Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പാദങ്ങള്‍ വിനാഗിരിയില്‍ 10 മിനിറ്റ് മുക്കി വെക്കൂ: സര്‍വ്വാംഗം ഗുണം ലഭിക്കുന്നു
നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ പാദങ്ങള്‍ക്കുള്ള പങ്ക് അത് അത്ര നിസ്സാരമല്ല. കാരണം ശരീരത്തിലെ അനാരോഗ്യപരമായ പല മാറ്റങ്ങളും ആദ്യം തിരിച്ചറിയുന്നത് പലപ്പോഴും പാദങ്ങളിലൂടേയാണ്. കൊളസ്ട്രോള്‍ കുറയുന്നതും കൂടുന്നതും പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലും എല്ലാം പാദങ്ങളിലെ മാറ്റങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെയെല്ലാം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് നമുക്ക് പാദങ്ങള്‍ കൂടി സംരക്ഷിക്കേണ്ടതായി വരുന്നു.

പാദങ്ങള്‍ സംരക്ഷിക്കേണ്ടി വരുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ കാല്‍വിരലിലെ നഖം മുതല്‍ വിരലുകളുടെ ആരോഗ്യം വരെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മുടെ കാലുകള്‍ ഒന്ന് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്പനേരം മുക്കി വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ പാദത്തിന് അത്ഭുതകരമായ ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

കാലിലെ ദുര്‍ഗന്ധത്തിന് പരിഹാരം
പലപ്പോഴും പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് കാലുകളില്‍ നിന്ന് പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മനസ്സിലാവാത്തവര്‍ക്ക് ഇനി എളുപ്പത്തില്‍ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. ചെറു ചൂടുവെള്ളത്തില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിച്ച് അതില്‍ കാല് മുക്കി വെക്കുന്നത് നിങ്ങളുടെ കാലിലെ ദുര്‍ഗന്ധത്തെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പതിനഞ്ച് മിനിറ്റെങ്കിലും കാലുകള്‍ വെള്ളത്തില്‍ മുക്കി വെക്കുന്നതിന് ശ്രദ്ധിക്കൂ. ഇതില്‍ അല്പം നാരങ്ങ നീര് കൂടി ചേര്‍ക്കുന്നതിലൂടെ ഫലം ഇരട്ടിയാവുന്നു. പാദത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിന് ഇതിലും നല്ല വഴികള്‍ ഇല്ല എന്നതാണ് സത്യം.

പാദങ്ങളിലെ ചൊറിച്ചിലകറ്റാന്‍
പലര്‍ക്കും പാദങ്ങളില്‍ ചൊറിച്ചില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ കാരണം അഴുക്കും വിയര്‍പ്പും അത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളും ആയിരിക്കാം. എന്നാല്‍ ഇത്തരം ചൊറിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് നിങ്ങള്‍ക്ക് ഒരു പാത്രത്തില്‍ അല്പം വെള്ളം നിറച്ച് അതില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിച്ച് പാദങ്ങള്‍ അതില്‍ മുക്കി വെച്ചാല്‍ മതി. ഇതിലൂടെ നിങ്ങളുടെ കാലിലെ ചൊറിച്ചിലും അത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതയും ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇതെ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

അണുബാധയും ബാക്ടീരിയയും
പലരുടേയും കാലുകളില്‍ മാറാതെ നില്ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അണുബാധയും ബാക്ടീരിയയും. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ നല്ലതുപോലെ വെള്ളം ഒഴിച്ച് അതില്‍ കാല് മുക്കി വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പാദത്തിലെ അണുബാധ മൂലമുണ്ടാവുന്ന അസ്വസ്ഥതകളേയും പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 20- 30 മിനിറ്റ് വരെ പാദങ്ങള്‍ വെള്ളത്തില്‍ മുക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. പാദ സംരക്ഷണം അണുബാധയെ ചെറുക്കുന്നതിനും അത് വഴി ശരീരത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എന്നാല്‍ കാലില്‍ വേദന നിര്‍ത്താതെ ഉണ്ടാവുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു
പലര്‍ക്കും ഇന്നത്തെ കാലത്ത് പുറത്തേക്ക് വരാന്‍ പറ്റാത്തതും കൈകാര്യം ചെയ്യാന്‍ പറ്റാത്തതുമായ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പാദങ്ങളിലെ ഈ ട്രീറ്റ്മെന്റ് ഒന്ന് ചെയ്ത് നോക്കാവുന്നതാണ്. ഇതിലൂടെ മാനസിക സമ്മര്‍ദ്ദം എന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കാല് വെള്ളത്തില്‍ മുക്കി വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

എക്സിമക്ക് പരിഹാരം കാണുന്നു
പലപ്പോഴും കാലില്‍ ഫംഗസ് അണുബാധ മൂലം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് എക്സിമ പോലുള്ള പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും എന്ന തോതില്‍ തന്നെ കാല് വിനാഗിരിയില്‍ മുക്കി വെക്കാവുന്നതാണ്. പലപ്പോഴും കാല്‍വിരലുകള്‍ക്ക് ഇടയിലും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ കലര്‍ത്തി ആ വെള്ളത്തില്‍ കാലുകള്‍ മുക്കി നെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ എക്സിമ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് അണുബാധ നിയന്ത്രിക്കുന്നതിനും രോഗലക്ഷണങ്ങളെ കുറക്കുന്നതിനും സഹായിക്കുന്നു.

വിണ്ടുകീറിയ പാദങ്ങള്‍ക്ക് പരിഹാരം
നിങ്ങളുടെ വിണ്ടുകീറിയ പാദങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗം പ്രയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ പാദങ്ങള്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും കാലിലെ ചര്‍മ്മം മൃദുലമായി മാറുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പാദങ്ങളുടെ ആരോഗ്യത്തിനും എല്ലാം മികച്ച ഗുണങ്ങള്‍ നല്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ഒരു വലിയ ഗ്ലാസ്സ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് അതിലേക്ക് രണ്ട് വലിയ ഗ്ലാസ്സ് ചൂടുവെള്ളം ചേര്‍ക്കുക. ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ഇതിലേക്ക് പാദങ്ങള്‍ മുക്കി വെക്കുക. 10-20 മിനിറ്റ് വരെ നിങ്ങള്‍ക്ക് ഇതില്‍ പാദങ്ങള്‍ മുക്കി വെക്കാവുന്നതാണ്. ഇത് പാദത്തിലെ അസ്വസ്ഥതകളെ ഇ്ല്ലാതാക്കുന്നതിന് സഹായിക്കുന്നു.
most read:പല്ലിലെ ഏത് കറയും കളയും ഉമിക്കരി; പക്ഷേ അറിഞ്ഞിരിക്കണം



Click it and Unblock the Notifications