Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
അവിയലിലെ കൂട്ടുകള്‍ നിസ്സാരമല്ല; അമ്പരപ്പിക്കും ഗുണങ്ങള്‍
ഓണം കഴിഞ്ഞു, പക്ഷേ ഓണത്തിന് തയ്യാറാക്കിയ കറികള്‍ കഴിയാന്‍ സമയമായിട്ടില്ല, പ്രത്യേകിച്ച് അവിയല്‍ കാളന്‍ പോലുള്ള കറികള്‍. എന്നാല്‍ എല്ലാ ദിവസവും ഇത് കഴിച്ച് മടുത്തു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ ഇവിടെ ശ്രദ്ധിക്കൂ, ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് ഇതിലുള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് അവിയലില്‍. ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് അവിയല്‍ എന്നത് തന്നെയാണ് ഇതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അവിയല്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. നിരവധി പച്ചക്കറികളും തൈരും വെളുത്തുള്ളിയും ജീരകവും എല്ലാം ചേരുമ്പോള്‍ അവിയല്‍ നല്‍കുന്ന ഗുണം മറ്റൊരു വിഭവത്തിനും നല്‍കാന്‍ സാധിക്കില്ല എന്നുള്ളതാണ് സത്യം. അത്രയധികം ഗുണങ്ങള്‍ ആണ് അവിയലില്‍ നിന്ന് ലഭിക്കുന്നത്. ഇവയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കാം. എന്തൊക്കെയാണ് അവിയലിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്കൊന്ന് നോക്കാം. അത് കൂടാതെ അവിയല്‍ എങ്ങനെ തയ്യാറാക്കണം എന്നും നമുക്കൊന്ന് നോക്കാം

കലോറി കുറവ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അവിയല്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതില്‍ കലോറി വളരെ കുറവാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണത്തെ ഭയക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് സത്യം. അവിയലിന്റെ ഒരു ഭാഗം 71 കലോറിയാണ്. ഇതില്‍ ഉള്ള കാര്‍ബോഹൈഡ്രേറ്റുകളില്‍ 20 കലോറി അടങ്ങിയിട്ടുണ്ട്, പ്രോട്ടീനുകള്‍ 8 കലോറിയും ശേഷിക്കുന്ന കലോറിയും കൊഴുപ്പില്‍ നിന്നാണ് വരുന്നത്, അതായത് 40 കലോറി. 2,000 കലോറിയുള്ള ഒരു സാധാരണ മുതിര്‍ന്ന വ്യക്തിയുടെ മൊത്തം ദൈനംദിന കലോറിയുടെ 4 ശതമാനം അവിയലിന്റെ ഒരു ഭാഗം നല്‍കുന്നു. എന്നാല്‍ ഇത് ഒരിക്കലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നുള്ളതാണ് സത്യം.

അവിയല്‍ ആരോഗ്യകരമാണോ?
എന്ന് നമുക്ക് നൂറ് ശതമാനവും ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നുണ്ട്. അവിയല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പടവലങ്ങ, പയറ്, കാരറ്റ്, മുരിങ്ങക്കായ, കയ്പ്പക്ക, വെള്ളരിക്ക, ബീന്‍സ്, ചേന, പച്ചമുളക്, പച്ചക്കായ, ജീരകം, കറിവേപ്പില, വെളുത്തുള്ളി തുടങ്ങി നിരവധി പച്ചക്കറികളും സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ന്നതാണ് അവിയല്‍. എന്നാല്‍ ആരോഗ്യത്തിന് ഇതെങ്ങനെ സഹായിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൂടാതെ അവിയല്‍ സ്വാദോടെ എങ്ങനെ തയ്യാറാക്കാം എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്.

മുരിങ്ങക്കായ
കലോറി കുറവും കാര്‍ബോഹൈഡ്രേറ്റ് കുറവും ഉള്ള മുരിങ്ങക്കായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നിങ്ങളില്‍ പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും നിയന്ത്രിക്കാനും തടയാനും സഹായിക്കുന്നുണ്ട്. ഇതില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു. മുരിങ്ങയില്‍ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ചേന
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചേന. ഇത് ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിന്‍ എയുടെയും വിറ്റാമിന്‍ സിയുടെയും ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. അതിലുപരി ആന്റിഓക്സിഡന്റുകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (മോശം കൊളസ്‌ട്രോള്‍) കുറയ്ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത് ദിനവും ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് പരിഹാരം.

