Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വാര്‍ദ്ധക്യത്തിലും ഓര്‍മ്മശക്തി കിറുകൃത്യം: ആയുര്‍വ്വേദ ഡയറ്റ് ഇപ്രകാരം
ഓര്‍മ്മശക്തി കുറയുന്നത് പ്രായമാവുമ്പോള്‍ പലരും അനുഭവിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ ബാധിക്കുകയും അവിടുന്നങ്ങോട്ട് സമ്മര്‍ദ്ദങ്ങളുടെ ഘോഷയാത്രയാവുകയും ചെയ്യുന്നു. പിന്നീട് അല്‍ഷിമേഴ്‌സ് പോലുള്ള പല രോഗങ്ങളേയും ഭയന്നാണ് ഓരോ സമയവും നാം മുന്നോട്ട് പോവുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇനി ഒരു വെല്ലുവിളി ആവാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടിയും ഓര്‍മ്മശക്തി മികച്ചതാക്കുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും നമ്മളെ വളരെയധികം തളര്‍ത്തുന്നു. അതില്‍ കൂടുതല്‍ തളര്‍ന്നു പോവുന്നത് പലപ്പോഴും എന്താണ് അല്‍പം മുന്‍പ് നമ്മള്‍ ചെയ്തത് എന്ന് ഓര്‍മ്മില്ലാത്തതാണ്.

പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യവും ക്ഷയിക്കുന്നു. ആരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ ഓര്‍മ്മശക്തിയിലും കാര്യമായ മാറ്റം വരുന്നു. ഓര്‍മ്മശക്തി കുറയുകയും തലച്ചോറിന് പ്രായമാവുകയും ചെയ്യുന്നതോടൊപ്പം നമ്മുടെ ദൈനം ദിന കാര്യങ്ങള്‍ പോലും പലപ്പോഴും മറന്ന് പോവുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. നല്ല ഷാര്‍പ്പ് ആയ ഓര്‍മ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ആയുര്‍വ്വേദത്തെ കൂട്ടു പിടിക്കാവുന്നതാണ്. ആയുര്‍വ്വേദ പ്രകാരം നമ്മുടെ ഓര്‍മ്മശക്തിക്ക് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഓര്‍മ്മശക്തി കുറയുന്നതിന്റെ ലക്ഷണങ്ങള്‍
ആദ്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഓര്‍മ്മശക്തി കുറയുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ചാണ്. നമ്മുടെ ശരീരവും സ്വഭാവവും ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതില്‍ ഒന്നാണ് പുതിയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാത്തത്. ഒന്നിലധികം കാര്യങ്ങള്‍ പലപ്പോഴും ഓര്‍മ്മ കിട്ടാത്ത അവസ്ഥ. പല കാര്യങ്ങളും മുഴുവനായി മറന്ന് പോവുന്നത്, വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കാത്തതും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതുമായ അവസ്ഥ. ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗാവസ്ഥയെക്കുറിച്ചും എന്താണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ആയുര്‍വ്വേദത്തില്‍ പരിഹാരമായി കാണേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

ആയുര്‍വ്വേദവും ഓര്‍മ്മയും
ആയുര്‍വ്വേദം എന്നത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചികിത്സാ രീതിയാണ്. പലപ്പോഴും എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്ന ഒന്നാണ് ആയുര്‍വ്വേദം. അതുകൊണ്ട് തന്നെ പതുക്കെയെങ്കിലും പൂര്‍ണമായും ഫലം നല്‍കുന്നതാണ് ആയുര്‍വ്വേദം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓര്‍മ്മശക്തി കുറയുന്നതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദ പ്രകാരം ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. എന്തൊക്കെ ചേര്‍ക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ കൂടുതലായി മനസ്സിലാക്കാം.

മഞ്ഞള്‍
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്നതാണ് മഞ്ഞള്‍. മഞ്ഞള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ അതിലുള്ള ശക്തമായ ആന്റി ഓക്‌സിഡന്റ് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ കുറക്കുക വഴി ഉത്കണ്ഠയും സമ്മര്‍ദ്ദവും എല്ലാം പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല തലച്ചോറിന്റെ ഞരമ്പുകളിലെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതോടൊപ്പം അനാരോഗ്യത്തിന് കാരണമാകുന്ന പല പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഒരു മികച്ച ഘടകമാണ് എന്നതില്‍ സംശയം വേണ്ട.

