്ക്കുവാന്‍
ബദാം ആരോഗ്യകരമായി കഴിയ്ക്കുവാന്‍ മറ്റു രണ്ടു രീതികള്‍ കൂടിയുണ്ട്. ഇത് കുതിര്‍ത്ത് അരച്ചു പാലില്‍ ചേര്‍ത്തു കഴിയ്ക്കാം. കുട്ടികള്‍ക്ക് ഇത് ഏറെ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് കുട്ടികളിലെ ബുദ്ധി ശക്തിയ്ക്കും ഏറെ നല്ലതാണ്. പുരുഷന്മാര് പാലില്‍ ഇതു കലക്കി രാത്രി കിടക്കാന്‍ പോകുന്നത് ശേഷി വര്‍ദ്ധനവിന് മികച്ചതാണ്.

കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം
കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യും.

ബദാം രാത്രി മുഴുവന്‍
ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു വച്ചാലാണ് നല്ല പോലെ കുതിരുക. അതായത് എട്ടു മണിക്കൂറെങ്കിലും ഇതു വെള്ളത്തിലിട്ടു വയ്ക്കണം. ഇതു മുളപ്പിച്ചും കഴിയ്ക്കാം. ഇതിനായി 12 മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു വയ്ക്കണം.



Click it and Unblock the Notifications