ബീന്‍സ്
ബീന്‍സ് ആരോഗ്യത്തിന് മികച്ചതാണ്. ഫോളിക് ആസിഡിന്റെ കുറവ് പലപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകും. എന്നാല്‍ ബീന്‍സ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഇരുമ്പ് പോലെ ചുവന്ന രക്താണുക്കള്‍ ഉണ്ടാക്കാന്‍ അവ ആവശ്യമാണ്. ആവശ്യത്തിന് ഫോളിക് ആസിഡ് ഇല്ലാത്ത സ്ത്രീകളില്‍ എളുപ്പത്തില്‍ ക്ഷീണമുണ്ടാകും. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്.

പയര്‍
അവിയലിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പയര്‍. ഇത് ശരീരഭാരം കുറയ്ക്കാനും മലബന്ധം മറികടക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ചികിത്സിക്കാനും കാന്‍സര്‍ തടയാനും ഫലപ്രദമാണ്. അവിയലിലെ ചേരുവകള്‍ ആരോഗ്യം നല്‍കുമ്പോള്‍ അതില്‍ മികച്ച് നില്‍ക്കുന്നതാണ് പയര്‍. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് പയര്‍ സഹായിക്കുന്നുണ്ട്.

കാരറ്റ്
വിറ്റാമിന്‍ എ യുടെ കലവറയാണ് ബീറ്റാ കരോട്ടിന്‍ അടങ്ങിയ കാരറ്റ്. പ്രായമാകുമ്പോള്‍ കണ്ണിന്റെ ക്ഷയം തടയാനും നിശാന്ധത തടയാനും കാരറ്റിന് കഴിയും. കാരറ്റ് കണ്ണിന് നല്ലതാണ്. അവ മലബന്ധം ഒഴിവാക്കുന്നു, രക്തസമ്മര്‍ദ്ദം കുറയ്ക്കും, ഇതിലെ നാരുകള്‍ കൊളസ്‌ട്രോളും കുറയ്ക്കുന്നു. ഇത് ദൈനം ദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവിയലിന് സ്വാദ് കൂട്ടാന്‍ മാത്രമല്ല ആരോഗ്യത്തിന്റെ കലവറയാണ് കാരറ്റ്.

വഴുതന
വഴുതന കഴിക്കുന്നത് ഗ്ലൈസെമിക് സൂചികയും ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്. വഴുതന നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നത് തടയുകയും പ്രമേഹരോഗികള്‍ക്ക് മികച്ചതും ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വഴുതനങ്ങയില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) ഉത്പാദനത്തിന് ആവശ്യമാണ്, കൂടാതെ വിളര്‍ച്ച തടയാനും സഹായിക്കുന്നു. ഇത് അവിയലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുപോലെ തന്നെ പല പച്ചക്കറികളും അവിയലില്‍ ചേരുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

തേങ്ങ
പച്ച തേങ്ങയില്‍ പൂരിത കൊഴുപ്പുകളുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഫൈബര്‍ തേങ്ങയില്‍ ഉണ്ട്. ഇത് കൂടാതെ തേങ്ങയിലെ ഉയര്‍ന്ന ലോറിക് ആസിഡ് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ പ്രമേഹത്തിനെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും തേങ്ങ. ഇത് അവിയലില്‍ അരച്ച് ചേര്‍ക്കുന്നത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

എങ്ങനെ ആരോഗ്യത്തെ സഹായിക്കുന്നു
അവിയല്‍ കഴിക്കുന്നത് എങ്ങനെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. അവിയല്‍ കഴിക്കുന്നതിലൂടെ അത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പ്രമേഹത്തിന് പരിഹാരം കാണുന്നതിനും, ഗര്‍ഭാരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തില്‍ മികച്ചതാണ് എന്തുകൊണ്ടും അവിയല്‍. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അവിയല്‍ തന്നെയാണ് കറികളില്‍ ഏറ്റവും മികച്ചത്.



Click it and Unblock the Notifications