ബ്രോക്കോളി
ബ്രോക്കോളിക്ക് ആയുര്‍വ്വേദവുമായി എന്ത് ബന്ധം എന്ന് ചിന്തിക്കുന്നവരുണ്ടാവും. എന്നാല്‍ നിങ്ങളുടെ വെജിറ്റേറിയന്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബ്രോക്കോളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള വിറ്റാമിന്‍ കെ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതിനെ തടയുന്നു. അതോടൊപ്പം തന്നെ മികച്ച ഓര്‍മ്മശക്തിയും തലച്ചോറിന്റെ വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. നൂറ് ഗ്രാം ബ്രോക്കോളി 3-4 തവണയായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദിനവുമെങ്കിലും ഗുണങ്ങള്‍ വര്‍ദ്ധിക്കുക തന്നെയാണ് ചെയ്യുന്നത്.

മത്തന്‍ വിത്തുകള്‍
ആയുര്‍വ്വേദത്തില്‍ മത്തന്‍ വിത്തുകള്‍ പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ വിവിധ തരത്തിലുള്ള ന്യൂട്രിയന്‍സ് അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക് എന്നിവയുടെ കലവറയാണ് മത്തന്‍ വിത്തുകള്‍. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയിലാക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള സിങ്ക് ഞരമ്പുകള്‍ നശിക്കുന്നതിനെ തടയുന്നു, മഗ്നീഷ്യം ഓര്‍മ്മശക്തി പുന:സ്ഥാപിക്കുന്നു, കോപ്പര്‍ ഞരമ്പുകളുടെ സിഗ്നലുകളെ കൃത്യമായി എത്തിക്കുന്നു. ഇത്രയും നിങ്ങള്‍ക്ക് മത്തന്‍ വിത്തുകള്‍ നല്‍കുന്നു. ദിവസവും ഭക്ഷണത്തോടൊപ്പം ഏതെങ്കിലും രീതിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ മത്തന്‍ വിത്തുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

നട്‌സ്
നട്‌സ് നിങ്ങളുടെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തേയും സ്വാധീനിക്കുന്നു. ഞരമ്പുകളുടെ വികാസത്തിനും ഓര്‍മശക്തിക്കും എന്തുകൊണ്ടും മികച്ചതാണ് നട്‌സ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ആരോഗ്യകരമാക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒരു കൈ നിറയെ നട്‌സ് കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട. ബദാം, വാള്‍നട്ട്‌സ് തുടങ്ങിയവ നിര്‍ബന്ധമായും ഇതില്‍ ഉള്‍പ്പെടുത്തണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിരവധി ഗുണങ്ങള്‍ ഇവ നല്‍കുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
ആയുര്‍വ്വേദം വളരെയധികം പ്രാധാന്യം നല്‍കുന്നതാണ് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും എല്ലാം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കാം. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. ഇതിലുള്ള ശക്തമായ ആന്റി ഓക്‌സിഡന്റാണ് നിങ്ങളുടെ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നത്. ദിവസവും നാരങ്ങ നീരും രണ്ട് നെല്ലിക്കയും പേരക്ക, കിവി എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ഇത്രയുമെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യത്തിന് വെല്ലുവിളിയും മാനസികാരോഗ്യത്തെ ബാധിക്കുന്നതും ആയ അവസ്ഥകള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയും ഉള്ള ശീലങ്ങള്‍ ആരംഭിക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളും യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലമാക്കുകയും വേണം. ജീവിത ശൈലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ പുകവലി പോലുള്ള ശീലങ്ങള്‍ തലച്ചോറിനെ പെട്ടെന്ന് പ്രായമാക്കുന്നു. അതുകൊണ്ട് ഇത്തരം ശീലങ്ങള്‍ എല്ലാം ഉപേക്ഷിക്കുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയെ സ്വാധീനിക്കുന്നു.
most read:തലച്ചോറിനും ഓര്‍മ്മക്കും പ്രായമാവാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍



Click it and Unblock the Notifications











