Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അരക്കെട്ടിന്റെ വണ്ണമൊതുക്കാൻ കറ്റാർ വാഴ പ്രയോഗം
അരക്കെട്ടും വയറും എല്ലാം ഒതുങ്ങിയിരിക്കണം എന്നുള്ളതാണ് എല്ലാ സ്ത്രീകളുടേയും പുരുഷൻമാരുടേയും ആഗ്രഹം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അമിതവണ്ണവും ഷേപ്പില്ലാത്ത ശരീരവും എല്ലാം പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഓരോ അവസ്ഥയിലും ശ്രദ്ധ തന്നെയാണ് ഏറ്റവും അത്യാവശ്യം. നാം കഴിക്കുന്ന ഭക്ഷണമുൾപ്പടെയുള്ള കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ അത് നമ്മളിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നുണ്ട്.
ആകൃതിയില്ലാത്ത ശരീരത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ജിമ്മിൽ പോയി കഷ്ടപ്പെടുന്നവരും അതിഭീകരമായ വ്യായാമങ്ങൾ ചെയ്യുന്നവരും ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും നിങ്ങളിൽ ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ ഉപയോഗിച്ചുള്ള ജ്യൂസ്. കറ്റാര്‍വാഴയും അൽപം ഇഞ്ചി നീരും ഒരു മുറി നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം നല്ല ആകൃതിയുള്ള അരക്കെട്ടും നൽകുന്നുണ്ട്. കൂടുതൽ വായിക്കാൻ.....

തയ്യാറാക്കുന്ന വിധം
ഒരു മുറി നാരങ്ങ, രണ്ട് ടേബിൾ സ്പൂൺ കറ്റാർ വാഴ നീര്, ഒരു ടീസ്പൂൺ തേൻ, അൽപം ഇഞ്ചി നീര്, അൽപം മിന്റ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. കറ്റാര്‍ വാഴ നീരിലേക്ക് അൽപം നാരങ്ങ പിഴിഞ്ഞൊഴിച്ച് ഇഞ്ചിയും മിക്സ് ചെയ്ത് അതിലേക്ക് അൽപം തേൻ ചേർക്കുക. ഇത് നല്ലതു പോലെ അരച്ച് ജ്യൂസ് പരുവത്തിൽ ആക്കുക. ഇതിലേക്ക് അല്‍പം വെള്ളം കൂടി ചേർക്കാവുന്നതാണ്. അവസാനമായി അടിച്ച് വെച്ച ജ്യൂസ് അരിച്ചെടുത്ത് അതിലേക്ക് അൽപം മിന്‍റ് മുകളിൽ ചേർക്കാവുന്നതാണ്. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ അരക്കെട്ടിൽ കരുതിയിരിക്കുന്ന കൊഴുപ്പിനെ പൂർണമായും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നു. ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കൊഴുപ്പുരുക്കുന്നതിന്
ആരോഗ്യത്തിനും ശരീരത്തിന്റെ ആകൃതിക്കും വില്ലനാവുന്ന ഒന്നാണ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് ഈ ജ്യൂസ്. അതുകൊണ്ട് തന്നെ അനാവശ്യ കൊഴുപ്പിനെ പരിഹരിക്കുന്നതിനും അരക്കെട്ടിലെ ആകൃതി നിലനിർത്തുന്നതിനും നമുക്ക് ഈ സ്പെഷ്യൽ കറ്റാർ വാഴ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി ഒരു മാസം കഴിച്ചാല്‍ തന്നെ പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാത്രമല്ല നിങ്ങൾക്ക് ശരീരത്തിന് ഷേപ്പ് നിലനിര്‍ത്തുന്നതിനും സാധിക്കുന്നുണ്ട്.

രക്തസമ്മർദ്ദം കുറക്കുന്നു
കൂടിയ രക്തസമ്മർദ്ദം പലരേയും പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ്. എന്നാൽ ഇനി കൂടിയ രക്തസമ്മർദ്ദം എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. എത്ര കൂടിയ രക്തസമ്മർദ്ദമാണെങ്കിൽ പോലും അതിനെയെല്ലാം ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കുന്നതിന് മികച്ച ഒരു ഓപ്ഷനാണ് സ്പെഷ്യൽ കറ്റാർവാഴ ജ്യൂസ്. ദിവസവും ഇത് ശീലമാക്കുന്നതിന് ശ്രദ്ധിക്കുക.

കൊളസ്ട്രോൾ കുറക്കുന്നതിന്
കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കറ്റാർ വാഴ. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് വേണ്ടി കറ്റാര്‍ വാഴ മിക്സ് ചെയ്ത ജ്യൂസ് കഴിക്കാവുന്നതാണ്. കറ്റാർ വാഴ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് മുകളിൽ പറഞ്ഞത് പോലെ കഴിച്ചാൽ അത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം നൽകി കൊളസ്ട്രോൾ എന്ന വില്ലനെ ഇല്ലാതാക്കുന്നുണ്ട്. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോളിനെ പരിഹരിക്കുന്നു.

കുടവയർ കുറക്കാൻ
ശരീരത്തിലെ കൊഴുപ്പ് കുറയുമ്പോൾ സ്വാഭാവികമായി തന്നെ കുടവയർ എന്ന പ്രശ്നത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്. കുടവയർ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് എന്നും എപ്പോഴും വില്ലനാവുന്ന ഒന്നാണ് ഭക്ഷണം. ഈ ജ്യൂസ് കഴിക്കുന്നതിലൂടെ അത് കുടവയർ എന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ പരിഹരിക്കാൻ സാധിക്കുന്നു. ഓരോ അവസ്ഥയിലും ഇനി തടിയും വയറും കുറക്കാൻ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇതിനെ പരിഹരിക്കുന്നതിന് നമുക്ക് ഇനി കറ്റാര്‍ വാഴ ജ്യൂസ് ധാരാളമാണ്.

ചർമസംരക്ഷണത്തിന്
ആരോഗ്യം മാത്രമല്ല ചർമസംരക്ഷണത്തിന്റെ കാര്യത്തിലും ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് കറ്റാർ വാഴ ജ്യൂസ്. ഇത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും വളരെ വിജയകരമായി തന്നെ ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. നല്ല തിളങ്ങുന്ന ചർമ്മത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കറ്റാർ വാഴ ജ്യൂസ്. ഇത് സ്ഥിരമാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.



Click it and Unblock the Notifications
