Latest Updates
-
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
നിങ്ങളറിയാതെ പ്രമേഹരോഗം വളരെ കൂടുതലാക്കും ശീലം
പ്രമേഹ രോഗികളുടെ എണ്ണം വളരെധികം കൂടുതലാക്കുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. കാരണം നമ്മുടെ തന്നെ ചില ശീലങ്ങളാണ് പ്രമേഹം വർദ്ധിപ്പിക്കുന്നത്. ഈ അവസ്ഥയിൽ പലപ്പോഴും അതിനെ എങ്ങനെ നേരിടണം എന്നുള്ളത് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതാണ്. പ്രമേഹരോഗികൾ ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്തുള്ളത്. എന്നാൽ പലരും കേട്ടും വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ വെച്ച് പലപ്പോഴും കുറഞ്ഞ പ്രമേഹത്തെ വർദ്ധിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ആരോഗ്യമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നിങ്ങളിൽ നേരെ വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.
പ്രമേഹം ഉള്ളവർ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും വെല്ലുവിളികൾ പിന്നീട് ഉണ്ടാക്കുന്നവയാണ്. പ്രമേഹ രോഗികൾക്ക് തങ്ങളുടെ രോഗത്തെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടാവുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രമേഹത്തെക്കുറിച്ച് അറിയുന്നതിനും ആരോഗ്യത്തോടെ ഉള്ള ജീവിത ശൈലി അറിയുന്നതിനും വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രമേഹ രോഗത്തോടൊപ്പം ആണ് നിങ്ങളുടെ ജീവിതം എന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ രോഗത്തെക്കുറിച്ച് അറിയുന്നതിനേക്കാൾ ഇതിനെ വർദ്ധിപ്പിക്കുന്ന ചില ശീലങ്ങൾ നിങ്ങളിൽ തന്നെ ഉണ്ട് എന്നുള്ളതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഡയറ്റ് വേണ്ട
ഭക്ഷണ നിയന്ത്രണം എന്തുകൊണ്ടും നല്ലതാണ്. എന്നാൽ ഭാരം കുറക്കുന്നതിന് വേണ്ടി കഠിനമായ ഡയറ്റിൽ ഏര്‍പ്പെടുന്നവർ അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം അമിതഭാരമാണ് പ്രമേഹത്തിന് പിന്നിൽ എന്ന് വിചാരിച്ച് തടി കുറക്കാൻ ശ്രമിക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഡയറ്റ് എടുത്ത് ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഇല്ല എന്നുണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ പല ഭക്ഷണത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങൾക്ക് പ്രമേഹത്തിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനാണ് പലപ്പോഴും കാരണമാകുന്നത്.

ഭക്ഷണം ഒഴിവാക്കുന്നത്
പ്രമഹമുള്ളവരിൽ പലപ്പോഴും അമിതവണ്ണം ഒരു തലവേദനയായി മാറുന്നുണ്ട്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരത്തിൽ ചെയ്താൽ അത് പലപ്പോഴും നിങ്ങളിൽ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.. ഇതിന്‍റെ ഫലമായി ശരീരഭാരം കൂടുകയും അമിതക്ഷീണവും ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം കുറച്ചേ ഉള്ളുവെങ്കിലും അത് കൃത്യസമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക.

കുറച്ച് മാത്രം ഭക്ഷണം
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കാത്ത അവസ്ഥയിൽ ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർദ്ധിക്കുന്നുണ്ട്. ഇത് പ്രമേഹ രോഗികളിൽ വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതോടനുബന്ധിച്ചുള്ള ക്ഷീണവും തളർച്ചയും പൂർണമായും വിട്ടു പോവുകയും ഇല്ല. ഇത് പ്രമേഹത്തിന് വില്ലനാവുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാർബോഹൈഡ്രേറ്റ് കുറക്കുക
പ്രമേഹ രോഗികള്‍ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ ഇത് തന്നെയാണ്. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. എന്നാൽ പൂർണമായും ഒഴിവാക്കേണ്ടതില്ല എന്നുള്ളതാണ് സത്യം. അൽപം കഴിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ധാന്യവും ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. ഇത് വയറു കൂടുതൽ നിറഞ്ഞു എന്ന് തോന്നിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും ഭക്ഷണത്തിന്‍റെ അളവ് കുറച്ച് കഴിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രിസർവേറ്റീവ്സ് ഉള്ളവ
പല ഭക്ഷണങ്ങളും പുറത്ത് നിന്ന് കഴിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുൻപ് ഇതിൽ എന്തൊക്കെ പ്രിസർവേറ്റീവ്സ് ഉണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ അതിൽ പ്രിസർവേറ്റീവ്സ് ചേർത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതുകൊണ്ട് വഴിയിൽ കാണുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും പ്രമേഹ രോഗികൾക്ക് അൽപം പ്രതിസന്ധികൾ കൂടുതൽ ഉണ്ടാക്കുന്നതാണ്.

പ്രോസസ്ഡ് ഫുഡ്
പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രമേഹ രോഗികൾ വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ പാടുകയുള്ളൂ. റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എല്ലാം കഴിക്കുമ്പോൾ അത് പലപ്പോഴും നിങ്ങളിൽ എത്രത്തോളം ദോഷം ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. പോഷകങ്ങൾ ഇവയിൽ ഇല്ല എന്ന് മാത്രമല്ല ഇത് ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിന് പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ പ്രമേഹ രോഗികൾക്ക് പ്രമേഹം നിയന്ത്രിച്ച് നിർത്തുന്നതിന് സാധിക്കാതെ വരുന്നുണ്ട്.



Click it and Unblock the Notifications











