Latest Updates
-
രാജസ്ഥാനിലെ പൊടിക്കാറ്റും മഴയും: ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
ഉത്തർപ്രദേശിൽ കനത്ത മഴ; മഴക്കാല രോഗങ്ങളെ അകറ്റാൻ വീട്ടിലുണ്ട് ചില അത്ഭുത വഴികൾ! -
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക! -
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും!
കോവിഡ്19: ലക്ഷണങ്ങളില്ലെങ്കിലും രോഗവാഹകരാവാം
കൊറോണവൈറസ് എന്ന മഹാമാരി ലോകത്തെയാകെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരുഅവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ഈ മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണം അതിന് വേണ്ടി എന്ത് ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. കൊറോണ വൈറസ് ബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് ആദ്യം മനസ്സിലാക്കാന്‍ പറ്റുന്നത് അതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ചുമ, പനി, ജലദോഷം, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇത് തന്നെയാണ് നിങ്ങളില്‍ കോവിഡ് ഉണ്ടെങ്കില്‍ ആദ്യം പ്രകടമാവുന്ന ലക്ഷണവും.
എന്നാല്‍ നമുക്കിടയില്‍ തന്നെ ചില ആളുകള്‍ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാവാതെ തന്നെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുണ്ട്. താനറിയാതെ തന്നെ ഇവര്‍ രോഗം പരത്തുന്ന അവസ്ഥകളും ഉണ്ടാവുന്നുണ്ട്. യാതൊരു ലക്ഷണവും ഇല്ലാതെ രോഗം പരത്തുക എന്നുള്ളത് അത്യന്തം അപകടം നിറഞ്ഞ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിലരിലാകട്ടെ രോഗം ആ വ്യക്തി പോലും അറിയാതെ ശരീരം പോരാടി തോല്‍പ്പിക്കുന്നതും ഉണ്ട് എന്നാണ് പറയുന്നത്. ഇവിടെ കൊറോണവൈറസ് എന്ന അണുബാധ ലോകത്ത് ബാധിക്കുമ്പോള്‍ അതില്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്തവരും അപകടത്തില്‍ പെടുന്നുണ്ട് എന്നുള്ളതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഗലക്ഷണമില്ലാത്തയാള് രോഗം പരത്തുമോ?
രോഗ ലക്ഷണമില്ലാത്തയാളാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ പോലും നിങ്ങളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം കോവിഡ് 19 ബാധിച്ച ഒരാളുമായി നിങ്ങള്‍ സമ്പര്‍ക്കത്തില്‍ വന്നാല്‍ നിങ്ങളില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് മറ്റുള്ളവരുമായി ഇടപഴകാതെ 28 ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയേണ്ടത് അത്യാവശ്യമാണ്. കാരണം വൈറസ് ബാധ ഓരോ തരത്തിലാണ് ഓരോരുത്തരിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നുള്ളത് തന്നെയാണ് കാരണം. ചിലപ്പോള്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുമ്പോള്‍ നിങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിക്കൊള്ളണം എന്നില്ല. എന്നാല്‍ ഈ കാലയളവില്‍ മറ്റുള്ളവരുമായി ബന്ധപ്പെടുമ്പോള്‍ അവരിലേക്ക് നിങ്ങളില്‍ നിന്ന് രോഗം പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ശ്വസന സ്രവങ്ങളിലെ വൈറസ് സാന്നിധ്യം
നിങ്ങളുടെ ശ്വസന സ്രവങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാവുന്നുണ്ട് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷണങ്ങള്‍ പ്രകടമാവും മുന്‍പ് ഉള്ള സമയത്ത് തന്നെ വൈറസ് സാന്നിധ്യം വളരെയധികം കൂടുതലുള്ളത് ശ്വസന സ്രവങ്ങളില്‍ തന്നെയാണ്. ഇത് ചിലപ്പോള്‍ ഒരാഴ്ചയില്‍ അധികം നീണ്ട് നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ നിങ്ങളില്‍ പ്രകടമാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അതായത് പ്രിസിംപ്റ്റമാറ്റിക് പിരിയഡില്‍ തന്നെ നിങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാവുന്നതാണ്. ഇത് തന്നെയാണ് ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പ് ആളുകളിലേക്ക് വൈറസ് വ്യാപിക്കുന്നതിനുള്ള പ്രധാന കാരണം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മള് കാരണം മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കാതിരിക്കുക എന്ന ഉത്തരവാദിത്വം നമ്മള് ഓരോരുത്തരിലും നിക്ഷിപ്തമാണ്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍
വിര്‍ജീനിയന്‍ സര്‍വ്വകലാശാലയിലെ മെഡിസിന് ആന്റ് മൈക്രോബയോളജി വിദഗ്ധനും പ്രൊഫസറുമായ വില്യം പെട്രി ആണ് ഇതിനെക്കുിച്ച് കൂടുതല്‍ പറയുന്നത്. ഒരു വ്യക്തി താനറിയാതെ രോഗം പരത്തുന്ന അവസ്ഥയാണ് ഏറ്റവും ഗുരുതരമായത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടൈഫോയ്ഡ് മേരി. താന്‍ അറിയാതെ നിരവധി പേരിലേക്കാണ് ഇവര്‍ രോഗം പരത്തിയത്. പനിയുടെ കാര്യത്തില്‍ നല്ലൊരു ശതമാനം പേരും സംശയം തോന്നി ടെസ്റ്റ് ചെയ്യുമ്പോഴും എന്തെങ്കിലും ചെറിയ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴും ആണ് പലപ്പോഴും ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവ് ആവുന്നതും.

അണുബാധക്ക് ശേഷം ആന്റിബോഡികള്‍
അണുബാധക്ക് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടമാവാത്തവരിലും ആന്റിബോഡികള്‍ ഉണ്ടായിരിക്കും. കോവിഡ്19 വന്ന് സുഖം പ്രാപിച്ച് പോയവരിലും വീണ്ടും അണുബാധ ഇവരെ ബാധിക്കാതിരിക്കാന്‍ ഉള്ള ആന്റിബോഡികള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇതിന് വ്യക്തമായ ഉറപ്പില്ല എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷണങ്ങള്‍ പ്രകടമാവാത്ത അണുബാധ വളരെയധികം പ്രകടവും സാധാരണവുമായ ഒന്നാണ്. ഇത് പലപ്പോഴും കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുകയും ഇത് രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നുണ്ട്. ്അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സാധാരണ കൊവിഡ് ലക്ഷണങ്ങള്‍
സാധാരണ കോവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്നതും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷവും പലരും കോവിഡ് അല്ല എന്ന ധാരണയില്‍ നില്ക്കുന്നു. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. നൂറ് പേരിലും വൈറസ് ബാധയുണ്ടെങ്കിലും അതില്‍ 80 പേരിലും ആദ്യ ഘട്ടങ്ങളില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് പകരുന്നത് ഇങ്ങനെ
കൊറോണ വൈറസ് കൂടുതലും പകരുന്നത് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെയോ അല്ലെങ്കില്‍ വൈറസ് ബാധിച്ച ഒരാള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്താല്‍ ചിതറിക്കിടക്കുന്ന തുള്ളികളിലൂടേയോ ആണ്. കൊറോണ വൈറസ് ബാധിച്ച ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും വൈറസ് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ രോഗബാധിതരോട് ഇടപെടുമ്പോള്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് നാം ജീവിക്കുന്ന ഓരോ നിമിഷവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications