Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
ദഹന പ്രശ്‌നങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായും വരുന്നത് നമ്മുടെ ഭക്ഷമശീലം തന്നെയാണ്. പലപ്പോഴും നമ്മുടെ അനാരോഗ്യകരമായ ഭക്ഷമശീലങ്ങള്‍, അമിതമായി ഭക്ഷണം കഴിക്കല്‍, കൃത്യസമയത്ത് കഴിക്കാതിരിക്കല്‍, കൃത്യസമയത്ത് ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് എല്ലാം നിങ്ങളില്‍ ദഹന പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട് എന്നത് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ. ഇതിന്റെ ഫലമായി നിങ്ങളില്‍ രോഗാവസ്ഥകള്‍ വിട്ടുമാറാതെ നില്‍ക്കുന്നതിനും അത് വഴി പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതകള്‍ നിരവധിയാണ്. ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും അത് വേദനാജനകമായി മാറുന്നതിനുള്ള സാധ്യതയും ഉണ്ട് എന്നതാണ് സത്യം.

എന്താണ് ദഹനക്കേട്, ഭക്ഷണം കഴിച്ചതിനുശേഷം വയറുവേദന അനുഭവപ്പെടുന്നതാണ് ദഹനക്കേട്. ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. എല്ലാ വയറുവേദനയും ദഹനക്കേടായി കണക്കാക്കേണ്ടതില്ല എന്നതാണ് സത്യം. കാന്‍സര്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ലാക്ടോസ് അസഹിഷ്ണുത, വായുവിന്റെ പ്രശ്‌നങ്ങള്‍, പിത്താശയക്കല്ലുകള്‍, മലാശയ പ്രശ്‌നങ്ങള്‍, വയറ്റിലെ അള്‍സര്‍, ഹെപ്പറ്റൈറ്റിസ് ബി, സി, കരള്‍ പരാജയം, പാന്‍ക്രിയാറ്റിക് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വയറുവേദനക്ക് കാരണമാകുന്നതാണ്. എന്നാല്‍ ദഹന പ്രശ്‌നം മൂലമുണ്ടാവുന്ന സാധാരണ വയറുവേദനയാണെങ്കില്‍ നമുക്ക് അതിനൊരു പരിഹാരം കാണാവുന്നതാണ്.

ലളിതമായ വീട്ടുവൈദ്യം
ലളിതമായ ഒരു വീട്ടുവൈദ്യത്തിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഇതാകട്ടെ പെട്ടെന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് വയറ്റിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ അത് ദഹന സംബന്ധമായി ഉള്ളതാണെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും അയമോദകം ഉപയോഗിക്കാം എന്നതാണ്. ഇത് തീര്‍ത്തും ലളിതമായി വീട്ടില്‍ ഉപയോഗിക്കാവുന്ന ഒരു പരിഹാര മാര്‍ഗ്ഗമാണ്.. അയമോദകത്തില്‍ അല്‍പം കല്ലുപ്പ് മിക്‌സ് ചെയ്ത് വെള്ളത്തില്‍ കലര്‍ത്തിയോ അല്ലാതെയോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അടുക്കളയില്‍ സ്ഥിരമായി ലഭ്യമായ രണ്ട് ചേരുവകളാണ് എന്നത് കൊണ്ട് തന്നെന ദഹന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഈ പരിഹാരം ഒരു പ്രധാനപ്പെട്ടത് തന്നെയാണ്. എത്രയും പെട്ടെന്ന് ദഹനപ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഇവ ഉപയോഗിക്കാവുന്നതാണ്.

അയമോദകം പ്രവര്‍ത്തിക്കുന്നത് എപ്രകാരം?
Apiaeae കുടുംബത്തില്‍ നിന്നുള്ള ഒരു ഔഷധസസ്യമാണ് അയമോദകം. ഇതിന് അതികഠിനമായ ഗന്ധമാണ് ഉള്ളത്. ഇത് ചിലര്‍ക്ക് ഇഷ്ടമാവുന്നു, ചിലര്‍ക്ക് ഇത് മനം മടുപ്പിക്കുന്നു. ഇതിന് ചെറുതായി കയ്പ്പുണ്ടായിരിക്കും. ജീരകത്തിന് സമാനമായാണ് ഇത് കാണപ്പെടുന്നത്. ഇതില്‍ നാരുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതുമാണ്. പല ആയുര്‍വ്വേദ കൂട്ടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് അയമോദകം. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്ത് തന്നെയാണ് സത്യം. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആമാശയത്തിലെ ആസിഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നു. ഇത് വഴി ശരീരത്തില്‍ സജാവമായ എന്‍സൈമുകള്‍ കാരണം ഏത് വലിയ ദഹന പ്രശ്‌നവും അസിഡിറ്റിയും ഇല്ലാതാവുന്നു.

വയറുവേദനയും വയറിളക്കവും മാറുന്നു
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വയറുവേദനയും വയറിളക്കവും എല്ലാം മാറ്റുന്നതിനുള്ള കാര്‍മിനേറ്റീവ്, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ള തൈമോളിനാല്‍ സമ്പന്നമാണ് അയമോദകം. കൂടാതെ വായുവിനെയും വയറിളക്കത്തെയും പോലും നിയന്ത്രിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. തൈമോള്‍ ആമാശയത്തിലെ ഗ്യാസ്ട്രിക് ജ്യൂസ് പുറത്തുവിടുന്നു, ഇത് ദഹനപ്രക്രിയ വേഗത്തിലാക്കുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം ഉപ്പു കൂടി ചേരുമ്പോള്‍ അത് അത് ശരീരത്തിലെ മറ്റ് ധാതുക്കളെ സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ക്ക് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

അയമോദകത്തിന്റെ മറ്റ് ഗുണങ്ങള്‍
അയമോദകത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടി ഉണ്ട് എന്നതാണ് സത്യം. ഇത് ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ വിഭവങ്ങളില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അയമോദകം ഒരു ആശ്വാസമാണ്. നിങ്ങള്‍ക്ക് പല്ല് വേദനയുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി അയമോദകം ഉപയോഗിക്കും. സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അയമോദകം സഹായിക്കുന്നു. ഇതിലുള്ള ആന്റിബയോട്ടിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഈ വിത്തുകള്‍ക്കാവട്ടെ ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്.

അയമോദകത്തിന്റെ മറ്റ് ഗുണങ്ങള്‍
എത്ര കൂടിയ കൊളസ്‌ട്രോളിനേയും ഇല്ലാതാക്കുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിനും നമുക്ക് അയമോദകം സഹായിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അയമോദകത്തിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ടെന്നും നിങ്ങളുടെ ശരീരത്തിന്റെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നു. ഇത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ആയമോദകം ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്രയും ഗുണങ്ങളാണ് അയമോദകത്തിന് ഉള്ളത്.
നിരാകരണം: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്‌നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.



Click it and Unblock the Notifications











