Just In
- 1 hr ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 9 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- 10 hrs ago
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- 12 hrs ago
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
Don't Miss
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
വര്‍ക്കൗട്ടിന് മുന്‍പ് ഈ സ്നാക്സ് സ്റ്റാമിന വര്‍ദ്ധിപ്പിക്കും
ആരോഗ്യസംരക്ഷണത്തിന് വളരെ വലിയ മാറ്റങ്ങള്‍ വരുന്ന ഒരു സമയമാണ് ഇപ്പോള്‍. പ്രത്യേകിച്ച് വര്‍ക്കൗട്ടുകളും മറ്റും ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ള കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം. എന്നാല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് മുന്‍പ് കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. ആരോഗ്യം എന്നത് അതിപ്രധാനമായ ഈ സമയത്ത് വര്‍ക്കൗട്ടിന് മുന്‍പ് നാം കഴിക്കേണ്ടതും നിര്ബന്ധമയതും ആയ ചില സനാക്സ് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
അതിലുപരി ഇത്തരം സ്നാക്സുകള്‍ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ളതും നാമെല്ലാവരും അറിഞ്ഞിരിക്കണം. അര മണിക്കൂറോ ഒരു മണിക്കൂറോ ജിമ്മില്‍ ചിലവഴിക്കുമ്പോള്‍ അതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ ഗുണങ്ങളും കൃത്യമായി മനസ്സിലാക്കണം. നല്ല ആരോഗ്യത്തിനും ശരീരത്തിന്റെ അമിതഭാരം കുറക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് ചില സ്നാക്സ് നിര്‍ബന്ധമായും നിങ്ങള്‍ക്ക് കഴിക്കാം. ഏതൊക്കെ സ്നാക്സ് ആണ് വര്‍ക്കൗട്ടിന് മുന്‍പ് നിങ്ങള്‍ ശീലമാക്കേണ്ടത് എന്ന് നോക്കാം.

ബനാന സ്മൂത്തി
വളരയധികം ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ബനാന സ്മൂത്തി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് മുന്‍പ് ഒരു ഗ്ലാസ്സ് ബനാന സ്മൂത്തി കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാവുന്ന പല പ്രശ്നങ്ങളേയും പരിഹരിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് വര്‍ക്കൗട്ടിന് മുന്‍പ് ബനാന സ്മൂത്തി കഴിക്കാവുന്നതാണ്. ഇതിലുള്ള അന്നജത്തിന്റെയോ പെക്റ്റിന്റെയോ സാന്നിധ്യം കാരണം ഇത് നിങ്ങളെ ആക്റ്റീവ് ആയി നിലനിര്‍ത്തുന്നതിനും ബനാന സ്മൂത്തി സഹായിക്കുന്നു. കൂടാതെ ഇതിലുള്ള പൊട്ടാസ്യവും നിങ്ങളുടെ നാഡികളും പേശികളും പ്രവര്‍ത്തനം കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങ് ചാറ്റ്
ചാറ്റ് കഴിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. എന്നാല്‍ കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സ് അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് ചാറ്റ് ആക്കി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. വര്‍ക്കൗട്ട് കഴിയുന്നത് വരെ നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങ് ചാറ്റ് സഹായിക്കുന്നു. എത്ര തീവ്രമായ വ്യായാമമാണെങ്കിലും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് മധുരക്കിഴങ്ങ് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എപ്പോഴും ആരോഗ്യത്തിന് ഗുണകരമായ ഒന്നാണ് മധുരക്കിഴങ്ങ് എന്നത് എല്ലാവരും ഓര്‍ത്തിരിക്കേണ്ടതാണ്.

വാഴപ്പഴവും കാപ്പിയും
കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. രാവിലെ വര്‍ക്കൗട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ്സ കട്ടന്‍ കാപ്പി കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും കൂടുതല്‍ ഉത്തേജനം നല്കുന്നു. ഇതൊരു പ്രിയപ്പെട്ട പാനീയമാണ് എന്നതാണ് യാഥാര്‍ത്ഥ്യം, കാപ്പിയൊടൊപ്പം ഒരു പഴവും കഴിക്കാവുന്നതാണ്. പഴം നേന്ത്രപ്പഴമാണെങ്കില് ബെസ്റ്റ്. കാരണം ഇത് പെട്ടെന്ന് ദഹനത്തിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇതിലുള്ള പൊട്ടാസ്യം ശരീരത്തിന് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശാരീരികമായി നിങ്ങള്‍ വിയര്‍ക്കുമ്പോള്‍ ഇലക്ട്രോലൈറ്റ് നഷ്ടപ്പെടുന്നു. അതിന് പരിഹാരം കാണാന്‍ കാപ്പിയും പഴവും മികച്ചതാണ്.

തേങ്ങാവെള്ളം
തേങ്ങാവെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ വിയര്‍ക്കുമ്പോള്‍ സംഭവിക്കുന്ന നിര്‍ജ്ജലീകരണത്തെ തടയുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ആരോഗ്യത്തിന് നല്കുന്നു. ദിവസവും തേങ്ങാവെള്ളം ജിമ്മില്‍ പോവുന്നതിന് മുന്‍പോ വര്‍ക്കൗട്ടിന് മുന്‍പോ ശീലമാക്കാവുന്നതാണ്. വ്യായാമ വേളയില്‍ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകള്‍ പുന:സ്ഥാപിക്കുന്നതിന് തേങ്ങാവെള്ളം എന്തുകൊണ്ടും മികച്ചതാണ്. ഇത് ക്ഷീണത്തെ കുറക്കുന്നതിനും സഹായിക്കുന്നു.

പീനട്ട് ബട്ടറും ഹോള്‍ ഗ്രെയ്ന്‍ ബ്രെഡും
വര്‍ക്കൗട്ടിന് മുന്‍പ് ഒരു ചെറിയ ബ്രേക്ക് ഫാസ്റ്റ് ആയാലോ? എന്നാല്‍ അതിന് ആരോഗ്യമുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. പീനട്ട് ബട്ടറും ഹോള്‍ ഗ്രെയിന്‍ ബ്രെഡും ഇതിന് നല്ലൊരു തിരഞ്ഞെടുപ്പാണ്. ഇതിലുള്ള നല്ല കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ മിശ്രിതം നിങ്ങള്‍ക്ക് വര്‍ക്കൗട്ട് ചെയ്യുന്നതിനുള്ള ശക്തിയും കരുത്തും നല്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണം എന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ദിവസവും പീനട്ട് ബട്ടറും ഹോള്‍ ഗ്രെയിന്‍ ബ്രഡും ശീലമാക്കാന്‍ ശ്രദ്ധിക്കണം.
കിടന്ന
ഉടനേ
ഇനി
ഉറങ്ങാം:
ഈ
മൂന്ന
യോഗ
പോസുകള്‍
സഹായിക്കും
ഭ്രമരി
പ്രാണായാമത്തില്‍
കൂര്‍ക്കം
വലി
നിര്‍ത്താം
വളരെ
പെട്ടെന്ന്