Latest Updates
-
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്!
ചൂടുകാലത്ത് തൈര് കഴിക്കണമെന്ന് പറയുന്നത് ഇതിനാണ്
ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളില്‍ ഒന്നാണ് തൈര്. പല ആരോഗ്യ വിദഗ്ധരും തൈരിനെ ഒരു സൂപ്പര്‍ ഫുഡായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ആരോഗ്യത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്ന ഒന്നാണിത്. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്തുടനീളം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി തൈര് കഴിക്കണമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും.
മികച്ച 10 വേനല്‍ക്കാല ഭക്ഷണങ്ങളില്‍ ഒന്നാണ് തൈര് എന്നതില്‍ അതിശയിക്കാനില്ല. ഏകദേശം അര കപ്പ് തൈരില്‍ നിങ്ങളുടെ ശരീരത്തിന് 100-150 കലോറി, 2 ഗ്രാം പൂരിത കൊഴുപ്പ്, 3.5 ഗ്രാം കൊഴുപ്പ്, 20 ഗ്രാം പഞ്ചസാര, ഏകദേശം 8-10 ഗ്രാം പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇത് നിങ്ങളുടെ ദൈനംദിന വിറ്റാമിന്‍ ഡി ആവശ്യകതയുടെ 20 ശതമാനവും നിങ്ങളുടെ ദൈനംദിന കാല്‍സ്യം മൂല്യത്തിന്റെ 20 ശതമാനവും നല്കുന്നു. വേനല്‍ക്കാലത്ത് തൈര് നിങ്ങള്‍ പതിവായി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇതാ.

ദഹനം മെച്ചപ്പെടുത്തുന്നു
തൈരിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നിത്. തൈര് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രധാനമായും തൈരില്‍ ലഭ്യമായ പോഷകങ്ങളാണ് ഇതിന് സഹായിക്കുന്നത്. തൈര് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നിങ്ങള്‍ കഴിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കളില്‍ നിന്നുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കും. തൈര് കഴിക്കുന്നത് എച്ച്. പൈലോറി അണുബാധ ഉള്‍പ്പെടെയുള്ള വയറ്റിലെ പല അണുബാധകള്‍ക്കും പരിഹാരമാകുമെന്ന് ചില പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
പ്രോബയോട്ടിക്സ് എന്നും അറിയപ്പെടുന്ന നല്ല ബാക്ടീരിയകളുടെ സാന്നിധ്യം കാരണം തൈര് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് യോനി അണുബാധകളും കുറയ്ക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
തൈര് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ദിവസവും തൈര് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും. ഇത് നിങ്ങളുടെ ധമനികളില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത് ചെറുക്കുന്നു. തൈര് കഴിക്കുന്നത് രക്താതിമര്‍ദ്ദം തടയുകയും മികച്ച ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുന്നു
മറ്റ് പാലുല്‍പ്പന്നങ്ങളെപ്പോലെ തൈരില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അസ്ഥികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാല്‍സ്യവുമായി സംയോജിക്കുന്ന ഫോസ്ഫറസും ഇതില്‍ അടങ്ങിയിരിക്കുന്നു. തൈര് പതിവായി കഴിക്കുന്നത് സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങള്‍ തടയാനും സഹായിക്കും.

സമ്മര്‍ദ്ദം കുറയ്ക്കുന്നു
ഇന്നത്തെ ലോകത്ത് സമ്മര്‍ദ്ദം ഇല്ലാത്തവരായി ആരുമുണ്ടാവില്ല. സമ്മര്‍ദ്ദം വര്‍ധിച്ച് വിഷാദരോഗം എന്ന അവസ്ഥയിലെത്തിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. അതിനുള്ള പ്രതിവിധിയാണ് തൈര്. നിങ്ങളുടെ ഭക്ഷണത്തില്‍ തൈര് ചേര്‍ക്കുക, നിങ്ങള്‍ക്ക് ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയും. നിങ്ങളുടെ തലച്ചോറിലെ വേദനയും വികാരവുമായി നേരിട്ട് ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന്റെ അളവ് കുറയ്ക്കാന്‍ തൈരിന് കഴിയും. ഒരു മികച്ച മൂഡ്-ലിഫ്റ്ററായി തൈര് പ്രവര്‍ത്തിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു
കാല്‍സ്യത്തിന്റെ സാന്നിധ്യം നിങ്ങളുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉണ്ടാകുന്നത് തടയുന്നു. കോര്‍ട്ടിസോളിന്റെ അസന്തുലിതാവസ്ഥ അമിതവണ്ണം, രക്താതിമര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും അല്പം തൈര് കഴിക്കുക.

ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
ചില പഠനങ്ങള്‍ കാണിക്കുന്നത് തൈര് കഴിക്കുന്നത് ലൈംഗിക ബലഹീനത, കുറഞ്ഞ ലിബിഡോ മുതലായ ചില ലൈംഗിക ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകളെ സഹായിക്കുമെന്നാണ്. തൈര് കഴിക്കുന്നതിലൂടെ നിങ്ങളുടെ ലൈംഗീക ആരോഗ്യം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു.

ചര്‍മ്മം മെച്ചപ്പെടുത്തുന്നു
രാസ സമ്പന്നമായ മറ്റ് സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നതിനുപകരം, നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനുമായി തൈര് തിരഞ്ഞെടുക്കുക. വിറ്റാമിന്‍ ഇ, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതില്‍ ഒരു പങ്കു വഹിക്കുന്നു.



Click it and Unblock the Notifications