Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിലെ 72,000 നാഡികളേയും ശുദ്ധീകരിക്കും നാഡിശുദ്ധി പ്രാണായാമം
യോഗാസനത്തില് പ്രാണായാമത്തിനുള്ള പങ്ക് നിസ്സാരമല്ലെന്ന് നമുക്കറിയാം. ഇന്ന് നിങ്ങള്‍ വായിക്കുന്നത് നാഡിശുദ്ധി പ്രാണയാമത്തെക്കുറിച്ചാണ്. പ്രാണായാമം എന്നത് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. യോഗാഭ്യാസത്തിന്റെ പ്രധാന അടിസ്ഥാന വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായി ശ്വാസോച്ഛ്വാസം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ശ്വസന പ്രക്രിയയില്‍ ശ്വാസകോശങ്ങളെ ആരോഗ്യമുള്ളതും കരുത്തുള്ളതുമാക്കുന്നതിന് പ്രാണയാമം സഹായിക്കുന്നു.

മനോനിയന്ത്രണത്തിനും ശ്വാസ നിയന്ത്രണത്തിനും പ്രാണായാമം എപ്പോഴും സഹായിക്കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ശ്വാസമെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നതിനെ പ്രാണായാമം സഹായിക്കുന്നു. മനസ്സിനേയും ശരീരത്തേയും ഒരുപോലെ സജ്ജമാക്കുന്നതിന് യോഗ സഹായിക്കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും ചിന്തയേയും നിയന്ത്രിക്കുന്നത് ശ്വാസമാണ്. അതുകൊണ്ട് തന്നെ ആ ശ്വാസത്തെ നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതിന് പ്രാണായാമം സഹായിക്കുന്നു. വിവിധ പ്രാണായാമങ്ങള്‍ ഉള്ളതില്‍ നാഡിശുദ്ധി പ്രാണായാമത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
നാഡി ശുദ്ധി പ്രാണായാമം

നമ്മുടെ മനുഷ്യ ശരീരത്തില്‍ 72000 നാഡികളാണ് ഉള്ളത്. ഇവയെല്ലാം തന്നെ ഇഡ, പിംഗള എന്നീ രണ്ട് നാഡികളായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇതില്‍ നമ്മുടെ ഇടതേ നാസാദ്വാരം ഇഡനാഡിയുമായും വലതേ നാസാദ്വാരം പിംഗള നാഡിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നാഡിശുദ്ധി പ്രാണായാമം ചെയ്യുമ്പോള്‍ ഈ രണ്ട് നാഡികളും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന സര്‍വ്വ നാഡികളും ശുദ്ധീകരിക്കപ്പെടുന്നു. വായു അന്തരീക്ഷത്തിലെ മാലിന്യത്തെ ക്ലീന്‍ ചെയ്യുന്നതിന് തുല്യമായി തന്നെയാണ് ശരീരത്തെ നാഡികളേയും ഈ പ്രാണായാമത്തിലൂടെ ശുദ്ധീകരിക്കപ്പെടുന്നത്. രണ്ട് നാസാദ്വാരങ്ങളിലൂടേയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് അനുലോം വിനുലോം പ്രാണായാമം എന്നും ഇതിനെ പറയുന്നു.

ചെയ്യേണ്ട വിധം
നാഡിശുദ്ധി പ്രാണായാമം ചെയ്യേണ്ടത് എങ്ങനെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. ആദ്യമായി പത്മാസനത്തിലോ അല്ലെങ്കില്‍ അര്‍ദ്ധ പത്മാസനത്തിലോ ഇരിക്കാവുന്നതാണ്. അതിന് ശേഷം നിവര്‍ന്നിരുന്ന് വലത്തേ നാസാദ്വാരം വലത് കൈയ്യിന്റെ തള്ളവിരല്‍ കൊണ്ട് അടച്ച് പിടിച്ച് ഇടത് നാസാദ്വാരത്തിലൂടെ ശ്വാസം പതിയേ പുറത്തേക്ക് വിടുന്നു. ഇത് തന്നെ വലത് ഭാഗത്തും ആവര്‍ത്തിക്കണം. ഇങ്ങനെ നാല് തവണയെങ്കിലും ചെയ്യേണ്ടതാണ്. ഉള്ളിലേക്കെടുക്കുന്ന ഇരട്ടി സമയം കൊണ്ട് വേണം ശ്വാസം പുറത്ത് വിടുന്നതിന്. 1: 2 എന്ന ക്രമത്തിലാണ് ശ്വാസം പുറത്തേക്ക് വിടേണ്ടത്. രണ്ട് നാസാരന്ധ്രങ്ങളിലൂടെയും മാറിമാറി ശ്വസിച്ച് അത്തരം 9 റൗണ്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ഓരോ നിശ്വാസത്തിനു ശേഷവും, നിങ്ങള്‍ ശ്വസിച്ച അതേ മൂക്കില്‍ കൂടെ തന്നെ ശ്വസിക്കാന്‍ ഓര്‍മ്മിക്കുക. എല്ലാ റൗണ്ടും പൂര്‍ത്തിയാക്കിയതിന് ശേഷം നിങ്ങളുടെ കണ്ണുകള്‍ ഉടനീളം അടച്ച് ദീര്‍ഘ ശ്വാസം എടുത്ത് കുറച്ച് നേരം ധ്യാനത്തില്‍ ഇരിക്കുക.
നാഡിശുദ്ധീ പ്രാണയാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരിക്കലും ശ്വാസം നിര്‍ബന്ധിച്ച് ബുദ്ധിമുട്ടി എടുക്കരുത്. ഇത് സ്വാഭാവികമാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശ്വാസമെടുക്കുമ്പോള്‍ വായിലൂടെ ശ്വസിക്കുകയോ അപശബ്ദങ്ങള്‍ ഉണ്ടാക്കുകയോ അരുത്. നെറ്റിയിലും മൂക്കിലും വളരെ പതുക്കെ തന്നെ വെക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും സമ്മര്‍ദ്ദം ചെലുത്തി കൈകളോ വിരലുകളോ വെക്കരുത്. ഇത് കൂടാതെ നിങ്ങള്‍ ശ്വസിക്കുന്നതിനും ശ്വാസം പുറത്ത് വിടുന്നതിനും എടുക്കുന്ന സമയം വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ നിശ്വാസം ശ്വസനത്തേക്കാള് ദൈര്‍ഘ്യമേറിയതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതോടൊപ്പം നാഡിശുദ്ധി പ്രാണായാമം ചെയ്യുമ്പോഴുള്ള ചില ടിപ്സുകള്‍ ഉണ്ട്. അതില്‍ പ്രാണായാമം ചെയ്യുന്നതിന് മുന്‍പ് ധ്യാനം ചെയ്യുന്നതിന് ശ്രദ്ധിക്കാം. മാത്രമല്ല പത്മാസനത്തില്‍ ഇരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതും.

നാഡിശുദ്ധി പ്രാണായാമത്തിന്റെ ഗുണങ്ങള്‍
നാഡിശുദ്ധി പ്രാണായാമത്തിന്റെ ഗുണങ്ങളില്‍ മികച്ചതാണ് അത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു എന്നത്. ഇത് നിങ്ങളുടെ മാനസിക സംഘര്‍ഷങ്ങളേയും അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മിക്ക രക്തചംക്രമണ, ശ്വസന പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഈ പ്രാണായാമം പ്രവര്‍ത്തിക്കുന്നു, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിക്കും നാഡിശുദ്ധി പ്രാണായാമം സഹായിക്കുന്നു. മസ്തിഷ്കത്തിന്റെ ഇടത് വലത് ഭാഗത്തെ സമന്വയിപ്പിക്കാന്‍ സഹായിക്കുന്നു. വ്യക്തിത്വ വികസനത്തിനും ആരോഗ്യത്തിനും ഒരുപോലെ നമുക്ക് നാഡിശുദ്ധി പ്രാണായാമം സഹായിക്കുന്നു. ശരീരത്തിലേക്ക് പ്രാണന്റെ ഒഴുക്കിനെ കൃത്യമാക്കുന്നതിനും ഈ പ്രാണായാമം സഹായിക്കുന്നു. നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍ കൃത്യമായി ഒരു യോഗ പരിശീലകന്റെ അടുത്ത് നിന്ന് മനസ്സിലാക്കി മാത്രം ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

